Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കച്ചോടം പൊട്ടിയപ്പോള്‍ വട്ടായിപ്പോയി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2014, 09:26 pm IST
inVicharam

അമ്മ മഹാറാണി സോണിയാഗാന്ധിയുടെ മരുമകനും ഇളമുറത്തമ്പുരാട്ടി പ്രിയങ്കാ രാജകുമാരിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്രയുടെ പ്രശസ്തി കടല്‍ കടന്ന് അമേരിക്ക വരെയെത്തി. കുറച്ചുനാളുകള്‍ക്ക് മുന്‍പ് റോബര്‍ട്ട് വാദ്രയുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകളെ കുറിച്ച് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ എന്ന ഒരു അമേരിക്കന്‍ പത്രത്തില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. ആ വാര്‍ത്തയെ ഉദ്ധരിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളാരും ഒന്നും പ്രതികരിച്ചില്ല. സോണിയയും രാഹുലും ഒരക്ഷരം മിണ്ടിയില്ല. എന്നാല്‍ പ്രിയങ്കയ്‌ക്ക് കലിയിളകി ഉറഞ്ഞു തുള്ളി. ന്യായയുക്തമായ വാദങ്ങളുയര്‍ത്തി ഈ വാര്‍ത്തയെ പ്രതിരോധിക്കാനല്ല അവര്‍ ശ്രമിച്ചത്. മറിച്ച് നരേന്ദ്രമോദിക്കെതിരെ സ്ത്രീശാക്തീകരണം എന്ന മോദിയുടെ പ്രസ്താവനയുടെ വാലില്‍ കടിച്ചുതൂങ്ങി മോദിയെ നിലവാരം കുറഞ്ഞ ശൈലിയില്‍  വിമര്‍ശിക്കുവാനാണ് ശ്രമിച്ചത്. പിന്നീട് കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കന്മാര്‍ നടത്തിയ രാസലീലാ കഥകളുടെ ഒരു മലവെള്ള പാച്ചിലായിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്റെ മുന്‍പില്‍ ഒരു യുക്തിയുമില്ല. ഇളവരശി പറഞ്ഞത് ഏത് ആക്രമണങ്ങളേയും പ്രതിരോധിക്കാനുളള ശക്തി താന്‍ സംഭരിക്കുന്നത് വല്യമ്മച്ചിയില്‍നിനന്നാണെന്നാണ്. വല്യമ്മച്ചിയേയും വല്യമ്മച്ചിയുടെ അപ്പച്ചനേയും വല്യപ്പച്ചനേയും കുറിച്ചുളള ചരിത്രവും ഭൂമിശാസ്ത്രവും പഠിക്കണെങ്കില്‍ വല്യമ്മച്ചിയുടെ അപ്പച്ചന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.ഒ.മത്തായി എഴുതിയ  ഓര്‍മക്കുറിപ്പ് വായിച്ചു നോക്കുക. അതില്‍ വല്യമ്മച്ചി എങ്ങനെയാണ് വല്യപ്പച്ചനെ പരിചരിച്ചിരുന്നതെന്ന് മനസ്സിലാക്കാം. രോഗബാധിതനായി  ശയ്യാവലംബിയായി കിടന്നിട്ടുപോലും വല്യമ്മച്ചി ഒന്ന് തിരിഞ്ഞുനോക്കിയില്ല. ഫിറോസ് ഗാന്ധിയുടെ മരണശേഷമാണ് ഇന്ദിരാഗാന്ധി അവിടെയെത്തിയത്.

യേശുക്രിസ്തുവും സ്ത്രീപീഡനങ്ങളും, രാഹുല്‍ഗാന്ധിയും സ്ഥലകാലബോധവും, പി.സി.ജോര്‍ജ്ജും മിതഭാഷിത്വവും, ഗണേശ് കുമാറും സദാചാരബോധവും, ചെന്നിത്തലയും അധികാരമോഹമില്ലായ്‌മയും എന്നൊക്കെ പറയുമ്പോള്‍ നമുക്ക് എന്തോ ഒരു പൊരുത്തമില്ലായ്‌മ തോന്നുന്നില്ലേ? അതുപോലെയുള്ള പരസ്പ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് അമ്മയും മക്കളും തെരഞ്ഞെടുപ്പ് കാലത്ത് ജല്‍പ്പിച്ചുകൊണ്ടിരുന്നത്. തമിഴ്‌നാട്ടില്‍ വന്ന് സോണിയ പറഞ്ഞത് ശ്രീലങ്കയിലെ തമിഴര്‍ക്ക് വേണ്ടിയാണ് രാജീവ് ഗാന്ധി ജീവന്‍ ബലിയര്‍പ്പിച്ചതെന്നാണ്. ഇന്ദിരാഗാന്ധിയുടെ കാലത്ത് എം.ജി.രാമചന്ദ്രന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ രാമേശ്വരത്ത് ക്യാമ്പ് സ്ഥാപിച്ച് ആയുധപരിശീലനവും ആയുധങ്ങളും കൊടുത്ത് ശ്രീലങ്കയിലേക്ക് എല്‍ടിടിഇക്കാരെ വിട്ടു. പിന്നീട് രാജീവ്ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ അവരെ കൊല്ലാന്‍ ഇന്ത്യന്‍ സമാധാന ദൗത്യസേനയെന്ന പേരില്‍ ഇന്ത്യന്‍ സൈന്യത്തെ അവിടേക്ക് അയച്ചു. അതിന്റെ പ്രതികാരമാണ് രാജീവ് ഗാന്ധി വധത്തില്‍ കലാശിച്ചത്. പ്രധാമന്ത്രിപദത്തിനുള്ള യോഗ്യതയായി രാഹുലന്‍ പറഞ്ഞത് തന്റെ വല്യമ്മച്ചിയുടേയും അപ്പച്ചന്റേയും മരണം കണ്ടുവെന്നാണ്. രാജ്യത്തിനുവേണ്ടിയാണത്രെ അവര്‍ ജീവന്‍ ബലികഴിച്ചത്. ഏതു വകുപ്പില്‍? കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്താണോ അവര്‍ വീരചരമം പ്രാപിച്ചത്? പഞ്ചാബില്‍ അകാലിദളിനെ തകര്‍ക്കാനായി ഇന്ദിരാഗാന്ധി ഭിന്ദ്രന്‍ വാലയെ കൂട്ടുപിടിച്ചു. ഒരുപാവം സിഖ് പുരോഹിതന്‍ എന്ന് പറഞ്ഞ് കൊടിവച്ച കാറില്‍ ഒപ്പമിരുത്തി യാത്ര ചെയ്തു. ഒടുവില്‍ സിഖ് തീവ്രവാദികളാല്‍ തന്നെ കൊല്ലപ്പെട്ടു. ത്രിപുരയില്‍ നൃപന്‍ ചക്രവര്‍ത്തിയെ തകര്‍ക്കുവാന്‍ ത്രിപുര നാഷണല്‍ വളണ്ടിയര്‍ ഫോഴ്‌സ് എന്ന ഭീകര സംഘടനയുടെ രാഷ്‌ട്രീയ പതിപ്പായ ത്രിപുര ഉപജാതി ജൂപ സമിതി  എന്ന സംഘടനയുമായി കോണ്‍ഗ്രസ് കൈകോര്‍ത്തു.

അധികാരം നിലനിര്‍ത്താന്‍ വേണ്ടി ഏത് ഹീനകൃത്യവും കോണ്‍ഗ്രസ് ചെയ്യും. ആനപ്പുറത്തിരിക്കുമ്പോള്‍ പട്ടിയെ പേടിക്കേണ്ട. ശരിയാണ്. പക്ഷേ ഒരു ദിവസം താഴെയിറങ്ങേണ്ടി വരുമെന്ന് കരുതിയില്ല. അമ്മയും മക്കളും ഭൂഗോളത്ത് പന്തടിച്ച് മദിച്ച് നടക്കുകയായിരുന്നു. ഇപ്പോള്‍ എന്തായി? രാഹുലന്റെ നേതൃത്വത്തില്‍ മൂന്നാം യുപിഎ സര്‍ക്കാര്‍ വരുമെന്ന് വീരവാദം മുഴക്കിയിരുന്നതല്ലെ? ഇപ്പോള്‍ പ്രതിപക്ഷ സ്ഥാനം പോലുമില്ലാതായി. അമേഠിയില്‍ റോഡ് ഷോ നടത്തുമ്പോള്‍ ആങ്ങളയും പെങ്ങളും ജീപ്പിലിരുന്ന് കൈവീശുമ്പോഴുള്ള ചിരി ഒന്നുകാണേണ്ടതുതന്നെയായിരുന്നു. അമ്മയ്‌ക്കും മക്കള്‍ക്കും അറിയാവുന്നത് അതൊന്നുമാത്രമാണ്. കൈവീശല്‍.  പ്രതിപക്ഷ നേതൃസ്ഥാനം അമ്മയ്‌ക്കോ മകനോ കിട്ടുകയാണെങ്കില്‍ നായക്ക് പൊതിയാ തേങ്ങ കിട്ടിയതുപോലെയായിരിക്കും. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് കൊണ്ടിരിക്കുമ്പോള്‍ കോണ്‍ഗ്രസ് എട്ട് നിലയില്‍ പൊട്ടിക്കൊണ്ടിരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് അതിലായിരുന്നില്ല വിഷമം. അമ്മയേയും മകനേയും രക്ഷിക്കുന്നതിലായിരുന്നു അവരുടെ തത്രപ്പാട്. ദല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് ഒരു കൂട്ടം ഊത്തന്മാര്‍ കൂടിച്ചു മുദ്രാവാക്യം മുഴക്കി. രാഹുലനെ മാറ്റുക, പകരം പ്രിയങ്കയെ കൊണ്ടുവരിക. എന്താണ് ഇവരുടെ ഉദ്ദേശമെന്നറിയില്ല. ആസ്സാമില്‍ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രാഹുലന്‍ ബിംബം നക്കിയ പൂച്ചയെപ്പോലിയിരിക്കുന്നതും ചില മഹിളാ കോണ്‍ഗ്രസുകാരികള്‍ വന്ന് തുരുതുരാ ചുംബിക്കുന്നതും നമ്മള്‍ ചാനലുകളില്‍ കണ്ടു. ഇനി ഈ കലാപരിപാടി പ്രിയങ്കയുടെ നേര്‍ക്കും ആവര്‍ത്തിച്ചേക്കാം.

ഇത്രയുമൊക്കെയായിട്ടും കോണ്‍ഗ്രസും ഇടതുപക്ഷങ്ങളടക്കമുള്ള മതേതര ബ്രിഗേഡും ഒരു പാഠവും പഠിച്ചില്ല. ‘മതേതരത്വവും’ പൊക്കിപ്പിടിച്ചുകൊണ്ട് നടന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് കൊണ്ടിരുന്നപ്പോള്‍ കോണ്‍ഗ്രസ് എട്ടുനിലയില്‍ പൊട്ടിക്കൊണ്ടിരിക്കുമ്പോള്‍ അമ്മയേയും മകനേയും രക്ഷിക്കുവാനുള്ള തത്രപ്പാടിലായിരുന്നു കോണ്‍ഗ്രസ് നേതാക്കന്മാര്‍. ദല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്‍പില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ മുദ്രാവാക്യം മുഴക്കിയത് ”പ്രിയങ്കയെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ” എന്നാണ്. അമേഠിയില്‍ റോഡ് ഷോയ്‌ക്കിടെ ജീപ്പില്‍നിന്ന് കൊണ്ട് ഒരു കാല്‍ അല്‍പ്പം പൊക്കിപ്പിടിച്ച് മറുകാലില്‍ നിന്നുകൊണ്ട് കോണുതിരിഞ്ഞൊരു ചാട്ടം. ആങ്ങളയുടേയും പെങ്ങളുടേയും നോണ്‍സ്റ്റോപ്പു കൈവീശല്‍ എന്നീ രംഗങ്ങള്‍ ഓര്‍മവരികയാണ്. പിന്നീട് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മുഴുവന്‍ പുറത്തുവന്നശേഷം അമ്മയുടേയും മകന്റേയും ഇരിപ്പും ഭാവങ്ങളും ചാനലുകളില്‍ കണ്ടത് ഇപ്പോഴും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. ഈയിടെ ഒരു ചാനല്‍ ചര്‍ച്ചയില്‍ നമ്മുടെ ചീഫ്    വിപ്പ് പി.സി.ജോര്‍ജ് പറഞ്ഞത് പ്രിയങ്ക കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കുന്നതായിരിക്കും നല്ലതെന്നാണ്. അവര്‍ നല്ലൊരു ഫൈറ്ററാണ്. അവരുടെ മൂക്കും ആ നടപ്പും ഇന്ദിരാഗാന്ധിയുടേതുപോലെയാണ്. 125 കോടി ജനങ്ങളുള്ള ഒരു മഹാരാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതിനുള്ള നേതൃത്വം ഏറ്റെടുക്കുവാനുള്ള യോഗ്യതകളാണ് ഇന്ദിരാഗാന്ധിയുടേതുപോലുള്ള മൂക്കും നടപ്പും! തലേന്നാള്‍ വരെ ത്രീപീസ് സ്യൂട്ടിട്ട് നടന്ന റൗള്‍വിന്‍സിയെന്ന രാഹുല്‍ ഖദര്‍ ജുബ്ബയും പൈജാമായും കുറ്റിത്താടിയും വെച്ച് ഓവര്‍നൈറ്റ് നേതാവായി. അന്റോണിയോ സ്റ്റെഫിയാനോ മെയ്‌നോ എന്ന ഇറ്റാലിയന്‍ റോമന്‍ കത്തോലിക്കാ ഹോട്ടല്‍ ജോലിക്കാരിയെ രാജീവ് ഗാന്ധി ഇങ്ങോട്ട് കെട്ടിയെടുത്ത് സോണിയാഗാന്ധിയാക്കി. ഇനി കോണ്‍ഗ്രസ് പാരമ്പര്യമനുസരിച്ച് പ്രിയങ്കയാവും എഐസിസി പ്രസിഡന്റ്.

2019 ലെ തെരഞ്ഞെടുപ്പ് പ്രിയങ്കയുടെ നേതൃത്വത്തിലാണ് നടക്കാന്‍ പോകുന്നതെങ്കില്‍ എക്‌സിറ്റ് പോള്‍ ഫലം ഇപ്പോഴേ പ്രവചിക്കാം. ഇരുപത്തിരണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മോദിക്കെതിരെ ഇവര്‍ നടത്തിയിരുന്ന പരാമര്‍ശങ്ങള്‍ ഇവരുടെ സാംസ്‌കാരിക നിലവാരമെന്തെന്ന് വിളിച്ചോതുന്നവയായിരുന്നു. ജാതിയുടെ പേരില്‍ പോലും അധിക്ഷേപിച്ചു. മോദി ഏത് ജാതിയില്‍ പെട്ട ആളായാലും ഹിന്ദുക്കളായ മാതാപിതാക്കളുടെ കലര്‍പ്പില്ലാത്ത ശുദ്ധമായ ഹൈന്ദവ രക്തമാണ് അദ്ദേഹത്തിന്റെ സിരകളിലൂടെ ഒഴുകുന്നത്. അല്ലാതെ കൂട്ട് കൃഷിയിലൂടെ വികസിപ്പിച്ചെടുത്ത  സങ്കരയിനം വിത്തല്ല മോദി. തെരഞ്ഞെടുപ്പില്‍  പൊട്ടിപ്പാളീസായപ്പോള്‍ അതിന്റെ ഉത്തരവാദിത്വം അമ്മയ്‌ക്കും മകനുമല്ല. മറിച്ച് ജയിക്കുകയായിരുന്നെങ്കിലോ? അത് അമ്മയുടേയും മോന്റേയും മിടുക്ക്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.