Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മേയറും പ്രതിപക്ഷ നേതാവും യൂറോപ്പില്‍ ഉല്ലാസയാത്രയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2014, 09:57 pm IST
in Ernakulam

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ കോടികള്‍ ചെലവാക്കി മേയറും പ്രതിപക്ഷ നേതാവും ഒരാഴ്ചത്തെ വിദേശരാഷ്‌ട്ര സന്ദര്‍ശനത്തില്‍. നഗരത്തില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കാനോ കഴിയുന്നില്ല. പണമില്ലാതെ നഗരസഭ നട്ടംതിരിയുകയാണ്‌. ഇതിനിടയിലാണ്‌ മേയറും സംഘവും സ്വീഡനില്‍ മാലിന്യ സംസ്ക്കരണത്തെക്കുറിച്ച്‌ പഠിക്കാന്‍ പോയിരിക്കുന്നത്‌.

നഗരത്തിന്റെ വികസന കാര്യത്തില്‍ മേയര്‍ ടോണി ചമ്മണി വേണ്ടത്ര താല്‍പ്പര്യം കാണിക്കുന്നില്ലെന്ന്‌ നേരത്തെതന്നെ ആക്ഷേപമുണ്ട്‌. കഴിഞ്ഞ പാര്‍ട്ട്ണര്‍ കേരള നടക്കുമ്പോള്‍ മേയര്‍ വിദേശത്തായിരുന്നു. കഴിഞ്ഞദിവസം നടന്ന പാലാരിവട്ടം ഫ്ലൈഓവര്‍ നിര്‍മ്മാണ ഉദ്ഘാടന ചടങ്ങിലും മേയര്‍ സംബന്ധിച്ചില്ല. കെടുകാര്യസ്ഥതയും അഴിമതിയുംകൊണ്ട്‌ നഗരസഭ ഭരണം സ്തംഭിച്ച മട്ടാണ്‌. ഇതിനിടയിലാണ്‌ മേയറുടെ 12-ാ‍മത്തെ വിദേശയാത്ര.

നഗരവികസന കാര്യങ്ങളില്‍ ശ്രദ്ധിക്കാത്ത ഉത്തരവാദിത്തബോധമില്ലാത്ത മേയര്‍ക്കൊപ്പം പ്രതിപക്ഷനേതാവ്‌ കെ.ജെ. ജേക്കബ്‌ വിദേശപര്യടനത്തിന്‌ പോയത്‌ സിപിഎമ്മിനുള്ളില്‍ കടുത്ത പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്‌. പിണറായി പക്ഷക്കാരനായ പ്രതിപക്ഷ നേതാവിന്റെ നടപടി വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു പൊട്ടിത്തെറിക്ക്‌ കാരണമാകും.

മേയര്‍ ടോണി ചമ്മണിയുടെ തുടരെതുടരെയുള്ള വിദേശയാത്രയില്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത എതിര്‍പ്പ്‌ നിലനില്‍ക്കുന്നുണ്ട്‌. ടോണി ചമ്മണിയെ മേയര്‍ സ്ഥാനത്തുനിന്നും മാറ്റണമെന്നാവശ്യം കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ശക്തമാണ്‌. ‘എ’ ഗ്രൂപ്പുകാരനായ മേയറെ സ്വന്തം ഗ്രൂപ്പുകാരും ഏറെക്കുറെ കൈയൊഴിഞ്ഞ മട്ടാണ്‌. ഇതിന്റെ സൂചനയാണ്‌ കഴിഞ്ഞദിവസം കലൂര്‍ സ്റ്റേഡിയത്തില്‍ കണ്ടത്‌. ക്രിക്കത്താരം സച്ചിന്റെ സ്വീകരണവുമായി ബന്ധപ്പെട്ട്‌ എ കോണ്‍ഗ്രസ്‌ നേതാവ്‌ ബെന്നി ബഹനാന്‍ എംഎല്‍എ മേയറോട്‌ പരസ്യമായി തട്ടിക്കയറി.

നഗരം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിത്താഴുമ്പോള്‍ മേയര്‍ അടിക്കടി നടത്തുന്ന വിദേശയാത്രക്കെതിരെ വിവിധ കോണുകളില്‍നിന്നും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്‌. മേയറുടെ നടപടിക്കെതിരെ ബിജെപി ശക്തമായി രംഗത്തുവന്നിട്ടുണ്ട്‌.

ജൂണ്‍ ഒന്നിനാണ്‌ മേയറും സംഘവും സ്വീഡനിലേക്ക്‌ യാത്ര തിരിച്ചത്‌. എട്ട്‌ വരെയാണ്‌ ഔദ്യോഗിക സന്ദര്‍ശനം. എന്നാല്‍ മുനിസിപ്പല്‍ പാര്‍ട്ട്ണര്‍ഷിപ്പ്‌ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ്‌ മേയറും സംഘവും വിദേശയാത്ര നടത്തുന്നതെന്നാണ്‌ നഗരസഭാ അധികൃതര്‍ പറയുന്നത്‌. സ്വീഡനിലെ മൂന്ന്‌ മുനിസിപ്പാലികളായ കുംല, പാംലാന്റ്‌, ഹരിഡ എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തും. മേയറും പ്രതിപക്ഷ നേതാവിനെയും കൂടാതെ വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ ആര്‍. ത്യാഗരാജന്‍, പ്രൊജക്ട്‌ ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ രാജന്‍ ചെടമ്പത്ത്‌ എന്നിവരാണ്‌ സംഘത്തിലുള്ളത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

Kerala

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

Entertainment

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

Entertainment

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

പുതിയ വാര്‍ത്തകള്‍

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം– അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.