Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇത്‌ ചരിത്ര മുഹൂര്‍ത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2014, 08:58 pm IST
in Vicharam

ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്‌ പാര്‍ലമെന്റ്‌ മന്ദിരം. ഒരു ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ശുദ്ധിയും വൃത്തിയും ആചാര മര്യാദകളും പാലിക്കേണ്ടതുണ്ട്‌. ഇന്ത്യന്‍ പാര്‍ലമെന്റ്‌ മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ടത്‌ 1927ലാണ്‌. 113 വര്‍ഷത്തെ പാര്‍ലമെന്റിന്റെ ചരിത്രം പരിശോധിച്ചാല്‍ ശുദ്ധിയും വൃത്തിയും മര്യാദകളും ആദ്യമായി ‘ശ്രീകോവിലില്‍’ പ്രവേശിച്ചവരാരെങ്കിലും പാലിച്ചിട്ടുണ്ടോ എന്നറിയില്ല. എന്നാല്‍ ആദ്യമായി പാര്‍ലമെന്റ്‌ മന്ദിരത്തിലേക്ക്‌ കാലെടുത്ത്‌ വയ്‌ക്കുമ്പോള്‍ മുട്ടുകുത്തി ശിരസ്‌ നമിച്ച്‌ വലതുകാല്‍ വച്ച്‌ നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി കയറിയത്‌ ജനകോടികളെ കോരിത്തരിപ്പിച്ച അനുഭവമായി.
ഭാരതീയ സംസ്കാരത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഈ സഭാപ്രവേശം അദ്ദേഹം സെന്‍ട്രല്‍ ഹാളില്‍ നടത്തിയ പ്രസംഗത്തെക്കാള്‍ പ്രകമ്പനം സൃഷ്ടിച്ചിരിക്കുകയാണ്‌. കരളെടുത്ത്‌ കാണിച്ചാലും ‘അയ്യേ ഇത്‌ ചെമ്പരത്തിപ്പൂവല്ലേ’ എന്ന്‌ പറയുന്ന വിരുതന്മാരുണ്ട്‌. അതുപോലെയാണ്‌ നരേന്ദ്രമോദിയുടെ നടപടികളെയും പ്രസംഗത്തിനിടെ അദ്ദേഹം വികാരാതീതനായതിനെയുമെല്ലാം ചില നേതാക്കളും മാധ്യമങ്ങളും നാടകമാണെന്ന്‌ പറയുന്നത്‌.
അദ്ദേഹത്തിന്റെ ഓരോ വാക്കും ഹൃദയസ്പൃക്കാണ്‌. ഒന്നും പുറംപൂച്ചല്ല. തല്‍സമയം അത്‌ ശ്രവിച്ചവരും ചടങ്ങുകള്‍ കണ്ടവരുമെല്ലാം അത്‌ അടിവരയിട്ട്‌ പറയുന്നുണ്ട്‌. വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തംവേണമെന്ന്‌ നിര്‍ബന്ധമുള്ള മോദി ദരിദ്രനാരായണന്മാരുടെ ഉന്നമനമാണ്‌ തന്റെ ലക്ഷ്യമെന്ന്‌ ഉറക്കെ പ്രഖ്യാപിച്ചിട്ടുണ്ട്‌. അത്‌ പാലിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയത്തിനിടയില്ല. പ്രധാനമന്ത്രിപദത്തിലേക്ക്‌ ആനയിക്കപ്പെടുന്ന നരേന്ദ്രമോദി താന്‍ ആദ്യമായാണ്‌ ചൊവ്വാഴ്ച പാര്‍ലമെന്റ്‌ മന്ദിരത്തില്‍ കടക്കുന്നതെന്ന്‌ തുറന്ന്‌ സമ്മതിച്ചു. അദ്ദേഹത്തിന്റെ കന്നി നടപടി തന്നെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തെ അങ്ങേയറ്റം പരിപാവനതയോടെയാണ്‌ ലോകരാജ്യങ്ങള്‍ക്ക്‌ മുന്നിലവതരിപ്പിച്ചിരിക്കുന്നത്‌.

ഇത്രവലിയ വിജയം സമ്മാനിച്ചത്‌ പ്രചാരണച്ചുമതല ഏറ്റെടുത്ത്‌ നരേന്ദ്രമോദി കാട്ടിയ കൃപകൊണ്ടാണെന്ന ലാല്‍കൃഷ്ണ അദ്വാനിയുടെ പ്രസംഗത്തില്‍ നിന്നാണ്‌ നരേന്ദ്രമോദി പ്രസംഗിച്ചു തുടങ്ങിയത്‌. അദ്വാനിജി ഉപയോഗിച്ച കൃപ എന്ന വാക്ക്‌ ഉപേക്ഷിക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ച മോദി പാര്‍ട്ടി നല്‍കിയ വലിയ ദൗത്യത്തിന്റെ അഭിമാനത്താല്‍ കണ്ണീരണിഞ്ഞത്‌ സെന്‍ട്രല്‍ ഹാളിനെ സ്തബ്ധമാക്കി. കൊടുങ്കാറ്റുപോലെ രാജ്യമാകെ സഞ്ചരിച്ച്‌ യുപിഎ സര്‍ക്കാരിനെയും തനിക്കെതിരെ നിന്ന രാജ്യത്തെ മുഴുവന്‍ രാഷ്‌ട്രീയ പാര്‍ട്ടികളേയും നേരിട്ട അതിശക്തന്റെ കണ്ണുകള്‍ നിറഞ്ഞതോടെ ഗദ്ഗദത്താല്‍ പ്രസംഗം അല്‍പ്പനേരത്തേക്ക്‌ നിലച്ചു. മുഴുവന്‍ ബിജെപി നേതാക്കളും കണ്ണു തുടയ്‌ക്കുന്ന കാഴ്ചയാണ്‌ പിന്നീട്‌ സെന്‍ട്രല്‍ ഹാളില്‍ കണ്ടത്‌. ഭാരതമെന്റെ അമ്മയാണെന്നതുപോലെ ബിജെപിയും എന്റെ അമ്മയാണെന്നും അമ്മയ്‌ക്ക്‌ വേണ്ടി ചെയ്യുന്ന സേവനത്തെ കൃപയെന്ന വാക്കുകൊണ്ട്‌ വിശേഷിപ്പിക്കരുതെന്നും മോദി അപേക്ഷിച്ചതും ശ്രദ്ധേയമായി.

ദേഹത്ത്‌ ഒരൊറ്റമുണ്ടും കയ്യില്‍ ഹരിതകുങ്കുമ പതാകയുമായി റാലികളില്‍ അണിനിരന്ന ആയിരക്കണക്കിന്‌ സാധാരണക്കാരുടെ പ്രതീക്ഷകള്‍ കാത്തുസൂക്ഷിക്കുന്നതിനാവണം പുതിയ സര്‍ക്കാരിന്റെ ഭരണമെന്ന്‌ പറഞ്ഞ നരേന്ദ്രമോദി പണ്ഡിറ്റ്‌ ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദിയില്‍ അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്ക്കരിക്കുമെന്നും പ്രതിജ്ഞ ചെയ്തിരിക്കുന്നു. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ കഴിയുന്നവന്റെ സമുദ്ധരണമായിരുന്നു ദീനദയാല്‍ജിയുടെ സ്വപ്നം.

അധികാരം ആസ്വദിക്കാനുള്ളതല്ല. ജനങ്ങളെ സേവിക്കാനുള്ള ഒരു ഉപാധിയാണ്‌, ഉത്തരവാദിത്തവുമാണ്‌. അതിനെക്കുറിച്ച്‌ ഉത്തമബോധ്യമുള്ള നരേന്ദ്രമോദി അക്കാര്യം സഹപ്രവര്‍ത്തകരെയും ഓര്‍മ്മിപ്പിച്ചിരിക്കുകയാണ്‌. തെരഞ്ഞെടുപ്പ്‌ പ്രചാരണകാലത്ത്‌ രാഷ്‌ട്രീയ നേതൃത്വം പരസ്പരം കുറ്റപ്പെടുത്തിയിട്ടുണ്ട്‌.
ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്‌. തെരഞ്ഞെടുപ്പിനുശേഷം അതാവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമില്ല. ഭംഗ്യന്തരേണ നരേന്ദ്രമോദി അത്‌ സൂചിപ്പിക്കുകയും ചെയ്തു. മുന്‍ഗാമികള്‍ ആവര്‍ക്കാകുംവിധം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്‌. നല്ലതിനെ അംഗീകരിച്ചുകൊണ്ടുമുന്നോട്ടുപോകുമെന്ന നരേന്ദ്രമോദിയുടെ പ്രഖ്യാപനം പക്വതയുള്ള ഭരണാധികാരിയുടെ സ്വരമാണ്‌. നരേന്ദ്രമോദിക്കൊരു സങ്കല്‍പമുണ്ട്‌. ഭാരതത്തെ പരംവൈഭവത്തിലെത്തിക്കുക എന്നതാണത്‌.
പ്രത്യയശാസ്ത്രത്തില്‍ ഊന്നിനിന്ന്‌ ഭരണഘടനാപ്രകാരം മുന്നോട്ടുപോകുമ്പോള്‍ സത്യവും ധര്‍മ്മവും കൈവിടാതെ പ്രവര്‍ത്തിക്കാനുള്ള മെയ്‌വഴക്കം അദ്ദേഹത്തിനുണ്ട്‌. ആത്മവിശ്വാസവും ഇച്ഛാശക്തിയും വേണ്ടുവോളമുള്ള നേതാവാണദ്ദേഹം. പ്രശ്നങ്ങളില്‍ തളരാതെ, പുച്ഛിക്കുന്നതും പൂജിക്കുന്നതും കണക്കിലെടുക്കാതെ മുന്നോട്ടുവന്ന ഈ നേതാവിന്റെ കയ്യില്‍ ഭാരതത്തിന്റെ ഭാവി ശോഭനമാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

പുതിയ വാര്‍ത്തകള്‍

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.