Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അധിനിവേശ തന്ത്രങ്ങള്‍ – 2

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2014, 04:51 pm IST
in Varadyam

സ്വാഭാവികമായി ഉരുവെടുക്കുന്ന ലിപി

കുഞ്ഞന്‍പിള്ള സാറിന്റെ വാദത്തില്‍ സായിപ്പു തോറ്റു എന്നു ധരിക്കരുത്‌. ഭാരതത്തില്‍ മലാളത്തില്‍ മാത്രം നടന്ന ലിപി നശീകരണം ഡോ.കുഞ്ഞന്‍പിള്ളയുടെ പേരിലാണറിയപ്പെടുന്നത്‌. അത്‌ ആംഗ്ലോ-അമേരിക്കന്‍ വാണിജ്യതന്ത്രത്തിന്റെ വിജയമാണ്‌.

ആ കാലത്ത്‌ ഞാന്‍ ഡോ.ശൂരനാട്ടു കുഞ്ഞന്‍പിള്ളയുടെ കീഴില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നു. ദില്ലിയില്‍നിന്നു മടങ്ങിയെത്തിയപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കണ്ട്‌ അമേരിക്കക്കാരന്‍ പറഞ്ഞ കാര്യം അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം ചിരിച്ചുപോയി. “ലോകത്തെവിടെയെങ്കിലും ലിപി മാറ്റാന്‍ ശ്രമിച്ച ഭാഷകളെക്കുറിച്ച്‌ കേട്ടിട്ടുണ്ടോ? അദ്ദേഹം ചോദിച്ചു. ലിപി ആരെങ്കിലും കുറെപ്പേര്‍ ചേര്‍ന്ന്‌ ഉണ്ടാക്കിക്കൊടുക്കുന്നതല്ല. ഭാഷയെപ്പോലെ സമൂഹത്തില്‍ സ്വാഭാവികമായി ഉരുവെടുക്കുന്നതാണ്‌ “മുസ്തഫാ കമാല്‍ പാഷ ടര്‍ക്കിഭാഷയുടെ ലിപി മാറ്റാന്‍ ശ്രമിച്ചതായി കേട്ടിട്ടുണ്ട്‌” എന്നുഞ്ഞാന്‍ പറഞ്ഞു. “എന്നിട്ടെന്തായി? വിജയിച്ചോ? കമാല്‍ പാഷ ഏകാധിപതിയായിരുന്നു. അദ്ദേഹം തന്നെ ബ്ലാക്ബോര്‍ഡും ചോക്കുമായി തെരുവുകളില്‍ ആളുകളെ വിളിച്ചുകൂട്ടി ടര്‍ക്കിഷ്‌ ഭാഷ, റോമന്‍ ലിപിയില്‍ എഴുതാന്‍ പഠിപ്പിച്ചു. രാജ്യമൊട്ടാകെ കൊണ്ടുപിടിച്ച പ്രചാരണം ദയനീയമായി പരാജയപ്പെട്ടു” എന്നായിരുന്നു സാറിന്റെ മറുപടി.

അമേരിക്കന്‍ ഭാഷാ ശാസ്ത്ര വിദഗ്‌ദ്ധര്‍ ഭാരതീയ ലിപികള്‍ക്കെതിരെയുള്ള യുദ്ധം തുടര്‍ന്നു. അവരെ പിന്താങ്ങാന്‍ കുറെപ്പേരെ അവര്‍ക്ക്‌ കിട്ടുകയും ചെയ്തു. പ്രചാരണം വേണ്ടത്രയായി എന്നു തീര്‍ച്ചയായപ്പോള്‍ അലഹബാദില്‍ ഒരു ദേശീയ സമ്മേളനം വിളിച്ചുകൂട്ടി. കുറെയേറെ ഭാരതീയ ഭാഷാശാസ്ത്രജ്ഞരും അതില്‍ പങ്കെടുത്തു. അദ്ധ്യക്ഷനായി ഡോ.കെ.എം.മുന്‍ഷിയെയാണ്‌ അവര്‍ ക്ഷണിച്ചത്‌. കുറെക്കാലം മുമ്പ്‌ “ഭാരതീയ ഭാഷകള്‍ക്ക്‌ ഒരു ലിപി മതി” എന്ന്‌ ഒരു ആശയം അദ്ദേഹം അവതരിപ്പിച്ചിരുന്നു. അതിന്റെ പേരിലാകാം അദ്ദേഹത്തെ ക്ഷണിച്ചത്‌. അന്ന്‌ അണ്ണാമല യൂണിവേഴ്സിറ്റിയില്‍ ഭാഷാശാസ്ത്ര വിഭാഗത്തില്‍ അധ്യാപകനായിരുന്ന എന്നെയും ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു.

അമേരിക്കന്‍ ഭാഷാ ശാസ്ത്രജ്ഞര്‍ പ്രൊജക്റ്റര്‍ പോലുള്ള ഉപകരണങ്ങളുടെ സഹായത്തോടെ ഭാരതീയ ഭാഷകളില്‍ ഓരോന്നിന്റേയും ലിപി അശാസ്ത്രീയവും എഴുതാനും വായിക്കാനും ടൈപ്പ്‌ ചെയ്യാനും വിഷമമുണ്ടാക്കുന്നതുമാണെന്ന്‌ സ്ഥാപിച്ചു. അവര്‍ക്ക്‌ കൈയടിയും കിട്ടി.

ഒടുവില്‍ കെ.എം.മുന്‍ഷിയുടെ ഊഴമായി. അദ്ദേഹവും സ്ലൈടും പ്രൊജക്ടുമൊക്കെയായി ഒരുങ്ങിയാണു വന്നത്‌. അക്ഷരങ്ങള്‍ രേഖപ്പെടുത്തുന്ന ഭാരതീയ ലിപി സമ്പ്രദായത്തോളം ശാസ്ത്രീയമായി ലിപി മറ്റു ലോകഭാഷകള്‍ക്കൊന്നുമില്ലെന്ന്‌ അദ്ദേഹം സ്ഥാപിച്ചു. ലോകത്തു നിലവിലുള്ളതില്‍ ഏറ്റവും അശാസ്ത്രീയമായ ലിപി ഇംഗ്ലീഷും ബന്ധപ്പെട്ട ഭാഷകളുമുപയോഗിക്കുന്ന റോമന്‍ ലിപിയാണെന്നും ഈ ഭാഷകളില്‍ ഓരോ വാക്കിനും സ്പെല്ലിംഗ്‌ പഠിക്കുന്ന ഭാരം ആ ഭാഷകള്‍ പഠിക്കുന്നവരെ ക്ലേശിപ്പിക്കുന്നുവെന്നും ഉദാഹരണങ്ങള്‍ കൊണ്ടു വ്യക്തമാക്കി. അമേരിക്കന്‍ ഭാഷാശാസ്ത്രജ്ഞരോട്‌ അമേരിക്കയിലേക്ക്‌ തിരിച്ചുപോയി ഇംഗ്ലീഷ്‌ ലിപിമാലയെ ഒട്ടെങ്കിലും ശാസ്ത്രീയമാക്കാന്‍ ശ്രമിക്കുക എന്ന്‌ സ്നേഹപൂര്‍വം ഉപദേശിച്ചുകൊണ്ടാണ്‌ സമ്മേളനം അവസാനിപ്പിച്ചത്‌.

അതിനുശേഷം ഭാരതത്തില്‍ ലിപി പരിഷ്ക്കരണ ശ്രമം ഒരേ ഒരു ഭാഷയിലേ നടന്നിട്ടുള്ളൂ. ബുദ്ധിപരമായ അടിമത്തം ഒരിക്കലും ഉപേക്ഷിക്കാനാകാത്ത കേരളീയരായ നമ്മുടെ മാതൃഭാഷയായ മലയാളത്തില്‍ മാത്രം.

മലയാളഭാഷയെ സ്നേഹിക്കുകയും ആരാധിക്കുകയും ഭാഷയ്‌ക്കുവേണ്ടി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിക്കുകയും ചെയ്ത കുഞ്ഞന്‍പിള്ള സാറിന്റെ പേരിലാണ്‌ ഈ ലിപിഹത്യ അറിയപ്പെടുന്നത്‌ എന്നത്‌ വിചിത്രമാണ്‌. ഇത്‌ സാധിച്ച വാണിജ്യതന്ത്രത്തെക്കുറിച്ച്‌ അടുത്ത ലേഖനത്തില്‍ എഴുതാം.

(തുടരും)

ഡോ. ബി.സി. ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കൊള്ള; സമഗ്ര അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ്ഐടി

Kerala

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Thiruvananthapuram

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

പുതിയ വാര്‍ത്തകള്‍

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.