ബ്രസല്‍സ്: റഷ്യ അടിയന്തരമായി കിഴക്കന്‍ ഉക്രെയ്‌നിലെ പ്രശ്‌ന പരിഹാരത്തിനായി ഇടപെടണമെന്ന് ജി7 ഉച്ചകോടിയില്‍ അവശ്യം. റഷ്യ കീവിലെ പുതിയ നേതൃത്വവുമായി ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും ആവശ്യമുയര്‍ന്നു.
ഇതിന്റെ ഭാഗമായി കീവിലെ പുതിയ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന പെട്രോ പൊരോഷെങ്കോവയെ റഷ്യ പിന്തുണയ്‌ക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ആവശ്യപ്പെട്ടു.
ജി7 രാജ്യങ്ങള്‍ പെരൊഷെങ്കോവയ്‌ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
















