ലക്നൗ: ഉത്തര്‍പ്രദേശില്‍ മോദി തരംഗം അതിശക്തമാണെന്ന് റിപ്പോര്‍ട്ടുകള്‍. വാരാണസി, ജോന്‍പൂര്‍, ലാല്‍ ഗഞ്ജ്, അസംഗഡ് എന്നിവയടക്കമുള്ള സ്ഥലങ്ങളിലൂടെ യാത്ര ചെയ്തവര്‍ക്ക് ഇക്കാര്യം വ്യക്തമാകുമെന്ന് പ്രമുഖ പത്രപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ മേഖലകളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് നരേന്ദ്ര മോദിയാണ്.
ചായക്കടകളിലും തെരുവുകളിലും പാന്‍ ഷോപ്പുകളിലും, ബസ് സ്റ്റേഷനുകളിലും അടക്കം സകലയിടങ്ങളിലും മോദിയാണ് പ്രധാന ചര്‍ച്ചാവിഷയം. പ്രമുഖ പത്രപ്രവര്ത്തകന് അവിജിത് ഘോഷ് ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു.
മോദി കോ വോട്ട് ദേനാ ഹെ.. എന്നതാണ് എല്ലായിടങ്ങളിലും ഉയര്‍ന്നു കേള്‍ക്കുന്ന വാക്കുകള്‍.
പത്രമാധ്യമങ്ങളും ചാനലുകളുമാണ് മോദിയെ വാഴ്ത്തി വലുതാക്കിയതെന്നാണ് ആരോപണം. ഒരു വാദത്തിന് ഇതു സമ്മതിച്ചെന്നു കരുതുക. അവയിലെ വാര്‍ത്ത കൊണ്ടുമാത്രം ഒരു മനുഷ്യന് യു.പിയിലെ വോട്ടര്‍മാരുടെ മനസില്‍ ഇത്രയും കയറിക്കൂടാനും അവരുടെ മനസിലെ സ്ഥലം ഇത്രയും നേടിയെടുക്കാനും കഴിയുമോ? യു.പിയില്‍ കഴിഞ്ഞ മാസം പര്യടനം നടത്തിയ ഘോരോപിക്കുന്നത്. എന്നാല്‍ ചുരുക്കം ചിലര്‍ മാത്രമേ ഈ വാദം ശരിയാണെന്ന് കരതുന്നുള്ളൂ.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പൂര്‍വ്വാഞ്ചലിലെ 32 സീറ്റുകളില്‍ നാലെണ്ണം മാത്രമാണ് ബിജെപിക്ക് കിട്ടിയത്. എന്നാല്‍ യു.പിഎ സര്‍ക്കാരിെന്റ ഭരണവൈകല്യം, രൂക്ഷമായ തൊഴിലില്ലായ്മ,വിലക്കയറ്റം, അഖിലേഷ് യാദവ് സര്‍ക്കാരിെന്റ ഭരണവീഴ്ചകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാല്‍ ബദല്‍ ഭരണാധികാരിയെന്ന നിലയ്ക്ക് മോദിക്ക് കൂടുതല്‍ സീറ്റുകള്‍ നേടിക്കൊടുക്കാന്‍ കഴിയും.
നല്ല ഒരു ദേശീയ നേതാവ് വന്നാല്‍ വോട്ടിംഗ് രീതി തന്നെ യു.പിയില്‍ മാറും. വരുന്നയാഴ്ചകളില്‍ യുപിയില്‍ ഇരുപത്തിനാലിലേറെ സ്ഥലങ്ങളിലാണ് മോദി പ്രസംഗിക്കുക. ഇത് വലിയ സ്വാധീനമാകും ഉണ്ടാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: