ഇസ്ലാമാബാദ്: വടക്കന്‍ വസിറിസ്ഥാനിലെ ഭീകര പോരാളി കേന്ദ്രങ്ങളില്‍ ചൊവ്വാഴ്ച രാത്രി പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ള മിര്‍, അലി, ബോയ എന്നവിടങ്ങളിലായിരുന്നു ആക്രമണം.
ഒളിപ്പോരാളി നേതാക്കളില്‍ചിലരും കൊല്ലപ്പെട്ടതായി സൈനിക വക്താവ് അറിയിച്ചു. ഈ മാസം ആദ്യം ഭീകരാക്രമണത്തില്‍ ഒമ്പത് പാക് സൈനികര്‍ കൊല്ലപ്പെട്ടതിനു പ്രതികാരമായാണ് പാക് സൈന്യം ഇന്നലെ ആക്രമണം നത്തിയത്.
















