Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അമൃതപുരിയിലെ കുരിശടിയും ജോണ്‍പോളിന്റെ ആഹ്വാനവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2014, 08:59 pm IST
inVicharam

വള്ളിക്കാവില്‍ അമൃതപുരിക്കു സമീപം അനധികൃതമായി കുരിശടി സ്ഥാപിക്കാനുള്ള ക്രൈസ്തവസഭയുടെ നീക്കം ഒറ്റപ്പെട്ട സംഭവമല്ല. അതിനുപിന്നില്‍ നീണ്ട ചരിത്രവും ആഗോള പശ്ചാത്തലവുമുണ്ട്‌. ഭാരതത്തിലുടനീളം ഈ പ്രക്രിയ നടന്നുവരുന്നു. അതിന്റെ തുടക്കം 1999 ല്‍ പോപ്പ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ നടത്തിയ ഭാരതപര്യടനവും അദ്ദേഹത്തിന്റെ ആഹ്വാനവുമാണ്‌ എന്ന്‌ പറയാം. 1999 നവംബര്‍ 8 ദീപാവലി ദിവസം അദ്ദേഹം മതപരമായ ഒരു ചടങ്ങില്‍ വെച്ച്‌ ക്രൈസ്തവസമൂഹത്തെ ഇങ്ങനെ ആഹ്വാനം ചെയ്തു: “ഒന്നാം സഹസ്രാബ്ദത്തില്‍ യൂറോപ്പിന്റെ മണ്ണില്‍ നാം കുരിശുകള്‍ നട്ടു. രണ്ടാം സഹസ്രാബ്ദത്തില്‍ അമേരിക്കയിലും ആഫ്രിക്കയിലും അങ്ങനെ തന്നെ ചെയ്തു. ഈ മൂന്നാം സഹസ്രാബ്ദത്തില്‍ വിശാലവും മര്‍മപ്രധാനവുമായ ഏഷ്യാഭൂഖണ്ഡത്തിലുടനീളം കുരിശുകള്‍ നാട്ടാന്‍ ദൈവം അനുഗ്രഹിക്കട്ടെയെന്ന്‌ നമുക്ക്‌ പ്രാര്‍ത്ഥിക്കാം.”

ദീപാവലി ദിവസത്തില്‍ ഭാരതത്തിന്റെ മണ്ണില്‍വെച്ച്‌ ക്രൈസ്തവസഭയുടെ ഭരണാധികാരി ഭാരതത്തെയും ഏഷ്യ മുഴുവനും ക്രൈസ്തവവല്‍ക്കരിക്കാന്‍ നല്‍കിയ ഈ ആഹ്വാനം ഹൈന്ദവജനത ചോദ്യം ചെയ്തു. അന്നത്തെ ആര്‍എസ്സ്‌എസ്സ്‌ സര്‍സംഘചാലക്പ്രൊഫ. രാജേന്ദ്ര സിംഗ്‌ പോപ്പിനോടാവശ്യപ്പെട്ടു: “എല്ലാ മതങ്ങളും സത്യത്തിലേയ്‌ക്ക്‌ നയിക്കാനുള്ള ഫലപ്രദമായ മാര്‍ഗങ്ങളാണ്‌. ക്രിസ്തുവോ ക്രിസ്തുമതമോ മാത്രമേ സ്വര്‍ഗത്തിലേയ്‌ക്ക്‌ നയിക്കൂ എന്ന പ്രസ്താവന പിന്‍വലിക്കാന്‍ മാര്‍പ്പാപ്പ തയ്യാറാവണം.” കേവലം മതപ്രചാരകനായി വരുന്ന പാപ്പയ്‌ക്ക്‌ രാജ്യത്തിന്റെ ഔദ്യോഗിക അതിഥി എന്ന അംഗീകാരം നല്‍കരുതെന്ന്‌ ആര്യപ്രതിനിധി സഭ ആവശ്യപ്പെട്ടു. എന്നാല്‍ അന്നത്തെ ഭരണകൂടം വത്തിക്കാന്‍ സ്റ്റേറ്റിന്റെ മേധാവി എന്ന നിലയ്‌ക്ക്‌ എല്ലാ ഔദ്യോഗികബഹുമതികളും നല്‍കി. ഇതേ മാര്‍പ്പാപ്പ തന്നെയാണ്‌ 2003 ഒക്ടോബറില്‍ മദര്‍ തെരേസയെ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്‌. അതും ഭാരതത്തിലുടനീളം ക്രിസ്തുമതം വ്യാപിപ്പിക്കുന്നതിനുള്ള മാര്‍ഗം സുഗമമാക്കാന്‍ വേണ്ടിയായിരുന്നു. അതിനുശേഷം, അതിനുമുമ്പുണ്ടാകാത്ത വേഗത്തിലാണ്‌ വാഴ്‌ത്തപ്പെട്ടവരും പുണ്യവാന്മാരും വിശുദ്ധന്മാരും നിരനിരയായി പ്രഖ്യാപിക്കപ്പെടുന്നത്‌. അഭൂതപൂര്‍വമായ ഈ വേഗതയെപ്പറ്റി നിരീക്ഷകര്‍ പറയുന്നത്‌ ഇത്‌ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യമാണെന്നാണ്‌. ഏഷ്യയില്‍ ക്രിസ്തുമതത്തിന്റെ വ്യാപനത്തിന്‌ ഇത്‌ അനിവാര്യമാണെന്നുമാണ്‌.

മതപരമായ ഒരു കാര്യമെന്നതിനേക്കാള്‍ രാഷ്‌ട്രീയമായ ലക്ഷ്യങ്ങളാണ്‌ ഇതിന്റെ പിന്നിലുള്ളത്‌. പാശ്ചാത്യകൊളോണിയല്‍ ശക്തികള്‍, അവരുടെ പഴയ മേധാവിത്വം കൈവെടിയേണ്ടിവന്നെങ്കിലും, ഇന്നും മറ്റു മാര്‍ഗങ്ങളിലുടെ ആഗോളതലത്തില്‍ അവരുടെ സ്വാധീനം നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ്‌. അതിന്‌ മറ്റൊരു പശ്ചാത്തലവും കൂടിയുണ്ട്‌, പാശ്ചാത്യരാജ്യങ്ങളില്‍ ക്രിസ്തുമതത്തിന്റെ സ്വാധീനം അതിവേഗം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്‌. പള്ളികളില്‍ ആരാധകരില്ല. ഭാരതത്തില്‍നിന്ന്‌ പുരോഹിതര്‍ ഇറക്കുമതി ചെയ്യപ്പെടുകയാണ്‌. പള്ളികള്‍ വില്‍പ്പനയ്‌ക്ക്‌ വെയ്‌ക്കപ്പെടുന്നു. അമേരിക്കയില്‍ കത്തോലിക്കാസഭയെന്നത്‌ നാമാവശേഷമായ നിലയിലാണ്‌. ഈ പശ്ചാത്തലത്തിലാണ്‌ ക്രിസ്തുമതത്തിന്റേയും വിശേഷിച്ച്‌ വത്തിക്കാന്‍ രാഷ്‌ട്രത്തലവനായ പാപ്പയുടേയും തന്ത്രപരമായ സ്വാധീനമുപയോഗിച്ച്‌ പൗരസ്ത്യരാജ്യങ്ങളില്‍ പ്രത്യേകിച്ച്‌ ഭാരതത്തില്‍ കുരിശുകള്‍ നാട്ടാനും സഭകള്‍ വളര്‍ത്താനും ക്രിസ്തുമതം വ്യാപിപ്പിക്കാനും മതപരിവര്‍ത്തനം നടത്താനും വന്‍തോതിലുള്ള ശ്രമങ്ങള്‍ അവര്‍ നടത്തുന്നത്‌. അളവില്ലാത്ത പണമാണ്‌ വ്യത്യസ്തസഭകള്‍ വഴി ഭാരതത്തിലേക്ക്‌ ഒഴുകുന്നത്‌. വിദ്യാഭ്യാസം, ആതുരാലയം, ആശുപത്രികള്‍, സുവിശേഷപ്രചാരണം, രാഷ്‌ട്രീയസ്വാധീനം ഇവയെല്ലാം അവരുടെ കയ്യിലെ വിവിധോപായങ്ങളാണ്‌. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ വത്തിക്കാന്റെ സ്വാധീനം ഭാരതത്തില്‍ രൂഢമൂലമാക്കാനുള്ള ശ്രമം സംഘടിതമായി നടന്നിരുന്നു. അവര്‍ നേരിട്ട്‌ പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കാതെ കോണ്‍ഗ്രസ്സ്‌ അദ്ധ്യക്ഷയായി സര്‍വ്വാധികാരങ്ങളും കയ്യടക്കിയതും തന്ത്രപരമായ നീക്കമായിരുന്നു.

ഏഷ്യയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ക്രിസ്തുമതവ്യാപനത്തിന്‌ ആഗോളതലത്തില്‍ ഇന്ന്‌ പ്രധാന തടസമായി നില്‍ക്കുന്നത്‌ ഇസ്ലാമികതീവ്രവാദമാണ്‌. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നത്‌ ഷിയാ, സുന്നി വിഭാഗങ്ങളില്‍പ്പെട്ട മുസ്ലീങ്ങളുടെ മേധാവിത്വമാണ്‌. യുറോപ്പിലേയ്‌ക്കുള്ള അവരുടെ കടന്നുകയറ്റം ആ രാജ്യങ്ങള്‍ക്ക്‌ വെല്ലുവിളിയോ ഭീഷണിയോ ആയി മാറിയിട്ടുണ്ട്‌. അറബ്‌ രാഷ്‌ട്രങ്ങളില്‍ ക്രിസ്തുമതം ദുര്‍ബലമാവുകയും അവരുടെ ജനസംഖ്യ അതിവേഗം കുറഞ്ഞുവരികയുമാണ്‌. ക്രിസ്തുവിന്റെ ജന്മസ്ഥലമായ ബത്ലഹേമില്‍ 2001 ല്‍ 90 ശതമാനം ക്രിസ്ത്യാനികളായിരുന്നെങ്കില്‍ ഇന്നത്‌ 20 ശതമാനമായി ചുരുങ്ങിയിരിക്കുന്നു. മദ്ധ്യേഷ്യയില്‍, പ്രത്യേകിച്ച്‌ സിറിയയിലും ഈജിപ്തിലും ക്രൈസ്തവര്‍ പീഡനത്തിന്‌ വിധേയമായിക്കൊണ്ടിരിക്കുകയാണ്‌. പാശ്ചാത്യരാജ്യങ്ങളില്‍ സഭ ദുര്‍ബലമാവുകയും പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ മുസ്ലീം-ക്രിസ്ത്യന്‍ സംഘട്ടനം രൂക്ഷമായി വരികയും ചെയ്യുന്ന സാഹചര്യമാണ്‌ ഇന്ന്‌ നിലവിലുള്ളത്‌. കഴിഞ്ഞ ദിവസങ്ങളില്‍ പോപ്പ്‌ ഫ്രാന്‍സിസ്‌ ജറുസലേമിലേക്ക്‌ നടത്തിയ തീര്‍ത്ഥാടനം മതപരമാണെന്ന്‌ വിശേഷിപ്പിക്കപ്പെടുന്നുവെങ്കിലും അതിന്‌ അന്താരാഷ്ടതലത്തില്‍ രാഷ്‌ട്രീയപ്രാധാന്യമുണ്ട്‌. അതില്‍ ഏറ്റവും പ്രധാനമായത്‌ യഹൂദരും മുസ്ലീങ്ങളും ക്രൈസ്തവരും തമ്മിലുള്ള സംഘര്‍ഷത്തിന്‌ അയവുവരുത്തുക എന്നതായിരുന്നു. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന രക്തരൂഷിതമായ കുരിശുയുദ്ധങ്ങളുടെ പാരമ്പര്യമാണ്‌ ക്രൈസ്തവസഭയ്‌ക്കും ഇസ്ലാമിനും തമ്മിലുള്ളത്‌. യഹൂദന്മാരുമായും തികഞ്ഞ ശത്രുതയാണ്‌ മുസ്ലീങ്ങള്‍ക്കുള്ളത്‌. ഇസ്രയേല്‍, പാലസ്തീന്‍ എന്നീ രണ്ട്‌ ശത്രുരാജ്യങ്ങളുടെ രൂപീകരണം രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള പാശ്ചാത്യനയതന്ത്രത്തിന്റെ വിജയമായിരുന്നു. മൂന്ന്‌ കൂട്ടരുടേയും പരമപ്രധാനമായ ആരാധനാലയം നിലനില്‍ക്കുന്നത്‌ ജറുസലേമിലാണ്‌. നിരന്തരമായ സംഘര്‍ഷവിഷയമാണിത്‌. ഈ സംഘര്‍ഷാവസ്ഥ നിലനിര്‍ത്തിക്കൊണ്ട്‌ ഭാരതത്തിലേക്ക്‌ ക്രിസ്തുമതം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ വേണ്ടത്ര ആക്കം കൂട്ടാന്‍ സാദ്ധ്യമല്ലെന്ന്‌ പോപ്പിനും അമേരിക്കയ്‌ക്കും അറിയാം. ജോണ്‍പോള്‍ രണ്ടാമന്റെ ഭാരതസന്ദര്‍ശനവും പോപ്പ്‌ ഫ്രാന്‍സിസിന്റെ ഇപ്പോഴത്തെ ജറുസലേം സന്ദര്‍ശനവും ഈ കാഴ്ചപ്പാടില്‍ നോക്കിക്കാണേണ്ടതാണ്‌. അമേരിക്കന്‍ നയതന്ത്രത്തിന്റെ താത്പര്യത്തിനനുസരിച്ചുള്ള പ്രവര്‍ത്തനമാണ്‌ ഇരുവരുടെ ഭാഗത്തുനിന്നും ഉണ്ടായത്‌. കമ്യൂണിസ്റ്റ്‌ അധീനതയിലായിരുന്ന പോളണ്ടില്‍ കമ്യൂണിസത്തെ തകര്‍ക്കേണ്ടത്‌ അമേരിക്കയുടെ താത്പര്യമായിരുന്നു. പോളണ്ടില്‍ ജനിച്ചുവളര്‍ന്ന ജോണ്‍ പോള്‍ രണ്ടാമനെ വിജയകരമായി ഉപയോഗപ്പെടുത്തി പോളണ്ടിലും പിന്നീട്‌ പൂര്‍വ്വയൂറോപ്യന്‍ രാജ്യങ്ങളിലും കമ്യൂണിസത്തെ നാമാവശേഷമാക്കാന്‍ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന റൊണാള്‍ഡ്‌ റെയ്ഗന്‌ സാധിച്ചു. ഇപ്പോഴത്തെ മാര്‍പ്പാപ്പ പുതിയ വിശുദ്ധന്മാരെ പ്രഖ്യാപിച്ചതും ഭാരതത്തില്‍നിന്ന്‌ വാഴ്‌ത്തപ്പെട്ടവരേയും പുണ്യവാളന്മാരേയും കണ്ടെത്തിയതും ഇതേ ദൗത്യത്തിന്റെ ഭാഗം തന്നെയാകുന്നു.

ഈ പശ്ചാത്തലത്തില്‍ പുതിയ കുരിശടികളും പള്ളികളും ധാരാളമായി സ്ഥാപിക്കാനുള്ള സംഘടിതപ്രവര്‍ത്തനങ്ങള്‍ക്ക്‌ ആക്കം കൂടാനാണ്‌ സാദ്ധ്യത. കെട്ടുകഥകളും കൃത്രിമരേഖകളും എല്ലാം കൂടുതലായി ചമയ്‌ക്കപ്പെടും. മാര്‍തോമാ ശ്ലീഹയുടെ കേരളസന്ദര്‍ശനവും ഏഴരപള്ളികളുടെ സ്ഥാപനവും ഏതാണ്ട്‌ ചരിത്രവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്‌. അസംഘടിതമായ ഹിന്ദുസമൂഹത്തെ മതേതരത്വത്തിന്റെ പേരില്‍ സഖ്യകക്ഷികളാക്കിക്കൊണ്ട്‌ ഇത്തരം കപടകൃത്യങ്ങള്‍ തുടരും. അമൃതാനന്ദമയി മഠത്തിനെതിരെ ഒരു ഗൂഢാലോചനയുടെ ഭാഗമായി പ്രചരിപ്പിക്കപ്പെട്ട ക്രൂരമായ കളവുകളുടെ പശ്ചാത്തലത്തില്‍ വേണം വള്ളിക്കാവിലെ പുതിയ കുരിശടി പരീക്ഷണം നോക്കിക്കാണാന്‍. ശക്തവും പ്രബുദ്ധവും ജാഗരൂകവും ആയ ഒരു ഹിന്ദുസമൂഹം സജീവമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ആഗോളവ്യാപകമായ ഇത്തരം ഗൂഢാലോചനകളെ തകര്‍ക്കാനാവൂ.

വാല്‍ക്കഷണം:- “വയനാട്ടില്‍ ‘കുരിശ്‌’ ഉപയോഗിച്ചുള്ള ഭൂമി കയ്യേറ്റങ്ങള്‍ സര്‍വ്വസാധാരണമായിരിക്കുന്നു. മാനന്തവാടിയില്‍നിന്ന്‌ പുല്‍പ്പള്ളിയിലേയ്‌ക്കുള്ള 24 കിലോമീറ്ററില്‍ ലക്ഷങ്ങള്‍ മുടക്കിയുള്ള 3-4 പള്ളികളും കവലകളില്‍ കുരിശുകളും ഓരോ വളവിലും കോണ്‍ക്രീറ്റ്‌ കുരിശുകളും (4 എണ്ണം) കാണാം. ഒരു കൊച്ചു ഗ്രാമത്തില്‍ ഇത്രയധികം കുരിശുകള്‍! മതത്തിന്റെ മറവില്‍ നടക്കുന്ന കുത്സിതതന്ത്രങ്ങള്‍! കുരിശിന്റെ നാടായി ഇത്‌ പരിണമിക്കുമോ?……. അമിതസ്വാതന്ത്ര്യം എല്ലാ മേഖലകളിലും സര്‍വ്വവ്യാപിയാണ്‌. ക്ഷേത്രങ്ങള്‍ക്ക്‌ തൊട്ടടുത്തും തീര്‍ത്ഥാടനകേന്ദ്രങ്ങളിലും ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലും ഇത്തരം കുരിശുകളും കപ്പേളകളും ഉയര്‍ന്നുവന്നിരിക്കുന്നു!”

ശ്രീനിവാസന്‍

(വയനാട്ടില്‍നിന്നു വന്ന ഒരു കത്തില്‍നിന്ന്‌.)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.