Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ജീവിതപ്പാത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2014, 07:10 pm IST
inVicharam

1950: ഗുജറാത്തിലെ മെഹ്സാന ജില്ലയില്‍പ്പെടുന്ന വടനഗറില്‍ സെപ്തംബര്‍ പതിനേഴിന്‌ ആറ്‌ മക്കളില്‍ മൂന്നാമനായി ജനനം.

1958: എട്ടാമത്തെ വയസ്സില്‍ ആര്‍എസ്‌എസ്‌ സ്വയംസേവകനായി. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതുവരെ ആര്‍എസ്‌എസില്‍ സജീവം. വഴികാട്ടിയായത്‌ വക്കീല്‍ സാഹേബ്‌ എന്നറിയപ്പെടുന്ന ലക്ഷ്മണ്‍ റാവു ഇനാംദാര്‍.

1967: പതിനേഴാമത്തെ വയസ്സില്‍ വീടുപേക്ഷിച്ച്‌ ആത്മീയാന്വേഷണത്തിന്‌ ഇറങ്ങിത്തിരിച്ചു. രണ്ട്‌ വര്‍ഷത്തിനുശേഷം തിരിച്ചെത്തി ആര്‍എസ്‌എസില്‍ സജീവമായി.

1973: ആര്‍എസ്‌എസ്‌ പ്രചാരക്‌ ആവുന്നു. അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ ചുമതല. തുടര്‍ന്ന്‌ സംഘടനയുടെ നേതൃത്വത്തിലെത്തുന്നു.

1975: അടിയന്തരാവസ്ഥക്കെതിരായ പോരാട്ടം. ജനസംഘം നേതാക്കളുമായി സജീവബന്ധം സ്ഥാപിക്കുന്നു.

1987: ബിജെപിയിലെത്തി ഗുജറാത്തി സഘടനാ സെക്രട്ടറിയാവുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടുന്നു.

1990: പാര്‍ട്ടി അധ്യക്ഷനായിരുന്ന ഡോ.മുരളീ മനോഹര്‍ ഡോഷി കാശ്മീരിലെ ശ്രീനഗറിലേക്ക്‌ നയിച്ച ഏകതാ യാത്രയുടെ മുഖ്യ സംഘാടകന്‍.

1991: എല്‍.കെ.അദ്വാനി ഗുജറാത്തിലെ സോമനാഥില്‍നിന്ന്‌ ആരംഭിച്ച അയോധ്യരഥയാത്രയുടെ മുംബൈ വരെയുള്ള ചുമതല.

1995: മോദിയുടെ സംഘടനാ മികവില്‍ ബിജെപി ആദ്യമായി ഗുജറാത്തില്‍ കേവേ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്നു. കേശുഭായ്‌ പട്ടേല്‍ മുഖ്യമന്ത്രി.

1998: പ്രവര്‍ത്തന കേന്ദ്രം ദല്‍ഹിയിലേക്ക്‌ മാറ്റുന്നു. മോദിക്ക്‌ പാര്‍ട്ടി ചുമതലയുണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക്‌ വിജയം. മോദി പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാവുന്നു. ഗുജറാത്തിലും ബിജെപി വീണ്ടും അധികാരത്തില്‍.

2001: ലോകത്തെ നടുക്കിയ ഭൂകമ്പത്തെത്തുടര്‍ന്ന്‌ കേശുഭായ്‌ പട്ടേലിന്റെ പകരക്കാരനായി ഗുജറാത്ത്‌ മുഖ്യമന്ത്രി. ഭൂകമ്പ ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സമര്‍ത്ഥമായി നേതൃത്വം നല്‍കുന്നു.

2002: രാജ്കോട്ടില്‍നിന്ന്‌ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെടുന്നു. ഫെബ്രുവരി 27 ഗോധ്ര റെയില്‍വെ സ്റ്റേഷനില്‍ സബര്‍മതി എക്സ്പ്രസില്‍ മുസ്ലിം മതഭ്രാന്തര്‍ അയോധ്യയില്‍നിന്ന്‌ മടങ്ങുകയായിരുന്ന 68 രാമഭക്തരെ ചുട്ടുകരിച്ചതിനെത്തുടര്‍ന്ന്‌ പൊട്ടിപ്പുറപ്പെട്ട കലാപത്തെ 78 മണിക്കൂറിനകം അടിച്ചമര്‍ത്തുന്നു.

2005: മതപരിവര്‍ത്തന നിരോധനനിയമം പിന്‍വലിക്കണമെന്ന ആഗോള ക്രൈസ്തവ സംഘടനകളുടെ ആവശ്യം തള്ളിയതിനെത്തുടര്‍ന്ന്‌ അമേരിക്ക വിസ വിലക്ക്‌ ഏര്‍പ്പെടുത്തുന്നു.

2007: എതിര്‍പ്രചാരണങ്ങളെ തള്ളി ബിജെപി വീണ്ടും അധികാരത്തിലെത്തുന്നു. മോദി രണ്ടാമതും മുഖ്യമന്ത്രിയാവുന്നു.

2008: പശ്ചിമബംഗാളിലെ സിംഗൂരില്‍നിന്ന്‌ ടാറ്റയുടെ നാനോ കാര്‍ നിര്‍മാണ ശാല സൂറത്തില്‍ സ്ഥാപിക്കുന്നു.

2009: സാക്കിയ ജാഫ്രിയുടെ പരാതിയെത്തുടര്‍ന്ന്‌ മോദിക്കെതിരായ ആരോപണങ്ങളെക്കുറിച്ച്‌ അന്വേഷിക്കാന്‍ മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍.കെ.രാഘവനെ അധ്യക്ഷനാക്കി സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നു.

2011: കലാപ സംഭവങ്ങളില്‍ മോദിയെ പ്രതിയാക്കാനാവില്ലെന്ന്‌ വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നു. മോദി സദ്ഭാവനാ യാത്രയ്‌ക്ക്‌ തുടക്കം കുറിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ്‌ വിജയിച്ച്‌ മോദി മൂന്നാമതും മുഖ്യമന്ത്രിയാവുന്നു.

2012: യൂറോപ്യന്‍ യൂണിയന്‍ മോദിക്കെതിരായ വിലക്ക്‌ നീക്കുന്നു. മറ്റ്‌ ചില രാജ്യങ്ങളും തീരുമാനം പുനഃപരിശോധിക്കുന്നു.

2013: ഗോവയില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗം മോദിയെ പാര്‍ട്ടിയുടെ ലോക്സഭാ പ്രചാരണസമിതിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കുന്നു. മൂന്ന്‌ മാസത്തിനകം ദല്‍ഹിയില്‍ ചേര്‍ന്ന ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ്‌ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോദിയെ പ്രഖ്യാപിക്കുന്നു.

2014: മോദിയുടെ നേതൃത്വത്തില്‍ ബിജെപിയും എന്‍ഡിഎ സഖ്യവും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഐതിഹാസിക വിജയം നേടുന്നു. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട മോദി രാഷ്‌ട്രപതിയെ സന്ദര്‍ശിച്ച്‌ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കുന്നു.

2014: മെയ്‌ 20 ന്‌ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി മോദിയെ പ്രധാനമന്ത്രിസ്ഥാനത്ത്‌ അവരോധിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.