Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അന്തേവാസികളെ കുടിയൊഴിപ്പിക്കാനുള്ള ശ്രമം പാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2014, 09:56 pm IST
in Ernakulam

കാക്കനാട്‌: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നും നറുക്കിട്ടെടുത്ത നിര്‍ധനരായ, വീടും സ്ഥലവുമില്ലാത്ത 35 കുടുംബങ്ങളെ പാര്‍പ്പിച്ച തൃക്കാക്കരയിലെ ബഹുനില ഫ്ലാറ്റില്‍നിന്നും അന്തേവാസികളെ കുടിയൊഴിപ്പിക്കാനുള്ള അധികൃതരുടെ ശ്രമം പാളി.സംസ്ഥാനസര്‍ക്കാരിന്റെ 2012 ഡിസംബര്‍ 18ലെ ഉത്തരവ്‌ ആര്‍ടി/നമ്പര്‍ 87/12/എച്ച്‌എസ്ജി നമ്പര്‍ പ്രകാരമാണ്‌ ഫ്ലാറ്റ്‌ ഒഴിയാന്‍ ഇവരോട്‌ ആവശ്യപ്പെട്ടത്‌.

പോലീസിനെ ഉപയോഗിച്ച്‌ അന്തേവാസികളെ ഘട്ടംഘട്ടമായി മാറ്റാനായിരുന്നു സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡ്‌ പദ്ധതിയിട്ടിരുന്നത്‌. എന്നാല്‍ ബഹുജന സംഘടനകളുടെ എതിര്‍പ്പ്‌ മൂലം ഇന്നലെ രാവിലെ നടക്കേണ്ട ഒഴിപ്പിക്കല്‍ നടപടി അധികൃതര്‍ മാറ്റുകയാണുണ്ടായത്‌. 2011 ഫെബ്രുവരി 24 നാണ്‌ 35 കുടുംബങ്ങള്‍ക്ക്‌ ഫ്ലാറ്റ്‌ അനുവദിച്ചത്‌. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 860 നിര്‍ധനരായവരില്‍നിന്നും നറുക്കിട്ടെടുത്താണ്‌ 35 കുടുംബങ്ങളെ ഇവിടെ പാര്‍പ്പിച്ചത്‌. മിക്കവരും കൂലിപ്പണിക്കാരാണ്‌. തിരുവനന്തപുരം, കോഴിക്കോട്‌, ഇടുക്കി, കോട്ടയം, പാലക്കാട്‌, ആലപ്പുഴ, കണ്ണൂര്‍, എറണാകുളം ജില്ലകളില്‍നിന്നുമുള്ള വീടും സ്ഥലവും ഇല്ലാത്തവരാണിവര്‍. മുപ്പത്‌ വയസുകാരിയായ വിധവയും ക്യാന്‍സര്‍ബാധിതയുമായ നിഷാമോള്‍ ഒരുവര്‍ഷമായി പക്ഷാഘാതമായി കിടപ്പിലാണ്‌. ഇവരെ ഇവിടെനിന്നും ഇറക്കിവിട്ടാല്‍ കയറിക്കിടക്കാന്‍ മറ്റൊരിടമില്ല. അഞ്ച്‌ വിധവകളും ഹൃദയശസ്ത്രക്രിയ കഴിഞ്ഞ രണ്ടുപേരും ഇവിടെയുണ്ട്‌. തൊട്ടടുത്ത സ്കൂളുകളില്‍ പഠിക്കുന്ന ഇരുപതോളം കുട്ടികളും അനേകം വൃദ്ധരും ഈ ഫ്ലാറ്റിലെ അന്തേവാസികളാണ്‌.

വൈദ്യുതകണക്ഷനുകള്‍ അന്തേവാസികളുടെ പേരിലാണ്‌. 33 മാസത്തെ വാടകക്കരാറില്‍ അറുനൂറ്‌ രൂപക്കായിരുന്നു മൂന്നുവര്‍ഷം മുമ്പ്‌ വാടക നിശ്ചയിച്ചിരുന്നത്‌. കൂടാതെ സെക്യൂരിറ്റി ഡിപ്പോസിറ്റായി 1800 രൂപയും ഓരോ കൂട്ടരും നല്‍കി. എന്നാല്‍ 2013 ജൂലൈ 9 ലെ ഭവനനിര്‍മ്മാണ ബോര്‍ഡ്‌ എക്സിക്യൂട്ടീവ്‌ എഞ്ചിനീയറുടെ ഉത്തരവ്‌ പ്രകാരം ഫ്ലാറ്റിന്‌ ഈട്‌ നിക്ഷേപമായ 1800 രൂപ 6600 രൂപയായി ഉയര്‍ത്തി. വാടക 15 ശതമാനം വര്‍ധിപ്പിച്ചു.
അറ്റകുറ്റപ്പണിയെന്ന പേരില്‍ ഓരോരുത്തരില്‍നിന്നും 400 രൂപ വീതം ഈടാക്കിയതല്ലാതെ ഒരു പണിയും നടന്നില്ല. ചൊവ്വാഴ്ച രാവിലെതന്നെ ഇവരെ കുടിയൊഴിപ്പിക്കാമെന്ന വാര്‍ത്ത പരന്നതോടെ വിവിധ സംഘടനയില്‍പ്പെട്ടവര്‍ തൃക്കാക്കര എന്‍പിഒഎലിന്‌ സമീപമുള്ള അത്താണി ഇന്നവേറ്റീവ്‌ ഹൗസിംഗ്‌ സ്കീം ഫ്ലാറ്റിന്‌ മുന്നില്‍ തടിച്ചുകൂടിയിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത്‌ പോലീസുകാരാരുംതന്നെ ഇവിടേക്ക്‌ തിരിഞ്ഞുനോക്കിയില്ല. ഉന്നത പോലീസുദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ കൊച്ചി ട്രാഫിക്‌ കമ്മീഷണര്‍ ആഫീസില്‍ പരിശീലനപരിപാടിയില്‍ പങ്കെടുക്കുകയാണെന്ന വിവരമാണ്‌ ലഭിച്ചത്‌.

2011 മാര്‍ച്ച്‌ 25 നാണ്‌ ഇവര്‍ക്ക്‌ കെട്ടിടമുറികളുടെ താക്കോല്‍ കൈമാറിയത്‌. മൂന്ന്‌ വര്‍ഷത്തിനുശേഷം കരാര്‍ പുതുക്കാമെന്നല്ലാതെ മാറിക്കൊടുക്കണമെന്ന വ്യവസ്ഥയില്ലെന്ന്‌ അന്തേവാസികളായ രാജീവ്‌, ദേവസ്യ, ടെസിബാബു, മോഹനന്‍ എന്നിവര്‍ പറഞ്ഞു. കരാര്‍ കാലാവധിയായ 33 മാസം പിന്നിട്ട്‌ ഏഴുമാസം കഴിഞ്ഞിട്ടും വ്യക്തപായ ഒരഭിപ്രായം പറയാതെ തങ്ങളെ കുടിയൊഴിപ്പിക്കാനാണ്‌ അധികൃതരുടെ ശ്രമമെന്നും ഇവിടെനിന്നും ഇറക്കിവിട്ടാല്‍ കൂട്ടത്തോടെ ആത്മഹത്യചെയ്യുകയല്ലാതെ മറ്റ്‌ മാര്‍ഗമില്ലെന്നുമാണ്‌ ഇവരുടെ പക്ഷം.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കിയിട്ടും പ്രയോജനമുണ്ടായില്ല. പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍, സ്ഥലം എംഎല്‍എ ബെന്നി ബെഹനാന്‍, മന്ത്രി കെ. ബാബു, കെ.വി. തോമസ്‌ എംപി, ഹൈബി ഈഡന്‍ എംഎല്‍എ, അന്‍വര്‍ സാദത്ത്‌ എംഎല്‍എ എന്നിവരെ കണ്ട്‌ നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ല. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്‌ ജെ.ബി. കോശിയും പരാതി നല്‍കി. ഒന്നിനും പരിഹാരമില്ലാതെ വന്നപ്പോള്‍ നാലുപ്രാവശ്യം ഇവര്‍ ഭവനനിര്‍മ്മാണ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി കെ.എം. മാണിയെ ചെന്നുകണ്ടു. ഇവരുടെ കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്നും അതുവരെയുള്ള നടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്നും ഇക്കഴിഞ്ഞ 13 ന്‌ മന്ത്രി കെ.എം. മാണി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട്‌ ആവശ്യപ്പെടുമെന്നാണറിയാന്‍ കഴിഞ്ഞത്‌.

എന്നാല്‍ മന്ത്രിയുടെ ഉത്തരവ്‌ കിട്ടിയിട്ടില്ല എന്ന്‌ പറഞ്ഞാണ്‌ പോലീസ്‌ സഹായത്തോടെ നിരാലംബരായ ഇവരെ കുടിയൊഴിപ്പിക്കാന്‍ സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്‌. ഇവരെ കുടിയൊഴിപ്പിക്കുന്നതില്‍നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും ഇവര്‍ക്കായി പ്രത്യേക പുനരധിവാസ പാക്കേജ്‌ പദ്ധതി നടപ്പാക്കണമെന്നും ബിജെപി തൃക്കാക്കര മുനിസിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

Kerala

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

Entertainment

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

Entertainment

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

പുതിയ വാര്‍ത്തകള്‍

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം– അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.