Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മലിനീകരണം മലയാളികളുടെ ശാപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2014, 08:17 pm IST
in Vicharam

നരേന്ദ്ര മോദി കേരളത്തില്‍ വന്നപ്പോള്‍ പറഞ്ഞത്‌ കേരളം സമുദ്രത്താല്‍ ചുറ്റപ്പെട്ടതാണെങ്കിലും മലയാളികള്‍ അതില്‍നിന്നും ഉപ്പ്‌ പോലും ഉണ്ടാക്കുന്നില്ല എന്നായിരുന്നല്ലോ. കടലും നദികളും മത്സ്യസമൃദ്ധമാണെങ്കിലും നാം കേള്‍ക്കുന്ന വാര്‍ത്തകള്‍ പെരിയാറില്‍ മത്സ്യം ചത്തുപൊങ്ങുന്നു എന്നും കടലില്‍ വന്‍ മത്സ്യക്കുരുതി നടക്കുന്നുവെന്നുമാണ്‌. താല്‍ക്കാലിക ലാഭത്തിന്‌ വേണ്ടി ഭാവിയെ നശിപ്പിക്കുന്നവരാണ്‌ മലയാളികളെന്ന്‌ മാത്രമല്ല ഇത്‌ തെളിയിക്കുന്നത്‌.
മലയാളികള്‍ക്ക്‌ നദിയും പുഴയും കുളവും തോടും കടല്‍പോലും മാലിന്യങ്ങള്‍ തള്ളാനുള്ള ഇടങ്ങള്‍ മാത്രമാണ്‌. മലിനീകരണം ഒരു കലയാക്കിമാറ്റുന്നവരാണ്‌ നമ്മള്‍. പെരിയാര്‍ മലിനീകരണവും മത്സ്യക്കുരുതിയും തുടര്‍ക്കഥയാകുന്നുണ്ടെന്ന്‌ അറിയാവുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ നിഷ്ക്രിയമാണ്‌. കടലില്‍ മത്സ്യക്കുരുതി നടത്തുന്നത്‌ ചെറുകണ്ണികളുള്ള വലകള്‍ ഉപയോഗിച്ച്‌ നൂറ്‌ ടണ്ണിലധികം ചെറുമീനുകളെ അരിച്ചെടുത്ത്‌ ഉണക്കി പൊടിച്ച്‌ മത്സ്യതീറ്റയാക്കുന്നതിനും വളമാക്കുന്നതിനും വേണ്ടിയാണത്രേ. ഈ വന്‍ മീന്‍പിടിത്തം കടല്‍ നിര്‍ജീവമാക്കുകയും കടുത്ത മത്സ്യക്ഷാമത്തിന്‌ വഴിയൊരുക്കുകയും ചെയ്യുകയാണ്‌. കിളിമീന്‍, കുവില്‍, മത്തി, അയില തുടങ്ങിയവയുടെ കുഞ്ഞുങ്ങളും വലയില്‍പ്പെടുമ്പോള്‍ വിദേശത്ത്‌ ഏറെ പ്രിയങ്കരമായ മത്സ്യങ്ങളാണ്‌ അപ്രത്യക്ഷമാകുന്നത്‌. മലിനീകരണം കേരളത്തിന്റെ ശാപമായി മാറുകയാണ്‌. കുടിവെള്ളം മലിനപ്പെടുത്തി, അന്തരീക്ഷം മലിനീകൃതമാക്കി സംസ്കാരസമ്പന്നരെന്നവകാശപ്പെടുന്ന കേരളീയര്‍ ജീവിതശൈലി പോാ‍ലും മലിനീകൃതമാക്കുന്നു.

പെരിയാറില്‍ മത്സ്യം ചത്തുപൊങ്ങുന്നു എന്ന വാര്‍ത്ത തുടര്‍ക്കഥയാകുമ്പോഴും മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ നിഷ്ക്രിയവും നിസ്സംഗവുമാകുന്നത്‌ അസ്വസ്ഥജനകമാണ്‌. ആധുനിക ശാസ്ത്രീയ സംവിധാനങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട്‌ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു എന്ന്‌ ആധികാരികമായി തിട്ടപ്പെടുത്താന്‍ ബോര്‍ഡിന്‌ ഇന്നേവരെ സാധിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്ക്‌ മുമ്പുമുതല്‍ കണ്ടുവരുന്ന ഈ പ്രതിഭാസം സമീപത്തുള്ള ഫാക്ടറികള്‍ രാസമാലിന്യം നദിയില്‍ തള്ളുന്നതുകൊണ്ടാണെന്നായിരുന്നു വിശദീകരണം. കഴിഞ്ഞ ഒരു ദശകമായി പെരിയാര്‍ മണലൂറ്റിന്റെയും മലിനീകരണത്തിന്റെയൂം പ്രത്യക്ഷ ദൃശ്യമായിരുന്നു.

പെരിയാറിലെ വെള്ളം മഴവില്ലിന്റെ നിറങ്ങള്‍ മാറിമാറി പ്രതിഫലിപ്പിച്ചു. കൊച്ചിയിലും സമീപപ്രദേശങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്ന ഈ സുപ്രധാന നദിയുടെ മലിനീകരണം ജനങ്ങളെയോ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെയോ ആശങ്കാകുലരാക്കിയില്ല. തങ്ങളുടെ ദാഹജലമാണ്‌ മലിനീകൃതമാകുന്നതെന്നറിഞ്ഞിട്ടും പ്രതികരിക്കാത്ത കൊച്ചിനിവാസികള്‍ പ്ലാച്ചിമടയിലെ ആദിവാസികളില്‍നിന്നും ശുദ്ധീകരണപാഠം പഠിക്കേണ്ടവരായി മാറിയിരിക്കുന്നു. പെരിയാര്‍ മലിനീകരണ വിരുദ്ധസമിതി ഈ വിഷയം സുപ്രീംകോടതി വരെ എത്തിച്ചിട്ടാണ്‌ കര്‍ശന നടപടിയെടുത്ത്‌ നിറംമാറ്റം ശമിപ്പിച്ചത്‌. പക്ഷെ എന്തുകൊണ്ട്‌ മത്സ്യക്കൂട്ടക്കുരുതി തുടര്‍ക്കഥയാകുന്നുവെന്ന്‌ ബോര്‍ഡാകട്ടെ മലിനീകരണ വിരുദ്ധസമിതിയാകട്ടെ പരിശോധിക്കുന്നില്ല.

പുഴയില്‍ വെള്ളം കെട്ടിക്കിടന്ന്‌ ഓക്സിജന്റെ അളവ്‌ കുറയുന്നുവെന്ന്‌ മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ കണ്ടെത്തുന്നു. എന്നാല്‍ ലോറികളില്‍ കക്കൂസ്‌ മാലിന്യം പെരിയാറില്‍ തള്ളുന്നതും അന്യദേശ തൊഴിലാളികളുടെ കക്കൂസ്‌ മാലിന്യം പുഴയിലേക്ക്‌ തിരിച്ചുവിടുന്നതുമാണ്‌ പുഴമലിനീകരണമെന്നും പറയപ്പെടുന്നു.
ആരോഗ്യകേരളം ഇന്ന്‌ അനാരോഗ്യ കേരളമായി, അപ്രത്യക്ഷമായ അസുഖങ്ങള്‍ പോലും പുനര്‍ജനിക്കുമ്പോഴും എന്തുകൊണ്ട്‌ മലയാളികള്‍, അഭ്യസ്തവിദ്യര്‍ തങ്ങളുടെ ശുദ്ധമായ കുടിവെള്ളത്തിനുള്ള അവകാശം ധ്വംസിക്കപ്പെടുന്നുവെന്ന്‌ തിരിച്ചറിയുന്നില്ല? എന്തിനും ഏതിനും സമരസന്നദ്ധരായ നാട്ടുകാര്‍ സ്വന്തം ആരോഗ്യം പരിപാലിക്കുന്നതില്‍ എന്തുകൊണ്ട്‌ ശുഷ്കാന്തി കാണിക്കുന്നില്ല? ജലത്തിന്‌ കഠിനമായ ദുര്‍ഗന്ധം ഉണ്ടെന്നും പരിസരവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ആരോഗ്യം ജനതയുടെ ജന്മാവകാശമാണ്‌. അതിന്‌ പരമപ്രധാനം ശുദ്ധവായുവും ശുദ്ധജലവുമാണ്‌. ഇന്ന്‌ അനാരോഗ്യ പരിസ്ഥിതി നിലനില്‍ക്കുന്ന കേരളത്തില്‍ മലയാളി ഏറ്റവുമധികം തുക ചെലവഴിക്കുന്നത്‌ മരുന്നുകള്‍ക്കാണ്‌. ഗുജറാത്ത്‌ മോഡല്‍ വികസനം എന്നൊന്നില്ലെന്ന്‌ അവകാശപ്പെടുന്ന ഇടതു-വലതു മുന്നണികള്‍ ഗുജറാത്തിനെ അനുകരിച്ച്‌ വികസിക്കാനോ പരിസ്ഥിതി സന്തുലനം നിലനിര്‍ത്താനോ ശ്രമിക്കുന്നില്ല. മറിച്ച്‌ പ്രകൃതിസമ്പത്ത്‌ നശിപ്പിച്ച്‌ വനം തരിശാക്കി, പാടങ്ങള്‍ നികത്തി ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ത്തി ജീവിക്കുമ്പോള്‍ കേരളീയര്‍ മരണത്തിന്‌ കീഴടങ്ങിക്കഴിഞ്ഞാല്‍ സിന്ധുനദീതട സംസ്കാരംപോലെ കേരളീയ സംസ്ക്കാരവും മണ്‍മറയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

Kerala

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.