Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തരിശിട്ടിരിക്കുന്ന പൊക്കാളിനിലങ്ങള്‍ കളക്ടര്‍ സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2014, 09:37 pm IST
inErnakulam

ചെല്ലാനം: ഇടവപ്പാതി പടിവാതില്‍ക്കല്‍ എത്തിയിട്ടും നെല്‍ക്കൃഷിക്കുവേണ്ടിയുളള മുന്നൊരുക്കങ്ങള്‍ ഇതുവരെ തുടക്കം കുറിച്ചിട്ടില്ലാത്ത സൗത്ത്‌ ചെല്ലാനം പാടശേഖരത്തില്‍പ്പെടുന്ന പൊക്കാളി നിലങ്ങള്‍ ജില്ലാകളക്ടര്‍ എം.ജി.രാജമാണിക്യം സന്ദര്‍ശിച്ചു. പൊക്കാളി സംരക്ഷണ സമിതിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന്‌ രാവിലെ 8.30 ന്‌ മുതുകുപുറത്ത്‌ എത്തിച്ചേര്‍ന്ന അദ്ദേഹത്തെ പ്രദേശവാസികള്‍ സ്വീകരിച്ചു. കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടിലേറെയായി നിരന്തര ഓരുജല ചെമ്മീന്‍വാറ്റുമൂലം ഉപ്പുകയറി നശിച്ച നിരവധി വീടുകളും ശുദ്ധജല സ്രോതസ്സുകളും അദ്ദേഹം സന്ദര്‍ശിച്ചു. കളക്ടറുടെ ഉത്തരവ്‌ പ്രകാരം ഏപ്രില്‍ 15 -നകം ഓരുവെളളം നിശ്ശേഷം വറ്റിച്ച്‌ നെല്‍ക്കൃഷിക്കുവേണ്ടിയുളള നിലമൊരുക്കല്‍ ആരംഭിക്കേണ്ടതാണ്‌. എന്നാല്‍ മെയ്‌ അവസാനമായിട്ടും ബണ്ടിടാതെ ഓരുവെളളം നിറഞ്ഞു കിടക്കുന്ന പാടങ്ങളാണ്‌ ജില്ലാകളക്ടര്‍ക്ക്‌ കാണാന്‍ കഴിഞ്ഞത്‌. സബ്സീഡിയിനത്തില്‍ വര്‍ഷംതോറും ലക്ഷക്കണക്കിന്‌ രൂപയാണ്‌ നിലമുടമകളില്‍ ഒരു വിഭാഗം കൈപ്പറ്റിക്കൊണ്ടിരിക്കുന്നത്‌. ഇത്‌ സാക്ഷ്യപ്പെടുത്തുന്ന വിവരാവകാശ രേഖകള്‍ സമിതിയുടെ ഭാരവാഹികള്‍ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. പശ്ചാത്തല സൗകര്യങ്ങളുടെ പോരായ്‌മയുടെ പേരുപറഞ്ഞ്‌ നെല്‍ക്കൃഷി മുടക്കുന്ന നിലമുടമകള്‍ മത്സ്യക്കൃഷിക്ക്‌ യാതൊരു ഭംഗവും വരുത്തുന്നില്ല. ഈ നിലപാട്‌ മൂലം നൂറുകണക്കിന്‌ കര്‍ഷക മത്സ്യത്തൊഴിലാളികള്‍ തൊഴില്‍ രഹിതരാക്കപ്പെട്ടിരിക്കുന്നു. വനിതകള്‍ക്ക്‌ പ്രധാന വരുമാന സ്രോതസ്സായ ജൈവ പച്ചക്കറിക്കൃഷി പൂര്‍ണ്ണമായും അസ്തമിച്ചിരിക്കുന്നു. ശുദ്ധജല സ്രോതസ്സുകളെല്ലാം തന്നെ ഓരിന്റെ പിടിയില്‍ അമര്‍ന്ന്‌ കഴിഞ്ഞു കൊതുകുള്‍പ്പെടെയുളള പ്രാണികളുടെ അതിപ്രസരം മൂലം കുട്ടികളില്‍ അസുഖം പടര്‍ന്നു പിടിക്കുന്നു. ഈ വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്ന നിവേദനം സമിതി കളക്ടര്‍ക്ക്‌ സമര്‍പ്പിച്ചു. ഓരുവെളളം വറ്റിച്ച്‌ നെല്‍ക്കൃഷി ചെയ്യുവാനുളള നടപടികള്‍ കൈക്കൊളളുവാന്‍ കൃഷി വകുപ്പിന്‌ നിര്‍ദ്ദേശം നല്‍കുമെന്ന്‌ സന്ദര്‍ശനത്തിനൊടുവില്‍ കളക്ടര്‍ പറഞ്ഞു.

പൊക്കാളി സംരക്ഷണ സമിതിയുടെ ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ്‌ കളത്തുങ്കലിന്റെ നേതൃത്വത്തില്‍ പളളിപ്പറമ്പില്‍ ബാബു, വര്‍ഗ്ഗീസുകുട്ടി മുണ്ടുപറമ്പില്‍, ജോസ്‌ ഉണ്ണി ചിറയില്‍, കെ.കെ. തിലകന്‍, ജോസി പുത്തന്‍പുരയ്‌ക്കല്‍, മേഴ്സി കട്ടിക്കാട്ട്‌, റോസിലിന്‍ മാത്യു, മിനി വിജയന്‍, ലിസ്സി ജോസഫ്‌, അഗസ്റ്റിന്‍ തെക്കെകളത്തില്‍, രവി ചന്ദ്രന്‍ കളത്തുംമുറി, സോവി തോപ്പിപറമ്പില്‍, വിജയമ്മ വാസു, പെണ്ണമ്മ രമണന്‍, കളത്തിത്തറ ഗോപിക, വിജയമ്മ, വെളുത്ത കളത്തിത്തറ, കട്ടിക്കാട്ട്‌ ആന്റണി, വലിയപറമ്പ്‌ സുജാത, ഹരിദാസ്‌, സനീഷ്‌, ഗീത പൊന്നന്‍ തുടങ്ങിയവര്‍ സ്ഥലത്തുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

Astrology

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

Kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

പുതിയ വാര്‍ത്തകള്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.