അമൃത്സര്‍: ഇന്ത്യയിലെ ജയിലുകളില്‍ കഴിഞ്ഞിരുന്ന 21 പാകിസ്ഥാനികളെ ഇന്ത്യ വിട്ടയച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനത്തിനിറങ്ങിയവരാണ് ഇവരില്‍ ഏറിയ പങ്കും.
ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയവരാണ് ഇവരില്‍ ചിലര്‍. തിരിച്ചറിയല്‍ വൈകിയതുകൊണ്ടാണ് ഇവരുടെ മോചനത്തിന് കാലതാമസം നേരിട്ടത്. കഴിഞ്ഞ ഫെബ്രുവരിയിലും ഇന്ത്യ 21 പേരെ വിട്ടയച്ചിരുന്നു.
















