Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആദ്യ വനിത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2014, 08:29 pm IST
in Vicharam

ആനന്ദി എന്ന ആണ്‍കുട്ടി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി വളര്‍ന്നതിന്റെ ആനന്ദത്തിലാണ്‌ ഖരോഡ്‌ ഗ്രാമം. പള്ളിക്കൂടത്തില്‍ പോയകാലം മുതല്‍ എഴുപത്തിമൂന്നാം വയസില്‍ മുഖ്യമന്ത്രിയാകും വരെ ആനന്ദി ആദ്യവനിതയാണ്‌ പലകാര്യങ്ങളിലും. ജീഥാഭായ്‌ എന്ന സാധാരണ കര്‍ഷകന്റെ മകള്‍ സ്കൂളിലെ ഏക പെണ്‍കുട്ടിയായിരുന്നു. എഴുനൂറ്‌ ആണ്‍കുട്ടികള്‍ക്കിടയില്‍ ഒരേയൊരു പെണ്‍തരി. 1960ല്‍ ഭിവാലി കോളേജില്‍ സയന്‍സ്‌ ബിരുദത്തിന്‌ പഠിക്കാന്‍ ചേരുമ്പോഴും ആനന്ദി ഒറ്റയ്‌ക്കായിരുന്നു. അക്കൊല്ലം ആദ്യവര്‍ഷം പ്രവേശനം നേടിയ ഒരേയൊരു പെണ്‍കുട്ടി. കൂടുതല്‍കാലം എംഎല്‍എ ആയ ഏകവനിത, കൂടുതല്‍ കാലം മന്ത്രിയായ ഏക വനിത….. ഇപ്പോള്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രിക്കസേരയിലെത്തുന്ന ആദ്യത്തെ വനിതയും ആനന്ദി തന്നെ.

ഗുജറാത്ത്‌ ഇപ്പോള്‍ ഒരു സംസ്ഥാനത്തിന്റെ പേരല്ല. നവോത്ഥാനഭാരതത്തിന്റെ ആധാരശില പാകിയുറപ്പിച്ച മണ്ണെന്ന ഖ്യാതി ദ്വാരകാപുരേശന്റെ നാടിന്‌ സ്വന്തം. മഹാത്മാഗാന്ധി മുതല്‍ നരേന്ദ്ര മോദി വരെ ദേശീയതയുടെ അമരഗീതം പൊഴിച്ച ആയിരങ്ങള്‍ക്ക്‌ ഉയിരേകിയ നാട്‌. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ട്‌ ഭാരതം ചര്‍ച്ചചെയ്തത്‌ ഈ നാടിനെക്കുറിച്ച്‌ മാത്രമായിരുന്നു. മോദിയുടെ ഗുജറാത്തില്‍ നടക്കുന്നതെന്തും വാര്‍ത്തയായി. ഗുജറാത്ത്‌ വികസനം കെട്ടുകഥയാണെന്ന്‌ പറഞ്ഞുപരത്തിയവര്‍ ജനം സത്യം തിരിച്ചറിഞ്ഞപ്പോള്‍ പണ്ടേ ആ നാട്‌ അങ്ങനെയാണെന്ന്‌ വീണുരുണ്ടു. വീഴ്‌ത്താനുറച്ചവര്‍ ഇപ്പോള്‍ വാഴ്‌ത്തുന്നു. മോദിയെ ലോകം കാത്തിരിക്കുന്നു. ഗുജറാത്തിന്റെ മണ്ണില്‍ നിന്ന്‌ വാരാണസി വഴി മോദി ഇന്ദ്രപ്രസ്ഥത്തിലേക്കെത്തിക്കഴിഞ്ഞു. അസംഭവ്യം എന്ന്‌ ജെഎന്‍യു ബുദ്ധിജീവികള്‍ കട്ടായംകെട്ടിയത്‌ സംഭവിച്ചു. മോദി ജയിച്ചാല്‍ രാജ്യം വിടുമെന്ന്‌ വീമ്പിളക്കിയവര്‍ തലയില്‍ മുണ്ടിട്ട്‌ ഇവിടെത്തന്നെ കഴിഞ്ഞുകൂടുന്നു. ഇപ്പോള്‍ ചര്‍ച്ച മോദിയില്ലാത്ത ഗുജറാത്തിന്‌ എന്തു സംഭവിക്കുമെന്നതിനെപ്പറ്റിയാണ്‌.

ഗുജറാത്തില്‍ അവശേഷിക്കുന്ന എക കോണ്‍ഗ്രസ്‌ നേതാവ്‌ ശങ്കര്‍സിംഗ്‌ വഗേലയ്‌ക്ക്‌ മോദി പണ്ടേ പ്രിയപ്പെട്ടവനാണ്‌. എതിരാളികളുടെ കണ്ണ്‌ മഞ്ഞളിച്ച ഈ വിജയപ്രഭയില്‍ വഗേലയും പഴയപടി ബിജെപിക്കാരനായി. രാമക്ഷേത്രം നിര്‍മിക്കണമെന്ന്‌ മോദിയോട്‌ കോണ്‍ഗ്രസ്‌ നേതാവ്‌ പരസ്യമായി അഭ്യര്‍ത്ഥിക്കുന്ന കാലമെത്തിക്കഴിഞ്ഞുവെന്ന്‌ സാരം. ഗുജറാത്ത്‌ ഗൗരവത്തിന്റെ പതാക ഖരോഡിന്റെ വീരബാലായ്‌ക്ക്‌ കൈമാറിയാണ്‌ മോദി ഇന്ദ്രപ്രസ്ഥത്തിലേക്ക്‌ നീങ്ങുന്നത്‌. ലോകം ചര്‍ച്ച ചെയ്ത ഗുജറാത്ത്‌ മോഡല്‍ വികസനത്തിന്‌ ചുക്കാന്‍പിടിച്ച ധീരവനിതയാണ്‌ മോദി സര്‍ക്കാരില്‍ നഗരവികസനത്തിന്റെയും പൊതുമരാമത്തിന്റെയും റവന്യൂ വകുപ്പിന്റെയും ചുമതല വഹിച്ച ആനന്ദിബെന്‍ പട്ടേല്‍.

ആനന്ദിബെന്‍ പട്ടേല്‍ രാഷ്‌ട്രീയത്തിന്റെ വഴിയിലേക്ക്‌ കാലെടുത്തുവെച്ചത്‌ ശക്തമായ ഒരു വരള്‍ച്ചക്കാലത്താണ്‌. മെഹ്സാനയിലെയും കര്‍ണാവതിയിലെയും ഗ്രാമങ്ങള്‍ കുടിനീരില്ലാതെ പൊരിയുമ്പോഴാണ്‌ ആനന്ദി ജനസേവനത്തിന്‌ കൂടുതല്‍ കരുത്ത്‌ പകരാന്‍ രാഷ്‌ട്രീയപ്രസ്ഥാനത്തിന്റെ തണല്‍ ഉപകരിക്കും എന്ന്‌ തിരിച്ചറിഞ്ഞത്‌. പദവികളായിരുന്നില്ല ഉന്നം. തനിക്കൊപ്പം ചേര്‍ന്ന്‌ തന്റെ ഗ്രാമത്തിന്‌ കരുത്ത്‌ പകരാന്‍ പ്രയത്നിക്കുന്ന ഒരു സംഘം ആളുകളെയായിരുന്നു ആനന്ദിക്ക്‌ വേണ്ടത്‌.

നാല്‍പത്താറ്‌ വയസുള്ളപ്പോള്‍ ആനന്ദി നടത്തിയ ഒരു അതിസാഹസികപ്രവര്‍ത്തനം അവരെ മുഴുവന്‍ ഗുജറാത്തിലും താരമാക്കി മാറ്റിയിരുന്നു. മോനിബാ സ്കൂളിലെ അധ്യാപികയായിരുന്നു അന്ന്‌ അവര്‍. 1987ല്‍ സ്കൂളില്‍ നിന്ന്‌ പിക്ക്നിക്കിന്‌ പോകുന്നതിനിടെയുണ്ടായ അപകടത്തില്‍ ആനന്ദി നടത്തിയ രക്ഷാപ്രവര്‍ത്തനം രാജ്യമാകെ ചര്‍ച്ചചെയ്തു. നര്‍മദയിലേക്ക്‌ വീണുപോയ രണ്ടുപെണ്‍കുട്ടികളെയാണ്‌ ജീവന്‍ തൃണവല്‍ഗണിച്ച്‌ അവര്‍ രക്ഷപ്പെടുത്തിയത്‌. ആ വര്‍ഷം ധീരതയ്‌ക്കുള്ള രാഷ്‌ട്രപതിയുടെ പുരസ്കാരം ആനന്ദിയെ തേടിയെത്തി. ഒപ്പം ബിജെപിയില്‍ നിന്നുള്ള ക്ഷണവും. ആദ്യം നിരസിച്ചെങ്കിലും ജന്മജാത സ്വയംസേവകത്വം ആനന്ദിയെ ബിജെപിയുടെ കൊടിക്കീഴിലെത്തിച്ചു.

ജനസേവനം എന്നത്‌ ആനന്ദിബെന്‍പട്ടേലിന്റെ ജീവിതം തന്നെയാണ്‌. ഭിവാലി കോളേജില്‍ നിന്ന്‌ എംഎഡില്‍ സ്വര്‍ണമെഡലുമായി പുറത്തിറങ്ങിയ ആനന്ദിയുടെ ആദ്യ ദൗത്യം വിധവകളുടെ അതിജീവനത്തിന്‌ വഴിയൊരുക്കുകയായിരുന്നു. മഹിളാ വികാസ്‌ ഗൃഹ്‌ എന്ന പ്രസ്ഥാനത്തിലൂടെ അമ്പതോളം വിധവകളെ പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ചുയര്‍ത്തുകയായിരുന്ന ആനന്ദി. യാഥാസ്ഥിതിക ജീവിതങ്ങള്‍ ഉയര്‍ത്തിയ മതില്‍ക്കെട്ടുകളെ തട്ടിത്തകര്‍ത്തുള്ള മുന്നേറ്റമായിരുന്നു ആനന്ദിയുടെ വിദ്യാഭ്യാസവും തുടര്‍ന്നുള്ള പൊതുപ്രവര്‍ത്തനവും. വിരംഗത്ത്‌ പക്ഷിപ്പനി പടര്‍ത്തിയ ദുരന്തമുഖത്തും ആനന്ദിബെന്‍പട്ടേലിന്റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മാതൃകയായി.

മോനിബാ സ്കൂളിലെ അധ്യാപികയായ ആനന്ദി ഭര്‍ത്താവ്‌ മഫത്‌ ഭായ്‌ പട്ടേലിനൊപ്പം 65ല്‍ അഹമ്മദാബാദിലേക്ക്‌ എത്തുകയായിരുന്നു.

ഗുജറാത്ത്‌ രാഷ്‌ട്രീയത്തിലേക്കുള്ള ആകസ്മികമായ വരവ്‌ ആനന്ദിയുടെ കാഴ്ചപ്പാടുകള്‍ക്ക്‌ തീക്ഷ്ണതയും ദൂരവ്യാപകത്വവും സൃഷ്ടിച്ചു. ഒരു അധ്യാപികയില്‍ നിന്ന്‌ ആചാര്യപദവിയിലേക്കുള്ള ഉയര്‍ച്ചയായിരുന്നു അത്‌. രാഷ്‌ട്ര ഏകതയുടെ ശംഖം മുഴക്കി കുമാരി മുതല്‍ കാശ്മീരം വരെ ഡോ. മുരളീമനോഹര്‍ ജോഷി നയിച്ച ഏകതായാത്രയിലെ ഏകവനിതാ സാന്നിധ്യമായിരുന്നു ആനന്ദിയുടേത്‌. രാജ്യസഭാംഗമായിരിക്കെ ബീജിംഗില്‍ നടന്ന നാലാമത്‌ ലോകവനിതാ കോണ്‍ഫറന്‍സില്‍ രാജ്യത്തെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തത്‌ ആനന്ദിയായിരുന്നു.

ഗുജറാത്തിലെ കേശുഭായ്‌പട്ടേല്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായിട്ടായിരുന്നു അരങ്ങേറ്റം. എല്ലാവര്‍ക്കു വിദ്യാഭ്യാസമുറപ്പാക്കാന്‍ രാജ്യത്താദ്യമായി ശാലാ പ്രവേശോത്സവം സംഘടിപ്പിച്ചത്‌ ആനന്ദി ബെന്‍പട്ടേലാണ്‌. പള്ളിക്കൂടത്തിന്റെ പടിവാതില്‍ അന്യമായിരുന്ന ജനവിഭാഗങ്ങള്‍ ഉത്സവാന്തരീക്ഷത്തില്‍ വിദ്യാലയങ്ങളിലേക്കെത്തി. ഇതിന്റ ചുവടുപിടിച്ചാണ്‌ കേരളത്തിലടക്കം സ്കൂള്‍ പ്രവേശനോത്സവങ്ങള്‍ ഇപ്പോള്‍ കൊണ്ടാടുന്നത്‌. പരാതികള്‍ പരിഹരിക്കാന്‍ ലോക്ദര്‍ബാറുകള്‍ നടപ്പാക്കിയതും ആനന്ദിയാണ്‌.

കര്‍ഷക ആത്മഹത്യകള്‍ നടമാടിയിരുന്ന പഠാനിലേക്ക്‌ നര്‍മദ ഒഴുകിയെത്തിത്‌ ഇന്നും ഗ്രാമവാസികള്‍ക്ക്‌ വിസ്മയമാണ്‌. കര്‍ഷകര്‍ക്കായി നര്‍മദയില്‍ 174 ചെക്ക്‌ ഡാമുകളാണ്‌ ആനന്ദി തീര്‍ത്തത്‌. ശുദ്ധജലസംഭരണികള്‍, മെഡിക്കല്‍, എഞ്ചിനീയറിംഗ്‌ കോളേജുകള്‍, 700 കിലോമീറ്റര്‍ റോഡ്‌, വിഖ്യാതമായ സോളാര്‍ പ്ലാന്റ്‌… പഠാന്‍ മുഖം മിനുക്കിയത്‌ ആനന്ദിബെന്‍ പട്ടേല്‍ അവരുടെ എംഎല്‍എ ആയതിന്‌ ശേഷമാണ്‌. മോദി സര്‍ക്കാര്‍ ആനന്ദിയിലേല്‍പിച്ച വിശ്വാസത്തിന്‌ തെളിവ്‌ അവര്‍ കൈകാര്യം ചെയ്ത വകുപ്പുകളാണ്‌. റോഡ്‌, ബില്‍ഡിംഗ്‌, റവന്യൂ, ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌, നഗരവികസനം….. എല്ലാറ്റിനും പുറമേ സര്‍ക്കാരിന്റ പ്രധാനപദ്ധതികളുടെ നടത്തിപ്പ്‌. മോദി സര്‍ക്കാരിന്റെ മുഖമാണ്‌ ആനന്ദിബെന്‍ പട്ടേല്‍ എന്നറിയാന്‍ ഇതിനപ്പുറമെന്തുവേണം.

മായവതിയെയും സുഷമസ്വരാജിനെയും ഉമാഭാരതിയെയും വസുന്ധര രാജെ സിന്ധ്യയെയും മുഖ്യമന്ത്രിമാരാക്കിയ ബിജെപി ആനന്ദിബെന്‍പട്ടേലിനെയും മുഖ്യമന്ത്രിയാക്കുന്നു. അതും ചരിത്രമാണ്‌. ഇത്രയേറെ വനിതാ മുഖ്യമന്ത്രിമാരെ സൃഷ്ടിച്ച മറ്റൊരു ദേശീയപാര്‍ട്ടി ഇല്ലതന്നെ.

എം. സതീശന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

Football

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

പുതിയ വാര്‍ത്തകള്‍

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.