Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുഖ്യമന്ത്രി ഇനി ആരെ കാത്തു നില്‍ക്കണം ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2014, 08:19 pm IST
in Vicharam

മുമ്പൊരു കാലത്തും ഒരു മുഖ്യമന്ത്രിയും കേള്‍ക്കേണ്ടി വന്നിട്ടില്ലാത്ത ആരോപണങ്ങളാണ്‌ സോളാര്‍ തട്ടിപ്പു കേസിന്റെ പേരില്‍ ഉമ്മന്‍ചാണ്ടിക്കു നേരെ വന്നത്‌. സാഹചര്യത്തെളിവുകളെല്ലാം ഉമ്മന്‍ചാണ്ടിക്ക്‌ എതിരായിരുന്നു. തട്ടിപ്പുകാരെ സംരക്ഷിക്കുന്നു എന്നു മാത്രമല്ല തട്ടിപ്പുകാര്‍ക്ക്‌ സകലവിധ ഒത്താശയും ചെയ്തുകൊടുത്തതായും ആരോപണമുയര്‍ന്നു. മുഖ്യമന്ത്രിയുടെ ഓഫീസ്‌ കേന്ദ്രീകരിച്ചാണ്‌ സാമ്പത്തിക തട്ടിപ്പുകാര്‍ വലയെറിഞ്ഞതെന്നും ആരോപണം വന്നതാണ്‌. മുഖ്യമന്ത്രിയുടെ ഇടത്തും വലത്തും കളങ്കിതര്‍ക്കായിരുന്നു സ്ഥാനം. ആരോപണം ശക്തമായതിനെത്തുടര്‍ന്ന്‌ മന്ത്രിസഭയിലെ ഒന്നാമന്റെ ഓഫീസിലെ നാലഞ്ചുപേര്‍ക്ക്‌ പടിയിറങ്ങേണ്ടിയും വന്നു. അതില്‍ പ്രമുഖനായിരുന്നു മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജ്‌. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കെ ഗണ്‍മാനായി നിയോഗിക്കപ്പെട്ട സലിംരാജ്‌ അതിനു മുമ്പ്‌ മേലധികാരികളെ കൈവെച്ച വിദ്വാനായാണ്‌ അറിയപ്പെട്ടിരുന്നത്‌.
പ്രതിപക്ഷ നേതാവ്‌ മുഖ്യമന്ത്രി സ്ഥാനത്തെത്തിയപ്പോള്‍ മുഖ്യമന്ത്രിയെക്കാള്‍ വലിയ അധികാര കേന്ദ്രമായി സലിംരാജ്‌ വളര്‍ന്നു. ഉന്നത പോലീസ്‌ മേധാവികള്‍ പോലും മുഖ്യമന്ത്രിയെക്കാള്‍ ഭയഭക്തി ബഹുമാനം സലിംരാജിന്‌ നല്‍കുന്നത്‌ കാണാമായിരുന്നു. അതോടെ തട്ടിപ്പുനടത്താനും തട്ടിപ്പുകാരെ സംരക്ഷിക്കാനുമുള്ള അധികാരകേന്ദ്രമായി സലിംരാജ്‌ വളര്‍ന്നു.

മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരിക്കെ സലിംരാജ്‌ നടത്തിയ ഭൂമിതട്ടിപ്പുകള്‍ നിരവധിയാണ്‌. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടുമൊക്കെയായി തട്ടിപ്പിന്റെ വ്യാപ്തി കൂടി. അതില്‍ ഒന്നിന്റെ അന്വേഷണം സിബിഐക്ക്‌ വിടാനാണ്‌ ഇന്നലെ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്‌. ഈ കേസ്‌ സംബന്ധിച്ച അന്വേഷണം നേരത്തെ അട്ടിമറിക്കപ്പെട്ടപ്പോഴും ഹൈക്കോടതി ഇടപെട്ടതാണ്‌. എന്തുകൊണ്ട്‌ ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന്‌ ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇയാളെ ആരാണ്‌ ഭയക്കുന്നത്‌ ? എന്തിനാണ്‌ ഭയക്കുന്നത്‌ ? എന്നെല്ലാമുള്ള ചോദ്യം ഹൈക്കോടതിയില്‍ നിന്നുണ്ടായി.
ഹൈക്കോടതിയുടെ ശക്തമായ ഇടപെടല്‍ വേണ്ടി വന്നു ഈ തട്ടിപ്പുകാരനെ സര്‍വീസില്‍ നിന്നും മാറ്റിനിര്‍ത്താന്‍. തിരക്കിട്ട്‌ തിരിച്ചെടുക്കാന്‍ എന്നിട്ടും നീക്കങ്ങള്‍ നടത്തുന്നത്‌ കാണാമായിരുന്നു. കളമശേരിയിലും കടകംപള്ളിയിലും തട്ടിപ്പിനിരയായവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ്‌ ജസ്റ്റിസ്‌ ഹാറൂണ്‍ അല്‍ റഷീദ്‌ വിധി പറഞ്ഞത്‌. ഒമ്പത്‌ മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിക്കെതിരെയും കോടതിയുടെ ഗുരുതര പരാമര്‍ശമുണ്ടായി. പഴ്സണല്‍ സ്റ്റാഫിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ജാഗ്രത കാട്ടിയില്ലെന്നും ഓഫീസില്‍ നടക്കുന്ന കാര്യങ്ങളില്‍ മുഖ്യമന്ത്രി ഉത്തരവാദിയെന്നും കോടതി പറഞ്ഞു. ആരോപണങ്ങളില്‍ ജനങ്ങളോട്‌ മുഖ്യമന്ത്രി വിശദീകരിക്കാന്‍ തയ്യാറാകണമെന്നും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്‌. ഭൂമി തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും സിബിഐക്ക്‌ കൈമാറണം. സംസ്ഥാന വിജിലന്‍സ്‌ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ അന്വേഷണം തൃപ്തികരമല്ല. കേസിലെ ഉന്നതല ഗൂഢാലോചനയും തെളിവ്‌ നശിപ്പിക്കലും വ്യക്തമായി. സലിംരാജ്‌ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്‌.

കേസിലെ സലിംരാജിന്റെയും ബന്ധു അബ്ദുള്‍ മജീദിന്റെയും പങ്ക്‌ വ്യക്തമാക്കുന്നതായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വിജിലന്‍സും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കുറ്റാരോപിതര്‍ ഇടംനേടുന്നത്‌ കഴിവുകേടാണ്‌ കാണിക്കുന്നതെന്ന്‌ കേസിലെ വാദത്തിനിടെ നേരത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നതാണ്‌ തെരഞ്ഞെടുപ്പിന്റെ പടിവാതുക്കല്‍ എത്തിനില്‍ക്കെ മുഖ്യമന്ത്രിക്കെതിരായ കോടതി പരാമര്‍ശം. ഇത്ര കാലവും പ്രതിപക്ഷത്തിന്റെ സമരപ്രളയത്തെയും ഭരണപക്ഷത്തുനിന്നുള്ള എതിര്‍പ്പുകളെയും അതിജീവിച്ച മുഖ്യമന്ത്രിയാണ്‌ ഉമ്മന്‍ചാണ്ടി. നിയമസഭയ്‌ക്കകത്തും പുറത്തും നിലനില്‍പ്പിനായി ന്യായങ്ങള്‍ നിരത്താന്‍ കഴിഞ്ഞ ഉമ്മന്‍ചാണ്ടിക്ക്‌ ഇനിയെന്തു മറുപടിയാണ്‌ പറയാനുള്ളത്‌. ലാവ്ലിന്‍ അഴിമതിക്കേസ്‌ സിബിഐ അന്വേഷിക്കുന്നത്‌ അട്ടിമറിച്ച പിണറായി വിജയനെതിരെ തര്‍ക്കുത്തരം പറഞ്ഞ്‌ പിടിച്ചു നില്‍ക്കാന്‍ ഉമ്മന്‍ചാണ്ടിക്ക്‌ സാധിക്കുമോ ? ധാര്‍മിക ഉത്തരവാദിത്വം അതിപ്രധാനമാണ്‌. നിയമം നിയമത്തിന്റെ വഴിക്കെന്ന്‌ നാഴികയ്‌ക്ക്‌ നാല്‍പ്പതുവട്ടം പരത്തി പറയുന്ന ഉമ്മന്‍ചാണ്ടി ഹൈക്കോടതിയുടെ ഏറ്റവും ഒടുവിലത്തെ വിമര്‍ശനത്തിന്റെ പേരില്‍ രാജിവച്ച്‌ നിയമം നിയമത്തിന്റെ വഴിക്ക്‌ പോകാന്‍ സൗകര്യമൊരുക്കണം. ചുറ്റും കളങ്കിതര്‍. കളങ്കിതര്‍ക്ക്‌ സംരക്ഷണം. ഇതൊക്കെ മതി ഒരു മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍. രണ്ടരവര്‍ഷം മുമ്പുള്ള പ്രതിച്ഛായ ചുരുങ്ങി ചുരുങ്ങി ഒട്ടും ഇല്ലാതാകുന്നതിനു മുമ്പേ രണ്ടുവട്ടം ആലോചിക്കാന്‍ കൂട്ടാക്കാതെ രാജിനല്‍കാനുള്ള ഏറ്റവും നല്ല സമയമാണിതെന്ന്‌ ഉമ്മന്‍ചാണ്ടി തിരിച്ചറിയണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

India

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പുതിയ വാര്‍ത്തകള്‍

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.