Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശക്തിയില്‍നിന്ന്‌ പുതുശക്തിയിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2014, 09:02 pm IST
in Vicharam

ഇന്ന്‌ പൊഖ്‌റാന്‍-2 ദിനം

ദുര്‍ബലന്‍ അധര്‍മ്മം ചെയ്യാതിരിക്കുന്നുവെന്നു പറയുന്നത്‌ വലിയ കാര്യമല്ല. മറിച്ച്‌ കരുത്തന്‍ ഏതു സാഹചര്യത്തിലും അധര്‍മ്മം കാട്ടുന്നില്ലെങ്കില്‍ അതൊരു മഹാകാര്യംതന്നെയാണ്‌. പക്ഷേ, കരുത്തുണ്ടെങ്കിലും ധര്‍മ്മം മറന്നു കഴിയുന്നത്‌ എന്തൊരു ദുരവസ്ഥയാണ്‌. “ജാനാമി ധര്‍മ്മം ന ച മേ പ്രവൃത്തി, ജാനാമ്യധര്‍മ്മം ന ചമേ നിവൃത്തി”യെന്ന മഹാഭാരത ദുരവസ്ഥ. ഭരിക്കുന്നവന്റെ ധര്‍മ്മവും അധര്‍മ്മവും ഏറെ പ്രസക്തമാണ്‌, വ്യക്തിയുടേതിനേക്കാള്‍. വ്യക്തിയുടെ ധര്‍മ്മാധര്‍മ്മ ബോധത്തേക്കാള്‍ അത്‌ ഭരണകൂടത്തിന്റേതാകുമ്പോള്‍ ഏറെ നിര്‍ണായകമാണ്‌. അതുകൊണ്ടുതന്നെ ചെയ്യേണ്ടത്‌ ചെയ്യേണ്ട സമയത്തു ചെയ്യാതിരിക്കുന്നത്‌ അധര്‍മ്മമാണ്‌, ചെയ്യുന്നത്‌ ധര്‍മ്മവും. അങ്ങനെ ഭരണാധികാരികളുടെ കൃത്യമായ തീരുമാനമാണ്‌ രാഷ്‌ട്രധര്‍മ്മ പാലനമാകുന്നത്‌. 1998-ലെ ശക്തി പരീക്ഷണം അത്തരത്തിലൊരു രാഷ്‌ട്രധര്‍മ്മ പാലനമായിരുന്നു. പക്ഷേ, തുടര്‍ന്നു സംഭവിച്ചതോ….

1998-ലെ ശക്തി പരീക്ഷണം ഒര്‍മ്മയില്ലെ?ശക്തിപ്രകടനമായിരുന്നു അത്‌. രാജസ്ഥാനിലെ പൊഖ്‌റാന്‍ മരുഭൂമിയില്‍, നടന്ന ആണവ പരീക്ഷണം. പൊഖ്‌റാന്‍ രണ്ടെന്നും അറിയപ്പെടുന്ന ആ പരീക്ഷണം പൂര്‍ത്തിയായതായി ഔദ്യോഗിക പ്രഖ്യാപനം വന്നത്‌ 1998 മെയ്‌ 13-നായിരുന്നു. മെയ്‌ 11-ന്‌ ആരംഭിച്ച പരീക്ഷണത്തിന്റെ സമ്പൂര്‍ണ്ണ വിജയം കണ്ടത്‌ 13-നായിരുന്നു. ആദ്യത്തെ ദിവസം ഒരു ഫ്യൂഷന്‍ ആണവ ബോംബും മൂന്നു ഫിഷന്‍ ബോംബും പരീക്ഷിച്ചു വിജയിച്ചു. മൂന്നാം പക്കം രണ്ട്‌ ഫിഷന്‍ ബോംബുകളും. അങ്ങനെ ഓപ്പറേഷന്‍ ശക്തിയുടെ വിജയം പ്രഖ്യാപിക്കപ്പെട്ടു.

പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി എന്ന ‘കുലുങ്ങാത്ത’ നേതാവ്‌ ഉറച്ച ചുവടുവെയ്‌പ്പുകളോടെ, അസാധാരണമായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍, ന്യൂദല്‍ഹിയില്‍, ആ ആഹ്ലാദ വാര്‍ത്ത പ്രഖ്യാപിച്ചപ്പോള്‍ മാത്രമാണ്‌ ലോകത്തിന്റെ മുക്കിനും മൂലയ്‌ക്കും നടക്കുന്ന എന്തു രഹസ്യവും കണ്ടറിയുന്നവരെന്ന്‌ അവകാശപ്പെടുന്ന അമേരിക്ക പോലും അതറിഞ്ഞത്‌. ഭാരതത്തിന്റെ അഭിമാനം അന്ന്‌ ആകാശം മുട്ടിയപ്പോള്‍ വൈതൗസിന്റേതുള്‍പ്പെടെ മാനം പാതാളക്കൂപ്പു കുത്തുകയായിരുന്നുവല്ലോ. ഇന്ത്യന്‍ ശാസ്ത്ര ലോകത്തിന്റെ അന്തസ്സും കഴിവും ലോകത്തിനു മുന്നില്‍ നട്ടെല്ലു നിവര്‍ത്തി ഉയര്‍ന്നപ്പോള്‍ ഉപരോധമെന്ന പാഴ്പ്പണിയുമായി കൊതിക്കെറുവു തീര്‍ക്കുകയായിരുന്നുവല്ലോ അയല്‍ രാജ്യങ്ങള്‍. അമേരിക്കയെ പേടിച്ച്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരുകള്‍ അടിയറ വെച്ച ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക നേട്ടം ലോകത്തിനു മുന്നില്‍ പ്രകടിപ്പിക്കുകയായിരുന്നു ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ നയിച്ച അടല്‍ ബിഹാരി വാജ്പേയി. ധര്‍മ്മത്തിന്റെ മര്‍മ്മമറിഞ്ഞ രാഷ്‌ട്രതന്ത്രജ്ഞന്റെ കര്‍മ്മമായിരുന്നു അത്‌. പക്ഷേ, ആയുധപ്പന്തയത്തിനും ആഗോള ആണവ യുദ്ധത്തിനും വഴിമരുന്നിട്ട നടപടിയെന്നു പലരും വിമര്‍ശിച്ചെങ്കിലും അതൊന്നും ഇക്കഴിഞ്ഞ 16 വര്‍ഷത്തിനിടെ ഉണ്ടായില്ല. എന്നല്ല, മരുഭൂമിയില്‍ ഒരു ബോംബു പൊട്ടിച്ച്‌ അധികാരത്തിന്റെ മൂച്ചു കാണിക്കാന്‍ മാത്രമല്ല, മനസ്സിരുത്തിയാല്‍ ജനമനസ്സുകളെ മുഴുവന്‍ ഒറ്റ സ്പന്ദമാക്കി മാറ്റാനും ജനമനമറിയുന്ന ഒരു ജനകീയ നേതാവിന്‌ കഴിയുമെന്നും വാജ്പേയി അതിലൂടെ ലോകത്തിനു കാണിച്ചുകൊടുത്തു. ലോകരാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ നിയമങ്ങളും നിര്‍ബന്ധങ്ങളുമൊന്നുമില്ലാതെതന്നെ ഇന്ത്യന്‍ ജനത സ്വാശ്രയത്വത്തിലൂടെ സര്‍ക്കാരിനൊപ്പം നിന്ന്‌ അവയെല്ലാം അതിജീവിച്ചു. ഒടുവില്‍ എന്തോ കാരണം കണ്ടെത്തി ഉപരോധിച്ചവര്‍ സ്വയം തീരുമാനം മാറ്റി. സ്വദേശത്തും വിദേശങ്ങളിലും ഇന്ത്യക്കാര്‍ക്ക്‌ ആത്മാഭിമാനം ജ്വലിച്ചു. പക്ഷേ…..

1998-ല്‍ നിന്ന്‌ 2004 ലേക്ക്‌ കടന്നപ്പോള്‍, അതുവരെ രൂപപ്പെട്ട രാജ്യത്തിന്റെ എല്ലാ അഭിമാന നേട്ടങ്ങളും തുടര്‍ന്നു വന്ന ദശകത്തില്‍ അപ്രത്യക്ഷമായിപ്പോയി. അയല്‍ രാജ്യങ്ങള്‍ മേല്‍ക്കോയ്‌മ നേടി. അമേരിക്ക അധികാരം സ്ഥാപിച്ചു. അവരുണ്ടാക്കിയ ആണവ വ്യവസ്ഥകളില്‍ ഇന്ത്യന്‍ മഷിയൊപ്പു പുരണ്ടു. അങ്ങനെ പത്തു വര്‍ഷം കൊണ്ട്‌ പിന്നാക്കം പോയിടത്തുനിന്നു പുതിയൊരു ശക്തിക്കുതിപ്പിനുള്ള അവസരം രൂപപ്പെടുമ്പോഴാണ്‌ ഈ വര്‍ഷത്തെ പൊഖ്‌റാന്‍ ദിനം, മെയ്‌ 13 വരുന്നത്‌. ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു കരുത്തുറ്റ സര്‍ക്കാരിന്റെ ശക്തി പ്രകടനമായിരുന്നു പൊഖ്‌റാന്‍ രണ്ട്‌. അവരുടെ അഭിലാഷ സാഫല്യമായിരുന്നു അത്‌. ഇപ്പോള്‍ അതേ ജനതയുടെ അഭിലാഷം വോട്ടുകളായി രേഖപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു, കൂടുതല്‍ വിശ്വാസത്തോടെ. ശക്തിയില്‍നിന്ന്‌ പുതിയൊരു ശക്തിവൈഭവത്തിലേക്കുള്ള കുതിപ്പിനുള്ള തുടക്കമാകാം മൂന്നു നാളിനുള്ളില്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പു ഫലം. അതുവഴി 2020 ലെ ഇന്ത്യ- സ്വാശ്രയ ഇന്ത്യ, സ്വാഭിമാന ഇന്ത്യ, സ്വധര്‍മ്മ ഇന്ത്യ എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുകയും ചെയ്യും. കാരണം കരുത്തുള്ളവര്‍ക്ക്‌ ധര്‍മ്മബോധവുമേറുമ്പോള്‍ അത്‌ കണിശതയുടെ കാല്‍വെയ്‌പ്പുതന്നെയായിരിക്കും.

കാവാലം ശശികുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

India

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പുതിയ വാര്‍ത്തകള്‍

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.