മധു കിഷ്വാര് എഴുതിയ മോദി, മുസ്ലീം, മീഡിയ എന്ന പുസ്തകം ഒട്ടേറെ വ്യാജ പ്രചാരണങ്ങള്‍ തുറന്നു കാണിക്കുന്നതാണ്. പുസ്തകത്തില്‍ നിന്നുള്ള ആധികാരിക വിവരങ്ങള്‍: 2007 ഫെബ്രുവരി 27-ന് ഗോധ്രയില്‍ എന്താണു സംഭവിച്ചത്.
“അയോദ്ധ്യയില്‍നിന്നു രാം സേവകരേയും വഹിച്ചു കൊണ്ടുള്ള സബര്‍മതി എക്സ്പ്രസ് ഗോധ്രക്കടുത്ത് സിഗ്നലില്‍ പലതവണ അപായച്ചങ്ങല വലിച്ച് ഗൂഢാലോചനക്കാര്‍ നിര്‍ത്തി. രണ്ടായിരത്തോളം വരുന്ന മുസ്ലീങ്ങള്‍ ട്രെയിനു നേരേ കല്ലെറിയാന്‍ തുടങ്ങി. ആസിഡ് ബോംബും പെട്രോളും ഉപയോഗിച്ച് അവര്‍ ബോഗികള്‍ക്കു തീയിട്ടു. കമ്പാര്‍ട്ടുമെന്റുകള്‍ പുറത്തുനിന്നു പൂട്ടി. സ്ത്രീകളും കുട്ടികളുമടക്കം 59 പേര് നാലു കമ്പാര്‍ട്ടുമെന്റുകളില്‍ വെന്തുമരിച്ചു.”
“ഗോധ്ര സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ക്രിമിനലുകള്‍ക്കു സഹായം ചെയ്യാന്‍ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങി. ഗോധ്ര സംഭവം സ്റ്റൗവില്‍നിന്നു പടര്‍ന്ന തീയാണെന്നും വൈദ്യുതി ഷോര്‍ട്ട് സര്ക്യൂട്ടുകൊണ്ടുണ്ടായതാണെന്നും അവര്‍ പ്രചരിപ്പിച്ചു. അത്തരത്തിലുള്ള പ്രചാരണങ്ങള്‍ എല്ലാം നടത്തിയത് ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും അവരുടെ നിഴല്‍ സംഘടനയായ ജന്‍ സംഘര്‍ഷ് മഞ്ച് എന്ന എന്ജിഒയുമായിരുന്നു.”
ഗോധ്രക്കു മുമ്പും സംസ്ഥാനത്ത് കലാപങ്ങളും അക്രമങ്ങളും നടന്നിട്ടുണ്ട്. ” 1925 മുതല്‍ 1992 വരെ ഭരിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരുകളായിരുന്നു.
സ്വാതന്ത്ര്യാനന്തരം സംഭവിച്ച ഏറ്റവും വലിയ കലാപം 1969-ല്‍ ആയിരുന്നു. അന്ന് അഹമ്മദാബാദില്‍ 5,000 മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടു. ഹിതേന്ദ്ര ഭായ് ദേശായി ആയിരുന്നു അന്ന് മുഖ്യമന്ത്രി. ആ മുസ്ലിങ്ങള്‍ക്ക് എന്തു സംഭവിച്ചുവെന്നതിനെക്കുറിച്ച് ഒരു രേഖയുമില്ല. ഒറ്റക്കേസുപോലും ഒരു പോലീസ് സ്റ്റേഷനിലും ഉണ്ടായില്ല.
കോണ്‍ഗ്രസ് നേതാവ് മാധവ് റാവു സോളങ്കി മുഖ്യമന്ത്രിയായിരിക്കെ 1985-ല്‍ ഗുജറാത്തില്‍ കലാപമുണ്ടായി.
അന്ന് 200 ദിവസമാണ് സംസ്ഥാനത്ത് കര്‍ഫ്യൂ നീണ്ടത്. 1987-ല്‍ അമര്‍ സിംഗ് ചൗധരിയുടെ കോണ്‍ഗ്രസ് ഭരണത്തിലും 1990-ല്‍ ചിമന് ഭായ് പട്ടേലിന്റെ ഭരണത്തിന്‍കീഴിലും വലിയ കലാപങ്ങളുണ്ടായി.’
‘ഗോധ്ര സംഭവത്തോടു സാമാന്യ ജനങ്ങള്‍ക്കുണ്ടായ പ്രതികരണത്തിന്റെ ഭാഗമായി നടന്ന കലാപത്തെയും അതു നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി കൈക്കൊണ്ട നടപടിയേയും കുറിച്ച് പുസ്തകം പറയുന്നു: “കലാപം നിയന്ത്രിക്കാന്‍ മോദി വേണ്ടതെല്ലാം ചെയ്തുവെന്ന് കെ.പി.എസ്. ഗില്‍ തെളിവു സഹിതം പറയുന്നു. അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അക്രമികളെ കണ്ടാല്‍ വെടിവെക്കാന്‍ ഉത്തരവിട്ടു.
70,000 പോലീസുകാരെ ജോലിക്കായി ഇറക്കി. ദ്രുതകര്‍മ്മസേനയേയും സിഐഎസ്എഫിനേയും വിന്യസിച്ചു. സൈന്യ സഹായം ആദ്യ ദിവസംതന്നെ തേടി.
നാനാവതി കമ്മീഷനും സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും മോദിക്കെതിരായി ഒരു കുറ്റവും കണ്ടെത്തിയിട്ടില്ല. മോദിയെക്കുറിച്ച് എതിരാളികള്‍ നടത്തിയ പ്രചാരണങ്ങള്‍ക്കെല്ലാം വിരുദ്ധമാണിതെല്ലാം.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: