Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പരാജയത്തിന്റെ പ്രകടനപത്രിക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2014, 09:09 pm IST
inVicharam

കോണ്‍ഗ്രസ്‌ പുറത്തിറക്കിയ പ്രകടനപത്രികയില്‍ എല്ലാവര്‍ക്കും വീട്‌, എല്ലാവര്‍ക്കും ആരോഗ്യം, സാമൂഹ്യസുരക്ഷ, എല്ലാ വിഭാഗങ്ങള്‍ക്കും തൊഴില്‍, മാന്യമായ ജീവിത-തൊഴില്‍ സാഹചര്യങ്ങള്‍, വ്യവസായ സംരംഭകത്വം മുതലായവയുണ്ട്‌. ഇന്ത്യയെ സ്വര്‍ഗ്ഗമാക്കുമെന്ന പൊള്ളവാഗ്ദാനം. പത്ത്‌ കോടി യുവാക്കള്‍ക്ക്‌ സാങ്കേതിക പരിശീലനവും അഞ്ച്‌ കൊല്ലത്തിനുള്ളില്‍ ജോലിയും. എല്ലാവര്‍ക്കും ബാങ്ക്‌ അക്കൗണ്ടും എട്ട്‌ ശതമാനം സാമ്പത്തിക വളര്‍ച്ചയും 10 ശതമാനം ഉല്‍പ്പാദന മേഖലാ വളര്‍ച്ചയും. സ്ത്രീശാക്തീകരണം, സുരക്ഷ, പട്ടികവിഭാഗങ്ങള്‍ക്കെതിരെയുള്ള ആക്രമണം തടയല്‍ മുതലായവയുണ്ട്‌. ഇതില്‍ ഏറ്റവും പരിഹാസ്യമായത്‌ സൈന്യത്തിന്റെ ആധുനികവല്‍ക്കരണവും മെച്ചപ്പെട്ട ആയുധശേഖരണവുമാണ്‌. നരേന്ദ്ര മോദി പറയുന്നത്‌ ഇന്ത്യയുടെ ഭീഷണി മൂന്ന്‌ എ.കെ.കളാണ്‌ എന്നാണ്‌- എകെ 47, എ.കെ. ആന്റണി, അരവിന്ദ്‌ കേജ്‌രിവാള്‍. ആന്റണിയുടെ ഭരണത്തിന്‍കീഴില്‍ രണ്ട്‌ ഇന്ത്യന്‍ അഡ്മിറല്‍മാര്‍ നേവിയുടെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാണിച്ച്‌ രാജിവെച്ചിട്ടും പകരം ആളെ നിയമിക്കാനുള്ള തീരുമാനമെടുക്കാതെ തലയില്ലാത്ത നേവിയായി ഇന്ത്യയെ മാറ്റിയിരിക്കുന്നത്‌ പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നുള്ള ആശങ്കകള്‍ക്കിടയിലാണ്‌. ഇന്ത്യന്‍ മുജാഹിദ്ദീന്‍ കൊടുംഭീകരന്‍ ഇന്ത്യയിലേക്ക്‌ കടക്കാനുള്ള ശ്രമത്തിനിടയില്‍ പിടിയിലായിരിക്കുന്നു. കേരളത്തിലെ മൂന്നാറില്‍ ഒളിച്ചുതാമസിച്ചിരുന്ന തെഹ്സിന്‍ അക്തര്‍ നിരവധി ബോംബ്‌ ആക്രമണക്കേസുകളില്‍ പ്രതിയാണ്‌. കൂടുതല്‍ ഭീകരര്‍ കേരളത്തില്‍ ഒളിച്ചുകഴിയുന്നുണ്ടെന്ന സംശയവും ബലപ്പെടുകയാണ്‌.

ഉമ്മന്‍ചാണ്ടി ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നു എന്നും മൂന്നാറില്‍ കൊടുംഭീകരന്‍ ഒളിച്ചുതാമസിക്കുന്നു എന്നും കേന്ദ്ര ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗത പാലിച്ചുവെന്ന്‌ ബിജെപി നേതാവ്‌ കൃഷ്ണദാസ്‌ ആരോപിക്കുന്നു. ഭീകരരുടെ സുഖവാസകേന്ദ്രമായി പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ സ്വന്തം നാട്‌ മാറുമ്പോഴും പരിശുദ്ധന്‍ എന്ന സ്വന്തം പ്രതിഛായയില്‍ മാത്രം മുഗ്ധനായി, തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത പ്രതിരോധമന്ത്രി നേവിയെ ചലനരഹിതനാക്കി ഭരണത്തില്‍ തുടരുകയാണ്‌. ഇന്ത്യയില്‍ ഭീകരവാദം വളരുന്നുവെന്നും ശക്തിയാര്‍ജിക്കുന്നുവെന്നും കണക്കുകള്‍ സഹിതം ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടും പ്രതിരോധമന്ത്രിക്ക്‌ കുലുക്കമില്ല. ഇന്ത്യന്‍ നേവിയില്‍നിന്നും രണ്ട്‌ അഡ്മിറല്‍മാര്‍ രാജിവെച്ചിട്ടും പകരക്കാരനെ കണ്ടെത്താന്‍ പ്രതിരോധമന്ത്രിക്കായില്ല. അദ്ദേഹത്തിന്റെ നിസ്സംഗതയില്‍ പ്രതിഷേധിച്ചാണ്‌ യുദ്ധക്കപ്പല്‍ അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ അഡ്മിറല്‍ ജോഷി രാജിവെച്ചത്‌. ഇന്ത്യന്‍ സുരക്ഷ ഉറപ്പിക്കുകയാണ്‌ ഒരു പ്രതിരോധമന്ത്രി ചെയ്യേണ്ടത്‌ എന്ന്‌ രാജിവെച്ച അഡ്മിറല്‍മാര്‍ പറഞ്ഞു. മിസ്റ്റര്‍ ക്ലീന്‍ ആയാല്‍ മാത്രം പോരാ, കാര്യക്ഷമതകൂടി വേണമെന്നും പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അദ്ദേഹം അശക്തനാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിടുന്നുവെന്നാണ്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. പക്ഷെ കോണ്‍ഗ്രസ്‌ അടുത്ത അഞ്ചുവര്‍ഷം എങ്ങനെ അധികാരം കൈക്കലാക്കാമെന്ന ആലോചനയിലാണ്‌. ഇന്ദിരാഗാന്ധിയുടേയോ മകന്റെയോ ആവാസ്‌ യോജനകള്‍ നിഷ്ക്രിയമായിരുന്നുവെന്ന്‌ തെളിയിക്കുന്നതാണല്ലോ ഇപ്പോള്‍ എല്ലാവര്‍ക്കും പാര്‍പ്പിടം വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രിക. സര്‍ക്കാര്‍, സഹകരണ ആശുപത്രികളില്‍ മരുന്ന്‌ സൗജന്യമാക്കിയതോടെ മരുന്നില്ലാ ആശുപത്രികളായി മാറി. സാമൂഹ്യസുരക്ഷയല്ല സാമൂഹ്യ അരക്ഷിതത്വമാണ്‌ നിരന്തരം നടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും സൂചിപ്പിക്കുന്നത്‌.

ഗരീബി ഹഠാവോ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രചാരണം നടത്തിയ ഇന്ദിരാഗാന്ധി ഭരിച്ചിട്ടും ഇന്ത്യ ആഫ്രിക്കന്‍ രാജ്യങ്ങളെക്കാള്‍ ദാരിദ്ര്യത്തില്‍ താഴെയാണ്‌. പത്ത്‌ കോടി യുവാക്കള്‍ക്ക്‌ തൊഴില്‍ വാഗ്ദാനം ചെയ്യുമ്പോള്‍, തൊഴിലന്വേഷിച്ച്‌ മലയാളികള്‍ നാടുവിടുമ്പോള്‍ തൊഴില്‍ തേടി എത്തുന്നത്‌ ബംഗാളികളും ഹരിയാനക്കാരുമാണ്‌. വളര്‍ച്ചാനിരക്കോ ഉല്‍പ്പാദനനിരക്കോ യുപിഎ ഭരണത്തിന്‍കീഴില്‍ വര്‍ധിച്ചിട്ടില്ല. വര്‍ധിച്ചത്‌ ലക്ഷം കോടികളുടെ അഴിമതി മാത്രം. സ്ത്രീശാക്തീകരണം വാഗ്ദാനം ചെയ്യുന്ന കോണ്‍ഗ്രസ്‌ ഭരിക്കുന്ന കേരളത്തില്‍ പിഞ്ചുബാലികമാര്‍ മുതല്‍ വൃദ്ധകള്‍ വരെ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു.
സ്ത്രീസുരക്ഷക്കുള്ള നിര്‍ഭയ പദ്ധതിക്കും 1000 കോടി രൂപ വാഗ്ദാനം ചെയ്തെങ്കിലും ധനമന്ത്രി അതില്‍നിന്ന്‌ ഒരു രൂപപോലും ചെലവാക്കാതെ, യാതൊരു ലജ്ജയുമില്ലാതെ അത്‌ പുനഃപ്രഖ്യാപിച്ചിരിക്കുകയാണ്‌. കേന്ദ്രം പ്രഖ്യാപിച്ച സൈന്യത്തിന്റെ ആധുനികവല്‍ക്കരണമോ മെച്ചപ്പെട്ട ആയുധങ്ങളോ എ.കെ. ആന്റണി പ്രതിരോധമന്ത്രിയായിരിക്കുമ്പോള്‍ ഉണ്ടാകില്ല എന്നത്‌ അദ്ദേഹംതന്നെ തെളിയിക്കുന്നു. ഇന്ത്യന്‍ ആയുധങ്ങള്‍ ഉപയോഗശൂന്യമായിരിക്കുമ്പോള്‍ പാക്കിസ്ഥാന്‍ ചൈനാ സഹായത്തോടെ യുദ്ധസജ്ജമാണ്‌. പത്തുകൊല്ലം അധികാരത്തിലിരുന്നിട്ടും ഒരു വാഗ്ദാനവും പാലിക്കാന്‍ സാധിക്കാത്ത കോണ്‍ഗ്രസ്‌ പാര്‍ട്ടിയാണ്‌ പിന്നെയും ജനങ്ങളെ വഞ്ചിക്കാന്‍ വാഗ്ദാനപ്പെരുമഴ സൃഷ്ടിക്കുന്നത്‌. വിദേശബാങ്കുകളിലുള്ള ഇന്ത്യന്‍ സമ്പത്ത്‌ പോലും ഈ സര്‍ക്കാരിന്‌ തിരിച്ചുപിടിക്കാനായിട്ടില്ല. പാവപോലെ ഒരു പ്രധാനമന്ത്രിയും രണ്ടാമനായി മിസ്റ്റര്‍ ക്ലീന്‍ പ്രതിരോധമന്ത്രിയും ഉള്ളപ്പോള്‍ ഈ സ്ഥിതി മാറുമെന്ന്‌ പ്രതീക്ഷിക്കേണ്ട. മോദി പറയുന്നതുപോലെ മൂന്ന്‌ എ.കെ.കള്‍ ഇന്ത്യയെ തകര്‍ക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: വില്‍പ്പനയ്‌ക്ക്

Varadyam

വായന: ചികിത്സയിലെ സ്നേഹവും കരുതലും

Varadyam

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

Main Article

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

പുതിയ വാര്‍ത്തകള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.