കോളംബോ: ശ്രീലങ്ക ഇന്നലെ 33 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ മോചിപ്പിച്ചു. അതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് മത്സ്യതൊഴിലാളികളെ മോചിപ്പിക്കണമെന്ന് പ്രസിഡനൃ മഹിന്ദ രാജപക്സെ ഉത്തരവിറക്കിയത്.
മോചിപ്പിച്ച തൊഴിലാളികളെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന് കൈമാറുമെന്ന് ശ്രീലങ്കന്‍ നേവി അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും ശ്രീലങ്ക 33 മത്സ്യതൊഴിലാളികളെ മോചിപ്പിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനെ ഏല്‍പ്പിക്കുമെന്നകാര്യം സ്ഥിരീകരിച്ചു. 1974 ല്‍ ഇന്ത്യ ശ്രീലങ്കയ്‌ക്ക് വിട്ട് നല്‍കിയ കച്ചത്തീവിനടുത്ത് മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ചാണ് മെയ് 31 ന് മത്സ്യതൊഴിലാളികളെ അറസ്റ്റ് ചെയ്തത്.
മത്സ്യതൊഴിലാളികളെ മോചിപ്പിക്കുന്നതിനുള്ള രാജപക്സെയുടെ ഉത്തരവ് ഇന്ത്യയിലെ പുതിയ സര്‍ക്കാറുമായുള്ള നല്ല ബന്ധത്തിന്റെ തുടക്കമാണെന്ന് ശ്രീലങ്കന്‍ വക്താവ് ആഭിപ്രായപ്പെട്ടു. കസ്റ്റഡിയിലുള്ള എല്ലാ മത്സ്യതൊഴിലാളികളെയും മോചിപ്പിക്കുമെന്ന് കഴിഞ്ഞമാസം അവസാനം രാജപക്സെ പ്രഖ്യപിച്ചിരുന്നു.
















