Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഗുജറാത്ത്‌ ഇനി പിന്നോട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2014, 08:37 pm IST
inVicharam

പ്രധാനമന്ത്രിയാവാന്‍ മുഖ്യമന്ത്രിപദം ഒഴിഞ്ഞ നരേന്ദ്രമോദിക്ക്‌ ഗുജറാത്തില്‍ പിന്‍ഗാമിയായി. മോദി മന്ത്രിസഭയില്‍ പ്രമുഖ വകുപ്പുകള്‍ കൈകാര്യം ചെയ്ത ആനന്ദി ബെന്‍ പട്ടേല്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞയെടുത്ത്‌ അധികാരമേറ്റു. ആറുകോടി ജനങ്ങളുള്ള ഗുജറാത്ത്‌ ഒന്നര പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ഇന്നത്തെപ്പോലെ ആരെയും ആശ്രയിക്കാതെ ഭരിക്കാനുള്ള ശേഷി കൈവരിച്ച സംസ്ഥാനമല്ല. അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലം മുതല്‍ തുടങ്ങിയ വര്‍ഗീയ ചേരിതിരിവും സംഘര്‍ഷവും ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല. സ്വാതന്ത്ര്യത്തിനുശേഷം കോണ്‍ഗ്രസിന്റെ ഈ കുത്തക സംസ്ഥാനത്ത്‌ അടിയന്തരാവസ്ഥയ്‌ക്ക്‌ മുമ്പ്‌ ജനതാ പരീക്ഷണം വരുംവരെ കോണ്‍ഗ്രസ്സല്ലാതെ മറ്റാരും ഭരിച്ചിരുന്നില്ല. അവര്‍ക്ക്‌ സംഘട്ടനങ്ങള്‍ ഒഴിവാക്കാനോ വര്‍ഗീയ ചേരിതിരിവ്‌ ഇല്ലാതാക്കാനോ സമ്പദ്‌ സമൃദ്ധമായ സംസ്ഥാനമായി ഗുജറാത്തിനെ മാറ്റാനോ സാധിച്ചില്ല. പരമ്പരാഗതമായി, പ്രകൃതിദത്തമായി ഉണ്ടായ വിഭവങ്ങള്‍ യഥാവിധി ഉപയോഗപ്പെടുത്താനോ സാധിച്ചിരുന്നില്ല. ഭരണത്തിലിരിക്കുക, അഴിമതി നടത്തുക, ജനങ്ങളെ തമ്മിലടിപ്പിക്കുക എന്ന ശൈലിക്ക്‌ വിരാമമിട്ടത്‌ നരേന്ദ്രമോദി അധികാരത്തിലെത്തിയശേഷമാണ്‌. ലോകത്തെ നടുക്കിയ ഭൂജിലെ ഭൂകമ്പത്തിന്റെ കെടുതിയില്‍ നിന്നും ആധുനിക ഗുജറാത്തിനെ വാര്‍ത്തെടുക്കാന്‍ ബിജെപി സര്‍ക്കാരിനായി. രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ കടലോരമുള്ള (1290 കി.മീ) ഗുജറാത്ത്‌ മരുഭൂമിയിലും പിന്നിലല്ല. മൂന്നു ജില്ലകള്‍ മരുഭൂമി. അത്രതന്നെ ചതുപ്പും. ഇവയെല്ലാം പ്രയോജനപ്പെടുത്താന്‍ മോദിക്കായി. അത്‌ ഗുജറാത്ത്‌ മോഡലായി വാഴ്‌ത്തപ്പെട്ടു.

പ്രതിയോഗികളുടെ വികാര വിചാരങ്ങളെന്തായാലും നരേന്ദ്രമോദി സൃഷ്ടിച്ച വികസനം ജനങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചു. അതിന്റെ തെളിവാണല്ലോ ഗുജറാത്തിലെ 26 സീറ്റും ബിജെപിക്ക്‌ നേടി കൊടുത്തത്‌. വഡോദരയില്‍ മോദിയുടെ ഭൂരിപക്ഷമാകട്ടെ അഞ്ചേമുക്കാല്‍ ലക്ഷവും. മോദി കാട്ടിയ വഴിയില്‍ മുന്നേ നടക്കാന്‍ നിയോഗപ്പെട്ട ആനന്ദി ബെന്‍ പട്ടേല്‍ അധ്യാപിക, ഭരണാധികാരി എന്ന നിലക്കെല്ലാം മികവ്‌ തെളിയിച്ചിട്ടുണ്ട്‌. നരേന്ദ്രമോദിയുടെ കഴിവും കാര്യശേഷിയുമെല്ലാം അവര്‍ സ്വായത്തമാക്കിയിട്ടുമുണ്ട്‌. ആനന്ദി ബെന്‍ പട്ടേല്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്‌ തികച്ചും ആകസ്മികമായാണ്‌. താന്‍ ഏറ്റെടുത്ത എല്ലാ ചുമതലകളും ഏറ്റവും മികച്ച രീതിയില്‍ നിര്‍വഹിച്ച്‌ പേരെടുത്ത ആനന്ദിയുടെ മുഖ്യമന്ത്രിക്കസേരയിലെ പ്രവര്‍ത്തന കാലവും വന്‍വിജയമായിരിക്കുമെന്നുറപ്പാണ്‌. നരേന്ദ്ര മോദിയുടെ കൈകളില്‍ ഭദ്രമായിരുന്ന മുഖ്യമന്ത്രിപദം ആനന്ദി ബെന്‍ പട്ടേലില്‍ അത്രതന്നെ സൂക്ഷ്മമായിരിക്കുമെന്ന്‌ ഉറപ്പ്‌. അവിചാരിതമായിട്ടായിരുന്നു അധ്യാപികയായിരുന്ന ആനന്ദിയുടെ രാഷ്‌ട്രീയപ്രവേശനം. 1987 ല്‍ തന്റെ വിദ്യാലയത്തിലെ രണ്ട്‌ പെണ്‍കുട്ടികള്‍ നര്‍മ്മദ നദിയിലേക്ക്‌ വീണു, എന്തുചെയ്യണമെന്നറിയാതെ പലരും നോക്കിനില്‍ക്കേ ആനന്ദിബന്‍ കുത്തിയൊഴുകുന്ന നദിയിലേക്ക്‌ എടുത്തുചാടി. ഒറ്റക്ക്‌ രണ്ട്‌ കുട്ടികളേയും രക്ഷിച്ചു, ഇതോടെ താര പരിവേഷം ലഭിച്ച ആനന്ദി ബെന്നിനെ ബിജെപി പാര്‍ട്ടിയിലേക്ക്‌ ക്ഷണിച്ചു. മഹിളമോര്‍ച്ച സംസ്ഥാന അധ്യക്ഷയായിട്ടാണ്‌ ബിജെപിയിലേക്ക്‌ എത്തിയത്‌. 1992 ല്‍ ബിജെപി സംഘടിപ്പിച്ച ഏകതായാത്രയില്‍ പൂര്‍ണമായി പങ്കെടുത്ത ഏക വനിതയായിരുന്നു ആനന്ദി.

രാജ്യസഭയിലേക്ക്‌ 1994ല്‍ തെരഞ്ഞെടുക്കപ്പെട്ട ആനന്ദി 1998 ല്‍ നിയമസഭയിലേക്ക്‌ മത്സരിച്ചു. ജയിച്ച്‌ മന്ത്രിയുമായി. കേശുഭായിപട്ടേല്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസമായിരുന്നു വകുപ്പ്‌. മുഴുവന്‍ കുട്ടികളേയും സ്ക്കൂളിലെത്തിക്കാനായി ആവിഷ്ക്കരിച്ച പ്രവേശനോത്സവത്തിന്റെ വിജയവും അധ്യാപകരുടെ ഒഴിവ്‌ നികത്താനായി ഒറ്റയടിക്ക്‌ കാല്‍ലക്ഷം അധ്യാപകരെ നിയമിച്ചതും ആനന്ദിയെ പ്രശസ്തയാക്കി. പിന്നീടു നടന്ന മൂന്നു തെരഞ്ഞെടുപ്പിലും ജയം. തുടര്‍ച്ചയായി നാലുതവണ ഗുജറാത്തില്‍ എംഎല്‍എ ആകുന്ന ആദ്യ വനിത. നാലു പ്രാവശ്യവും കാബിനറ്റ്‌ മന്ത്രിയും. റവന്യൂ, റോഡ്‌, നഗരവികസം, ഹൗസിംങ്ങ്‌ എന്നീ നാലു പ്രധാന വകുപ്പുകളുടെ ചുമതലവഹിക്കുന്ന ആനന്ദിബെന്‍, മോദി മന്ത്രിസഭയില്‍ രണ്ടാം സ്ഥാനക്കാരിയായിരുന്നു. ഗുജറാത്തിലെ അവികസിത ജില്ലയായ മെഹ്സാനയില്‍ കര്‍ഷകുടുംബത്തില്‍ ജനിച്ച ആനന്ദി ജീവിത പടവുകള്‍ ചവിട്ടിക്കയറുകയായിരുന്നു. പെണ്‍കുട്ടികള്‍ക്ക്‌ നാലാം ക്ലാസ്‌ വരെ പഠിക്കാനുള്ള സംവിധാനമേ ആ ജില്ലയില്‍ ഉണ്ടായിരുന്നുള്ളു. ആണ്‍കുട്ടികളുടെ സ്ക്കൂളില്‍ ചേര്‍ന്ന്‌ എട്ടാംക്ലാസ്‌ വരെ പഠനം, ആയിരത്തോളം ആണ്‍കുട്ടികള്‍ക്കിടയിലെ ഏക പെണ്‍തരിയെങ്കിലും പഠനത്തില്‍ എല്ലാവരേയും പിന്നിലാക്കി. ഹൈസ്ക്കൂള്‍, കോളേജ്‌ പഠനകാലത്ത്‌ കായിക മികവിനും നിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കി. സയന്‍സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ബിഎഡ്‌ കൂടി എടുത്ത്‌ അധ്യാപികയാവുകയായിരുന്നു. ഭരണനിര്‍വഹണത്തിലും ഈ മികവ്‌ പ്രകടിപ്പിച്ചു. ബഹുമുഖ വികസനവും വളര്‍ച്ചയുമുള്ള സംസ്ഥാനമായ ഗുജറാത്ത്‌ ഉപ്പ്‌, പരുത്തി ഉല്‍പാദനത്തില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നു. സ്വന്തമായി ഒരു ‘ജൂവല്‍’ (രത്നം) സിറ്റിയുണ്ട്‌. ക്ഷീരവ്യവസായവും ഗുജറാത്തിന്റെ അഭിമാനരംഗമാണ്‌. വികസനത്തില്‍ ഏറെ മുന്നിലെത്തിയ ഗുജറാത്തിന്‌ ഇനി തിരിഞ്ഞുനോക്കേണ്ടതേയില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.