Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അങ്ങനെ അവരും ഗാന്ധിമാരായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2014, 08:33 pm IST
inVicharam

തെരഞ്ഞെടുപ്പ്‌ ആസന്നമായ സാഹചര്യത്തില്‍ രാഷ്‌ട്രീയ എതിരാളികള ലക്ഷ്യമിട്ട്‌ കുറിക്കുകൊള്ളുന്ന ആക്ഷേപശരങ്ങള്‍ തൊടുത്തുവിടുക സാധാരണ സംഭവമാണ്‌. രാഹുല്‍ഗാന്ധി ഗുജറാത്തിലെ ബലാസിനോറിലെ പൊതുയോഗത്തില്‍ പ്രസംഗിക്കവെ, നരേന്ദ്രമോദിയെ അധിക്ഷേപിക്കുകയും താന്‍ മഹാത്മാഗാന്ധിയുടെ പിന്തുടര്‍ച്ചക്കാരനാണെന്ന്‌ പറഞ്ഞ്‌ ഊറ്റംകൊള്ളുകയും ചെയ്തു.

തെരഞ്ഞെടുപ്പില്‍ ജനലക്ഷങ്ങളുടെ പ്രതിനിധിയായി മത്സരിക്കുന്ന ഓരോ സ്ഥാനാര്‍ത്ഥിയും അവരവരുടെ വിവരങ്ങള്‍ നോമിനേഷന്റെകൂടെ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥന്‌ സമര്‍പ്പിക്കേണ്ടതുണ്ട്‌. ഈ രാജ്യത്തെ ഓരോ പൗരനും പ്രായപരിധിക്ക്‌ വിധേയമായി, വോട്ടുചെയ്യാന്‍ മൗലികാവകാശമുളളതുപോലെയാണ്‌ ജനപ്രതിനിധിയായി മത്സരിക്കാനും അവകാശമുള്ളത്‌. പിന്നോക്കം നില്‍ക്കുന്നവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ഭരണസംവിധാനത്തില്‍ ഭാഗഭാക്കാവുന്നുവെന്ന്‌ ഉറപ്പുവരുത്താന്‍, സ്ഥാനാര്‍ത്ഥികളില്‍ നിശ്ചിത അനുപാതം സംവരണം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്‌. പ്രജായത്ത സംവിധാനത്തില്‍ പ്രജയാണ്‌ രാജാവ്‌. തങ്ങള്‍ വോട്ടുചെയ്യുന്ന പ്രതിനിധി, കഴിവും സത്യസന്ധതയും ഭരണനൈപുണ്യവും നാടിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ആളും ആണെന്ന്‌ ഉറപ്പുവരുത്താന്‍ ജനങ്ങള്‍ക്ക്‌ കഴിയണം. അതിനുവേണ്ടി, സ്ഥാനാര്‍ത്ഥിയെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും (ജാതി, മതം, വിദ്യാഭ്യാസം, പാരമ്പര്യം, പൂര്‍വകാല പ്രവര്‍ത്തി വിലയിരുത്തല്‍, ക്രിമിനല്‍ പശ്ചാത്തലം തുടങ്ങിയവ) ശേഖരിക്കണം. പൊതുജനങ്ങള്‍ക്ക്‌ അത്‌ അറിയാനുമുള്ള സംവിധാനം തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഒരുക്കേണ്ടതാണ്‌. അറിഞ്ഞവയിലെ സത്യങ്ങളും മറച്ചുവെച്ചിരിക്കുന്ന സത്യങ്ങളും പുറത്തുകൊണ്ടുവരേണ്ടത്‌ ശരിയായ തീരുമാനമെടുക്കാന്‍ വോട്ടര്‍ക്ക്‌ സഹായമാകേണ്ടതാണ്‌. ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ സേവനം വിലപ്പെട്ടതാണ്‌. ഈ പശ്ചാത്തലത്തില്‍ ഭാരതത്തിന്റെ ഭാഗധേയത്തിന്റെ ചുക്കാന്‍ പിടിച്ചുപോന്ന നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ അനന്തരാവകാശിയെന്ന്‌ അവകാശപ്പെടുന്ന രാഹുല്‍ ഗാന്ധിയെപ്പറ്റി ജനങ്ങള്‍ അറിഞ്ഞിരിക്കണമെന്ന്‌ തോന്നുന്ന ചില വിവരങ്ങള്‍ ഇവിടെ കുറിക്കുന്നു.

സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരുന്ന 1930 -ാ‍ം ആണ്ടിനുശേഷം പണ്ഡിറ്റ്ജിയുടെ പത്നി കമലാ നെഹ്‌റുവിന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരുന്നു. കോണ്‍ഗ്രസ്‌ വളണ്ടറിയായ ചെറുപ്പക്കാരന്‍ ഫിറോസിനെ കമലാ നെഹ്‌റുവിന്റെ സഹായത്തിനായി നിയമിച്ചു. ക്രമേണ, സഹായിയുടെ മട്ടുംഭാവവും മാറിയത്‌ അവരെ അലോസരപ്പെടുത്തി. 1935 ഡിസംബറില്‍ അവര്‍ പണ്ഡിറ്റ്ജിക്ക്‌ ശക്തിയായ താക്കീത്‌ നല്‍കി; പയ്യനെ ഉടനെ നീക്കിയില്ലെങ്കില്‍ മകള്‍ ഇന്ദിരയുടെ ജീവിതം അപകടപ്പെടുമെന്ന്‌. 1936 ഫെബ്രുവരിയോടെ അവര്‍ ഈ ലോകത്തോട്‌ വിടപറയുകയും ചെയ്തു. 1941 ല്‍ ഇംഗ്ലണ്ടില്‍ നിന്ന്‌ തിരിച്ചുവന്ന ഇന്ദിര, തനിക്ക്‌ ഫിറോസിനെ കല്യാണം കഴിക്കണമെന്ന ആവശ്യം അടുപ്പക്കാരില്‍ക്കൂടി നെഹ്‌റുവിനെ അറിയിച്ചു. സഹോദരി വിജയലക്ഷ്മിയടക്കമുള്ളവര്‍ ഈ ആവശ്യത്തെ എതിര്‍ത്തു. അലഹബാദില്‍ മദ്യവ്യാപാരിയായ നവാബ്ഖാന്റെ മകന്‍, കേവല വിദ്യാഭ്യാസം മാത്രമുള്ള ഫിറോസ്ഖാനുമായുള്ള ഇന്ദിരയുടെ വിവാഹം ആത്മഹത്യാപരമാണെന്ന്‌ അവര്‍ സമര്‍ത്ഥിച്ചു. എങ്കിലും കെണിയില്‍ വീണുപോയ ഇന്ദിരാപ്രിയദര്‍ശിനി ഉറച്ചുതന്നെ നിന്നു. ഒടുവില്‍ ബാപ്പുജിയെ ശരണം പ്രാപിച്ചു. പിന്തിരിയാന്‍ തയ്യാറാല്ലാത്ത ഇന്ദിരയ്‌ക്ക്‌ വാത്സല്യനിധിയായ ബാപ്പു കീഴടങ്ങുകയും നെഹ്‌റു കുടുംബക്കാരുടേയും മറ്റു ഗുണഭോക്താക്കളുടേയും സമാധാനത്തിനുവേണ്ടി ഒരു പോംവഴി സ്വീകരിക്കുകയും ചെയ്തു. ഫിറോസിനെ ദത്തുപുത്രനായി അംഗീകരിച്ച്‌ 1942 ല്‍ കല്യാണം നടത്തിക്കൊടുക്കുകയും ചെയ്തു. ഈ കാര്യങ്ങള്‍ വളരെ ഗോപ്യമായി സൂക്ഷിക്കുവാന്‍ എല്ലാവരും ശ്രദ്ധിച്ചു. അങ്ങനെ ഇന്ദിരാ നെഹ്‌റു, ഇന്ദിരാഗാന്ധിയും മക്കളും പേരക്കിടാങ്ങളും ഗാന്ധിമാരുമായി.

ജനുവരി 27 ന്‌ ‘ടൈംസ്‌ നൗ’ ചാനലില്‍ അര്‍ണബ്‌ ഗോസ്വാമിയുമായി രാഹുല്‍ ഗാന്ധി നടത്തിയ അഭിമുഖം പ്രസിദ്ധമാണല്ലോ. ഹാര്‍വാര്‍ഡിലും കേംബ്രിഡ്ജിലുമൊക്കെ പഠിച്ചതിനെപ്പറ്റിയുള്ള തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയാതെ, എല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി കൊടുത്ത സത്യവാങ്മൂലത്തില്‍ വിശദമാക്കിയിട്ടുണ്ട്‌ എന്ന്‌ പറഞ്ഞ്‌ ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീട്‌, ഫെബ്രുവരി 19 ലെ ‘ടൈംസ്‌ ഓഫ്‌ ഇന്ത്യ’ പത്രത്തില്‍ വന്ന വാര്‍ത്താശകലം, ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. ട്രിനിറ്റി കോളേജിലെ, ഫെല്ലോ, ഡോക്ടര്‍ അനില്‍ സിയലിന്‌ പറയാനുണ്ടായിരുന്നത്‌ ഇതാണ്‌, “രാജീവ്‌ ഗാന്ധിയെ അറിയാം. മകന്‍ രാഹുലിന്‌ ട്രിനിറ്റിയില്‍ ‘ഡാ വിന്‍സി’ എന്ന പേരില്‍ പ്രവേശനം ലഭിക്കാന്‍ ഞാന്‍ സഹായിച്ചിട്ടുണ്ട്‌. പക്ഷെ, പഠിപ്പിച്ചിട്ടില്ല. കേംബ്രിഡ്ജ്‌ സര്‍വകലാശാലാ വൈസ്‌ ചാന്‍സലര്‍ പ്രൊഫ. അലിസണ്‍ റിച്ചാര്‍ഡ്‌ ഒരു എഴുത്തില്‍ വ്യക്തമാക്കിയത്‌ ഇങ്ങനെയാണ്‌.
“രാഹുലിന്‌ 1995 ല്‍ റൗള്‍ വിന്‍സി എന്ന പേരില്‍, ഡെവലപ്മെന്റ്‌ സ്റ്റഡീസില്‍ എംഫില്‍ സമ്മാനിച്ചിട്ടുണ്ട്‌.” രാഹുലിന്‌ ഔദ്യോഗിക വിദ്യാഭ്യാസ റെക്കാര്‍ഡുകളില്‍ പേര്‌ ഡാ വിന്‍സി/റൗള്‍ വിന്‍സി എന്നാണോ? എങ്കില്‍ ‘രാഹുല്‍ ഗാന്ധി’ എന്ന്‌ പറഞ്ഞ്‌ ഈ രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കുകയാണോ? അറിയാന്‍ ജനങ്ങള്‍ക്ക്‌ അവകാശമുണ്ട്‌.

രാമചന്ദ്രന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: വില്‍പ്പനയ്‌ക്ക്

Varadyam

വായന: ചികിത്സയിലെ സ്നേഹവും കരുതലും

Varadyam

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

Main Article

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

പുതിയ വാര്‍ത്തകള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.