ഭാരതതീരങ്ങളില്‍ അടിച്ചുകയറിയ ഭൗതികതരംഗം തപോധനന്മാരുടെ അനുശാസനങ്ങളെ കുത്തിയൊലിപ്പിച്ചുകളയുമോ എന്നു സംശയം വന്നപ്പോഴാണ്, ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, ഭാരതത്തില്‍ പരിഷ്കാരത്തിനുള്ള പ്രവണത ആരംഭിച്ചത്. അത്തരം പരിവര്‍ത്തനതരംഗങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ ആയിരക്കണക്കിന് ഈ ജനത താങ്ങിയിട്ടുണ്ട്. താരതമ്യേന ഇതു ലഘുവായിരുന്നു. അലയ്‌ക്കു പിമ്പേ അല അടിച്ചുകയറി നാടെല്ലാം മുക്കിയിട്ടുണ്ട്. നൂറ്റാണ്ടുകളായി സര്‍വ്വവും ഉടച്ചും തകര്‍ത്തും കളഞ്ഞിട്ടുണ്ട്. വാളു പാളിയിട്ടുണ്ട്. ‘അള്ളാഹോ അക്ബര്‍’ ധ്വനി ഭാരതത്തിന്റെ അന്തരീക്ഷത്തെ ഭേദിച്ചിട്ടുണ്ട്. ആ പെരുവെള്ളമെല്ലാം ഇറങ്ങി; ദേശീയാദര്‍ശങ്ങള്‍ അക്ഷീണമായി തുടര്‍ന്നു.
-സ്വാമി വിവേകാനന്ദന്‍
















