കൊച്ചി: വിശ്വസംവാദ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ദേവര്‍ഷി നാരദജയന്തി മാധ്യമപ്രവര്‍ത്തന ദിനമായി ആചരിക്കുന്നു. ജൂണ്‍ 2 ന് വൈകിട്ട് 5.30 ന് ബിടിഎച്ചില്‍ നടക്കുന്ന പരിപാടിയില്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എല്‍.കെ. കൃഷ്ണന്‍കുട്ടി, ദാനിയല്‍ തിമോത്തി എന്നിവരെ ആദരിക്കും. എസ്.ജെ.ആര്‍. കുമാര്‍ അധ്യക്ഷത വഹിക്കും. ചന്ദ്രഹാസന്‍ വടുതല, കെ. രാജേഷ്ചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.
















