Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഇന്ത്യന്‍ ശാസ്ത്രാകാശം ഇനി സിനിമയിലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2014, 05:01 pm IST
inVaradyam

പ്രപഞ്ചത്തേയും അതില്‍ ഒളിഞ്ഞിരിക്കുന്ന ദിവ്യമായ ചൈതന്യത്തിലേക്കും വെളിച്ചം വീശുന്ന വേദങ്ങളില്‍ പ്രതിപാദിക്കാത്തതായി ഒന്നും ഇല്ലെന്നാണ്‌ ഭാരതീയ സങ്കല്‍പം. പക്ഷേ അതൊരു സങ്കല്‍പം മാത്രമായി ഒതുക്കിക്കളയാന്‍ നടന്ന ബോധപൂര്‍വ്വമായ ശ്രമത്തില്‍ സ്വത്വം നഷ്ടപ്പെട്ടവരായി നമ്മള്‍. മറ്റാര്‍ക്കും സ്വന്തമായില്ലാത്ത ബൃഹത്തായ ജ്ഞാനം കൈമുതലായി ഉണ്ടായിരുന്നിട്ടും അതിന്റെ കരുത്ത്‌ മനസ്സിലാക്കാതെ പോയി. എങ്കിലും ആ വേദ സംഹിതകളില്‍ നിന്നും ചിലതൊക്കെ മനസ്സിലാക്കി പ്രാവര്‍ത്തികമാക്കാന്‍ പ്രയത്നിച്ചവരും ഇല്ലാതില്ല, വേദങ്ങളിലെ ശാസ്ത്രീയതയെ അറിഞ്ഞ്‌ പ്രയോഗിച്ചവര്‍. വിമാനവും മിസെയിലുമെല്ലാം കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ്്്‌ വിദേശ രാജ്യങ്ങള്‍ക്ക്‌ പങ്കുവച്ചുകൊടുക്കുമ്പോള്‍ സംവത്സരങ്ങള്‍ക്ക്‌ മുമ്പുതന്നെ ഭാരതീയര്‍ക്ക്‌ വിമാനം പരിചിതമായിരുന്നുവെന്ന്‌ മഹാഭാരതവും രാമായണവും പറയുന്നു.

വേദങ്ങളും അതിലെ ശാസ്ത്രവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ വേര്‍തിരിച്ച്‌ അറിയണമെങ്കില്‍ അതി പുരാതനമായതില്‍ നിന്നു തുടങ്ങി അത്യാധുനിക കാലത്തിലേക്ക്‌ ഒരു യാത്ര ആവശ്യമാണ്‌. ആ യാത്ര ഒരു ചലച്ചിത്രത്തിലൂടെയാണെങ്കിലോ? ദൃശ്യഭാഷയും സംസാര ഭാഷയും എല്ലാം ചേര്‍ന്നുള്ള ആ യാത്ര ഒരു അവിസ്മരണീയ അനുഭവം സമ്മാനിച്ചേക്കാം. വേദ കാലഘട്ടത്തില്‍ തുടങ്ങി ബ്രിട്ടീഷ്‌ ഇന്ത്യയും കടന്ന്‌ ഐഎസ്‌ആര്‍ഒയുടെ ചരിത്രനേട്ടങ്ങളിലേക്കാണ്‌ ഈ സിനിമ നമ്മെ കൂട്ടിക്കൊണ്ടുപോവുക. എല്ലാം കൊണ്ടും അന്വര്‍ത്ഥമായ പേരാണ്‌ ചിത്രത്തിന്‌; ദ സ്ട്രാറ്റജിസ്റ്റ്‌. മലയാളിയായ പ്രശാന്ത്‌ പനമൂട്ടീലാണ്‌ സംവിധായകന്‍. പത്ത്‌ വര്‍ഷത്തെ ശ്രമഫലമാണ്‌ തന്റെ ഈ ചിത്രമെന്ന്‌ പ്രശാന്ത്‌ പറയുന്നു. ഇതിനായി നിരന്തരമായ ഗവേഷണങ്ങള്‍, പല പ്രമുഖരുമായുള്ള അഭിമുഖങ്ങള്‍ എല്ലാത്തിനുമൊടുവില്‍ സിനിമ പിറവി കൊള്ളുമ്പോള്‍ ഇന്ത്യന്‍ സിനിമ കണ്ടതില്‍ വച്ചേറ്റവും മികച്ച ക്ലാസിക്‌ ചിത്രങ്ങളിലൊന്നായി സ്ട്രാറ്റജിസ്റ്റ്‌ മാറുമെന്നും അദ്ദേഹം പറയുന്നു.

5000 വര്‍ഷം മുമ്പ്‌ സമുദ്രദേവന്റെ കൈയില്‍ നിന്നും ദാനമായി സ്വീകരിച്ച ഭൂമിയായിരുന്നു ശീകൃഷ്ണാവതാരത്തെ വരവേറ്റ ദ്വാരക. കടല്‍ നികത്തിയും ടൗണ്‍ഷിപ്പുകള്‍ പണിയുന്നത്‌ പ്രാവര്‍ത്തികമാക്കിയപ്പോള്‍ പുരാണത്തില്‍ പ്രതിപാദിക്കുന്ന സങ്കല്‍പ കഥകള്‍ സത്യമാകുന്ന കാഴ്ച. ലോകം കണ്ടതില്‍ വച്ചേറ്റവും വലിയ നയതന്ത്രജ്ഞനായ കൃഷ്ണനില്‍ തുടങ്ങി പല ചരിത്ര പുരുഷന്മാരിലൂടെയും സഞ്ചരിച്ചാണ്‌ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ വിജയഗാഥയിലേക്ക്‌ എത്തുന്നത്‌. പ്രധാനമായും ഈ ചിത്രം പറയുന്നത്‌ ഐഎസ്‌ആര്‍ഒയ്‌ക്ക്‌ വേണ്ടി ജീവിതം മാറ്റിവച്ച എപിജെ അബ്ദുള്‍ കലാം എന്ന പ്രതിഭയെക്കുറിച്ചാണ്‌.

ഇംഗ്ലീഷിലാണ്‌ ചിത്രീകരിക്കുന്നതെങ്കിലും 10 മിനിറ്റ്‌ ഈ ചിത്രം സംസാരിക്കുക ബ്രാഹ്മി ഭാഷയിലായിരിക്കും.

രാമേശ്വരത്ത്‌ അറിവിന്റെ ഇടനാഴികളിലൂടെ സഞ്ചരിച്ച, മതസൗഹാര്‍ദ്ദം തൊട്ടറിഞ്ഞ മുസ്ലീം ബാലന്‍ പിന്നീട്‌ ബഹിരാകാശ രംഗത്ത്‌ ഇന്ത്യ കൈവരിച്ച ചരിത്ര നേട്ടങ്ങളില്‍ പങ്കാളിയാവുന്നതും മറ്റും വേദങ്ങളുടെ പിന്‍ബലത്തില്‍ ആവിഷ്കരിക്കുകയാണ്‌ സ്ട്രാറ്റജിസ്റ്റിലൂടെ. അബ്ദുള്‍ കലാമില്‍ നിന്നും അകമഴിഞ്ഞ സഹകരണമാണ്‌ ലഭിച്ചതെന്ന്‌ പ്രശാന്ത്‌. അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെയാണ്‌ ചിത്രം തുടങ്ങുന്നത്‌.

ഐഎസ്‌ആര്‍ഒയുടെ ചെയര്‍മാനായി വിക്രം സാരാഭായ്‌ ചുമതലയേല്‍ക്കുന്നതും ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റിന്‌ രോഹിണി എന്ന പേര്‌ അദ്ദേഹത്തിന്റെ ഭാര്യ മൃണാളിനി നിര്‍ദ്ദേശിക്കുന്നതും ഉള്‍പ്പെടെ ഐഎസ്‌ആര്‍ഒയുമായി ബന്ധപ്പെട്ടതെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്‌ ഈ ചിത്രത്തില്‍. 2010 ലാണ്‌ ഇത്തരത്തിലൊരു ചിത്രം എടുക്കുന്നതിന്‌ ഐഎസ്‌ആര്‍ഒ അനുമതി നല്‍കിയത്‌.

ജോണ്‍പോള്‍, പ്രശാന്ത്‌ എന്നിവര്‍ ചേര്‍ന്നാണ്‌ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. ഇന്ത്യ, ഇംഗ്ലണ്ട്‌, ജപ്പാന്‍, റഷ്യ, യുഎസ്‌ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളുടെ നീണ്ട നിരതന്നെയുണ്ട്‌ 250 കോടി രൂപ മുതല്‍ മുടക്കി നിര്‍മിക്കുന്ന ഈ ചിത്രത്തില്‍. വിക്രമാണ്‌ വിക്രം സാരാഭായ്‌ ആയി വേഷമിടുന്നത്‌.
അബ്ദുള്‍കലാമിന്റെ സുഹൃത്തായി സമുദ്രകനിയും എത്തുന്നു. ഇന്ത്യയുടെ അഭിമാന നിമിഷങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിഭാധനരാണ്‍്‌ അണിയറ ശില്‍പികള്‍. ക്ലാസിക്കല്‍ ഡാന്‍സിനും സംഗീതത്തിനും ആത്മീയതയ്‌ക്കും കലയ്‌ക്കും ശാസ്ത്രത്തിനും തത്വചിന്തയ്‌ക്കും ഒരേ പ്രാധാന്യമാണ്‌ പ്രശാന്ത്‌ നല്‍കിയിരിക്കുന്നത്‌. നാലോളം ഓസ്കാര്‍ പുരസ്കാര ജേതാക്കളും 30 ഓളം ദേശീയ അവാര്‍ഡ്‌ ജേതാക്കളുമാണ്‌ അണിയറയില്‍. ടൈം ആന്റ്‌ ടൈഡ്‌ ഫ്രെയിംസ്‌ ബാനറില്‍ പ്രമോദ്‌ പൂവനാണ്‌ ദ സ്ട്രാറ്റജിസ്റ്റ്‌ നിര്‍മിച്ചിരിക്കുന്നത്‌. രാമേശ്വരം, തിരുവനന്തപുരം, ദല്‍ഹി, ഗുജറാത്ത്‌ എന്നിവിടങ്ങളിലായി ചിത്രീകരണം. കടലെടുത്ത ദ്വാരകയുടെ ശേഷിപ്പിനും ബ്രാഹ്മി ഭാഷയ്‌ക്കും പ്രാധാന്യം നല്‍കിയാണ്‌ ചിത്രീകരണം. അടുത്ത ജനുവരിയില്‍ ദ സ്ട്രാറ്റജിസ്റ്റ്‌ പ്രദര്‍ശനത്തിനെത്തും.

കൊല്ലം സ്വദേശിയാണ്‌ പ്രശാന്ത്‌ പനമൂട്ടില്‍. 2003 ല്‍ ആര്‍മിയില്‍ ഡപ്യൂട്ടേഷനില്‍ അഡ്വഞ്ചര്‍ പെയിലറ്റായി ചേരുന്നു. ഒരു അപകടത്തെ തുടര്‍ന്ന്‌ സൈനിക സേവനത്തില്‍ നിന്നും 2005 ല്‍ വിആര്‍എസ്‌ എടുത്തു. തുടര്‍ന്ന്‌ ടി.കെ. രാജീവ്‌, മുരളി നാഗവള്ളി, മേജര്‍ രവി, കെ. രാജേഷ്‌ കുമാര്‍ തുടങ്ങിയവരുടെ കീഴില്‍ അസോസ്യേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ആ അനുഭവ സമ്പത്തുമായാണ്‌ രാജ്യത്തിന്റെ അഭിമാന സ്തംഭമായ ഐഎസ്‌ആര്‍ഒയ്‌ക്ക്‌ ചലച്ചിത്രഭാഷ്യം ഒരുക്കുന്നത്‌.

വിനീത വേണാട്ട്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌സി സർട്ടിഫിക്കറ്റിൽ ഒരാൾ ഏത് മതാചാരമാണ് പിന്തുടരുന്നത് എന്നത് മാത്രമാണ് പരിഗണിക്കേണ്ടത്, അല്ലാതെ നിറവും മുടിയും അല്ല: മദ്രാസ് ഹൈക്കോടതി

Thiruvananthapuram

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

World

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

India

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.