Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

എസ്ക്യൂസ്മീ… ഇവിടെ, ‘ലേഡീസ്‌ ഒണ്‍ലി’ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2014, 06:45 pm IST
inLifestyle

“എസ്ക്യൂസ്മീ… ഇവിടെ ലേഡിസ്‌ ഒണ്‍ലി മാത്രം”… ഒരു സ്ഥാപനത്തിനു മുമ്പില്‍ ഇങ്ങനെ ഒരു ബോര്‍ഡ്‌ വെച്ചാല്‍ ചിലപ്പോള്‍ മൂക്കില്‍ വിരല്‍വെച്ച്‌ പോയേക്കും. ബോര്‍ഡ്‌ വെച്ചില്ലെങ്കിലും വനിതകള്‍ മാത്രം ജോലി ചെയ്യുന്ന ഇത്തരം നിരവധി സ്ഥാപനങ്ങള്‍ നമ്മുടെ സ്വന്തം കേരളത്തില്‍ ഉണ്ട്‌. വനിതാശാക്തീകരണം ലക്ഷ്യമിട്ട്‌ സ്വകാര്യമേഖലയിലടക്കം ആരംഭിക്കുന്ന ഇത്തരം ലേഡീസ്‌ ഒണ്‍ലി സ്ഥാപനങ്ങള്‍ വലിയ ചുവടുവെയ്‌പ്പുകള്‍ക്കാണ്‌ സാക്ഷ്യം വഹിക്കുന്നത്‌.

തിരുവനന്തപുരത്ത്‌ ആരംഭിച്ച വനിതാ പോസ്റ്റോഫീസ്‌ ഇത്തരത്തില്‍ പുതിയൊരു ചുവടുവെയ്‌പ്പായിരുന്നു. കേരള ചരിത്രത്തില്‍ ഇടം പിടിച്ച ആദ്യത്തെ വനിതാ പോസ്റ്റോഫീസ്‌. പോസ്റ്റുമാസ്റ്റര്‍, പോസ്റ്റല്‍ അസിസ്റ്റന്റ്‌, ഗ്രൂപ്പ്‌ ഡി സ്റ്റാഫ്‌, പ്യൂണ്‍ തുടങ്ങീ പോസ്റ്റോഫീസിലെ ജീവനക്കാരെല്ലാം വനിതകള്‍. വനിതാ ശാക്തീകരണത്തിന്റെ ഒരു സുപ്രധാന കാല്‍വയ്‌പായിരുന്നു ഈ വനിതാ പോസ്റ്റാഫീസ്‌. തിരുവനന്തപുരത്തെ പിഎംജി ജംഗ്ഷനിലെ പോസ്റ്റോഫീസ്‌ പ്രവര്‍ത്തനം തുടങ്ങിയിട്ട്‌ ഒരുവര്‍ഷം തികയുന്നു. കേരളത്തിലെ ഏകവനിതാ പോസ്റ്റാഫീസ്‌ നിലവില്‍ വന്നത്‌ കഴിഞ്ഞ വര്‍ഷമാണ്‌. പോസ്റ്റോഫീസിന്റെ ഔപചാരിക ഉദ്ഘാടനം കഴിഞ്ഞ ജൂലൈ- 6ന്‌ കവയത്രി സുഗതകുമാരിയാണ്‌ നിര്‍വഹിച്ചത്‌.

“ആള്‍ വിമന്‍ പോസ്റ്റോഫീസ്‌” എന്ന പദവി നേടാനായത്‌ തികച്ചും യാദൃശ്ഛികമായാണ്‌. ഓഫീസിലുണ്ടായിരുന്ന രണ്ട്‌ പുരുഷ ജീവനക്കാര്‍ സ്ഥലം മാറിപ്പോയ ഒഴിവില്‍ രണ്ട്‌ വനിതാ ജീവനക്കാര്‍ വരികയായിരുന്നുവെന്ന്‌ പോസ്റ്റ്മാസ്റ്റര്‍ എസ്‌. ശാന്തി പറയുന്നു. ഈ അവസരത്തിലാണ്‌ ദല്‍ഹിയില്‍ ആദ്യത്തെ വനിതാ പോസ്റ്റോഫീസിന്റെ പ്രഖ്യാപനം ഉണ്ടായത്‌. ഓരോ സര്‍ക്കിളിനു കീഴിലും ഓരോ വനിതാ പോസ്റ്റോഫീസ്‌ ഉണ്ടാകണം എന്ന കേന്ദ്രനിര്‍ദ്ദേശം വന്നപ്പോള്‍ ഞങ്ങളുടെ പോസ്റ്റാഫീസിന്‌ ഈ പദവി ലഭിക്കുകയായിരുന്നു. പോസ്റ്റുമാസ്റ്ററെ കൂടാതെ പോസ്റ്റല്‍ അസിസ്റ്റന്റ്‌ ആര്‍. മഞ്ജു, ഗ്രൂപ്പ്‌ ഡി സ്റ്റാഫ്‌ പി. ഷീജ, പ്യൂണ്‍ ലതാകുമാരി എന്നിവര്‍ വളരെ അടുക്കും ചിട്ടയുമായി ഈ പോസ്റ്റോഫീസിന്റെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നു. കേരളത്തിലെ ഏക വനിതാ പോസ്റ്റോഫീസായി പ്രഖ്യാപിച്ചതിനാല്‍ ഇവിടുത്തെ തുടര്‍ നിയമനങ്ങളെല്ലാം വനിതകള്‍ക്ക്‌ തന്നെ ആയിരിക്കണമെന്ന നിബന്ധനയുമുണ്ട്‌.
മുപ്പത്തിരണ്ട്‌ വര്‍ഷത്തെ സര്‍വീസിനിടയില്‍ ചരിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ്‌ പോസ്റ്റ്മാസ്റ്റര്‍ എസ്‌. ശാന്തി. രാവിലെ 9.30 മുതല്‍ 5.30 വരെ പ്രവര്‍ത്തിക്കുന്ന 9-ാ‍മത്തെ വനിതാ പോസ്റ്റോഫീസാണിത്‌. മഹാരാഷ്‌ട്ര, തമിഴ്‌നാട്‌, കര്‍ണാടക, പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്‌, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും ഇത്തരം പോസ്റ്റോഫീസ്‌ പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌.

ഷീന സതീഷ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

India

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

Kerala

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് മാറ്റം: വിയോജിപ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.