Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സീത താമര വിരിയിച്ചു; ജയ കാത്തു, മോദിക്കായി ബാലു ഒഴിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2014, 09:53 pm IST
inIndia

അഹമ്മദാബാദില്‍ നിന്ന്  ആദ്യബസ്സില്‍ അതിരാവിലെ  വഡോദരക്ക് തിരിക്കുമ്പോള്‍ സര്‍വം മോദി മയമായ  വഡോദര മണ്ഡലമായിരുന്നു മനസ്സില്‍. മോദിയുടെ പോസ്റ്റര്‍ ഒഴികെ മറ്റൊന്നും പതിപ്പിക്കാന്‍ ബിജെപി അനുവദിക്കാത്ത സ്ഥലം എന്നാണല്ലോ മാധ്യമങ്ങളുടെ പ്രചാരണം തരുന്ന ചിത്രം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മധുസൂദനന്‍ മിസ്ത്രി, സ്വന്തം പോസ്റ്റര്‍ പതിക്കാന്‍ ടെലിഫോണ്‍ പോസ്റ്റില്‍ കയറി മോദിയുടെ പോസ്റ്റര്‍ കീറുന്ന ചിത്രവും മനസ്സില്‍ തെളിഞ്ഞു. ഒന്നര മണിക്കൂറിനകം 113 കിലോമീറ്റര്‍ പിന്നിട്ട് വഡോദരയില്‍ എത്തിയപ്പോള്‍ നമിച്ചതും മോദി സര്‍ക്കാരിനെ തന്നെ. വേഗമെത്തിയതുകൊണ്ടു മാത്രമല്ല; ഉലച്ചിലില്ലാതെ, യാത്രാക്ഷീണമേശാതെ, ട്രയിന്‍ യാത്രപോലൊരു ബസ് യാത്ര സാധ്യമാക്കിയതിനും. പക്ഷേ, വഡോദരയിലെ കാഴ്ചയോ? ഇവിടെ ചിലര്‍ പ്രചരിപ്പിച്ചിരുന്നതുപോലെ മോദിയുടെ കൂറ്റന്‍ കട്ടൗട്ടുകളില്ല, ഫ്‌ളക്‌സുകളില്ല. തെരഞ്ഞെടുപ്പു നടക്കുന്നെന്ന തോന്നല്‍ പോലും ഇല്ല. മണ്ഡലം മുഴുവന്‍ യാത്ര ചെയ്തിട്ടും സ്ഥിതി അതുതന്നെ .  പോസ്റ്റര്‍ പോരാട്ടമില്ല, ഫ്‌ളക്‌സ് ശക്തിപ്രകടനമില്ല, അനൗണ്‍സ്‌മെന്റ് കേള്‍ക്കാനേയില്ല. അതിനര്‍ത്ഥം ഇവിടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനമേ ഇല്ലെന്നല്ല. എല്ലാം നിശബ്ദമാണെന്നു മാത്രം.

നരേന്ദ്ര മോദിയുടെ സ്ഥാനാര്‍ത്ഥിത്തത്തോടെ വഡോദര    ദേശീയ രാഷ്ടീയം ഉറ്റുനോക്കുന്ന മറ്റൊരു മണ്ഡലമായി. മോദിയുടെ ഭൂരിപക്ഷം എത്ര എന്നതു മാത്രമേ അറിയാനുള്ളൂവെങ്കിലും ഇവിടുത്തെ ഫലത്തെക്കുറിച്ചറിയാനുള്ള ആകാംഷയിലാണ് ചില മാധ്യമങ്ങളും രാഷ്ടീയ പാര്‍ട്ടികളും. ബിജെപിയുടെ കുത്തക സീറ്റൊന്നുമല്ല വഡോദര എന്ന പഴയ ബറോഡ എന്നതാണ് യാഥാര്‍ത്ഥ്യം. മറിച്ച്, 1989 വരെ കോണ്‍ഗ്രസിന്റെ കുത്തകയായിരുന്നൂതാനും. 67-ല്‍ സ്വതന്ത്രപാര്‍ട്ടി ജയിച്ചതൊഴിച്ചാല്‍ എല്ലാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയക്കൊടി നാട്ടിയ മണ്ഡലം. ബറോഡയുടെ രാജകുടുംബമായ ഗയ്‌ക്ക്‌വാദ് പാരമ്പര്യം പേറുന്നവരായിരുന്നു ജയിച്ചുവന്നത്.

1991 ലാണ് ആദ്യമായി ഇവിടെ താമര വിരിഞ്ഞത്. ദേശീയ ടെലിവിഷന്‍ ചാനലില്‍ രാമായണം സീരിയല്‍ കത്തിനിന്ന കാലം. രാമായണത്തിലെ സീതയായി വേഷമിട്ട ദീപിക ചിക്കിലിയയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. രണ്ടുതവണ എംപിയായിരുന്ന രജിത് സിംഗ് ഗയ്‌ക്ക്‌വാദിനെ 35,000 ല്‍പരം വോട്ടിന് ദീപിക തോല്‍പ്പിച്ചു.

അഭിനയത്തിലെ മികവ് പക്ഷേ, സാമൂഹ്യ സേവനത്തില്‍ കാഴ്ചവെയ്‌ക്കാന്‍ ദീപികയ്‌ക്കായില്ല. 96-ല്‍ പകരം ജിത്തുഭായിക്കാണ് ബിജെപി സീറ്റ് നല്‍കിയത്. വെറും 27 വോട്ടിന് ജിത്തുഭായി കോണ്‍ഗ്രസിന്റെ സത്യജിത്സിംഗ് ഗയ്‌ക്ക്‌വാദിനോട് തോറ്റു.

എന്നാല്‍ തുടര്‍ന്നു നടന്ന നാലു തെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ താമര തന്നെ വിരിഞ്ഞു. സംസ്ഥാനത്തെ പ്രമുഖ വനിതാ നേതാവായ ജയാബന്‍ തക്കര്‍ ആണ് 98, 99, 2004 വര്‍ഷങ്ങളില്‍ വിജയം നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയാബന്നിനെ മാറ്റി ബാലകൃഷ്ണ ശുക്ലയെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോഴും ബിജെപിക്കുതന്നെ ഉജ്ജ്വല വിജയം. വഡോദര മേയര്‍ ബാലകൃഷ്ണ ശുക്ല എന്ന ബാലു 1.32 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

”’രാഷ്‌ട്രീയ ഗുരുവായ മോദിയ്‌ക്കായി സീറ്റ് ഒഴിഞ്ഞു.

വഡോദരയില്‍ നിന്നും

പി. ശ്രീകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

Kerala

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

Varadyam

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

Varadyam

കഥ: വിഷ ജന്തുക്കള്‍

Kerala

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

പുതിയ വാര്‍ത്തകള്‍

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.