നിന്റെ എന്നിലേയ്‌ക്കുള്ള യാത്രയില്‍ ബാഗുകള്‍ ഒരുക്കേണ്ട ആവശ്യമില്ല. നീ ക്രമീകരണങ്ങളൊന്നുംതന്നെ ഒരുക്കി വയ്‌ക്കേണ്ടതില്ല. ഞാന്‍ വളരെ മുമ്പുതന്നെ അതെല്ലാം ഒരുക്കിക്കഴിഞ്ഞു. നിന്റെ യാത്രയ്‌ക്ക് ഒരു സഹചാരിയെ വേണ്ട. ഞാനാണ് ആ സഹചാരി. എപ്പോഴും ഞാന്‍ നിന്റെ ഒപ്പം യാത്ര ചെയ്യും.
പണത്തിന്റെ രൂപത്തില്‍ നീ എനിക്ക് ഒന്നും നല്‍കണ്ട. വിശ്വാസത്തിന്റെയും സഹനശക്തിയുടെയും രൂപത്തിലുള്ള പണം എനിക്ക് നല്‍കിയാല്‍ മതി. പ്രേമത്തോടെ നിറവേറ്റപ്പെടുന്ന കടമകള്‍, എളിമയോടെ നിര്‍വഹിക്കപ്പെടുന്ന സേവനം. എന്റെ നാമം ജപിക്കുന്ന നിര്‍മലമായ ഹൃദയം ഇവയെല്ലാം യാത്രാമദ്ധ്യേ എനിക്ക് തന്നാലും. കടങ്ങളെല്ലാം വീട്ടു. ഋണവിമുക്തനാകൂ. സന്ദിഗ്ധത വെടിയൂ പ്രയാണം തുടങ്ങൂ.
– സത്യസായിബാബ
















