Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നെഹ്‌റു ജനാധിപത്യ വാദിയായിരുന്നോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2014, 09:24 pm IST
in Vicharam

ഇന്ത്യന്‍ പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ ശില്‍പ്പിയായാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം നെഹ്‌റുവിനെ വിലയിരുത്തുന്നത്‌. എന്നാല്‍ ഇതിനു നേരെ വിപരീതമായ നിരീക്ഷണങ്ങളാണ്‌ രാഷ്‌ട്രീയ- സാമൂഹ്യ ചരിത്രകാരന്‍മാരുടേത്‌. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ശക്തിയാര്‍ജ്ജിച്ച ദേശീയ ജനാധിപത്യ കാഴ്ചപ്പാടിനോട്‌ തികഞ്ഞ പുഛ്ഛമായിരുന്നു നെഹ്രുവിന്‌ എന്നാണ്‌ അവരുടെ വിലയിരുത്തല്‍. നെഹ്രുവിന്റെ ജീവചരിത്രം എഴുതിയ എസ്‌.ഗോപാല്‍, ബി .ആര്‍. നന്ദ, ആര്‍.സര്‍ക്കാരിയ, നോര്‍മന്‍ ഡൊറോത്തി, മിഷേല്‍ ബീച്ചര്‍ എന്നിവരെല്ലാം ഈ കാര്യത്തില്‍ സമാന കാഴ്ചപ്പാടുള്ളവരാണ്‌.

പെറി ആന്‍ഡേഴ്സന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ജനാധിപത്യം ഇന്ന്‌ നേരിടുന്ന മുരടിപ്പിന്റെ പ്രധാന കാരണക്കാരന്‍ ജവഹര്‍ ലാല്‍ നെഹ്‌റുവാണ്‌. രണ്ടാം ലോക മഹായുദ്ധാനന്തരം ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളില്‍ സംഭവിച്ച ജനാധിപത്യ മുന്നേറ്റങ്ങളെ തകര്‍ക്കാന്‍ കോളനി ശക്തികള്‍ സൃഷ്ടിച്ച പ്രദര്‍ശന രാഷ്‌ട്രീയത്തിന്റെ ഇരയായിരുന്നു നെഹ്രുവെന്നാണ്‌ ആന്‍ഡേഴ്സന്റെ വിലയിരുത്തല്‍. ദേശീയ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനു പകരം പൊതുവേദികളെ ഉപയോഗപ്പെടുത്തി നടത്തിയ പ്രചാരണ-പ്രദര്‍ശന രാഷ്‌ട്രീയ (ഷോവിനിസ്റ്റിക്‌ പൊളിറ്റിക്സ്‌) മായിരുന്നു നെഹ്രുവിന്റേത്‌.
ആകര്‍ഷണീയമായ മുദ്രാവാക്യങ്ങള്‍ക്കും ആശയങ്ങള്‍ക്കുമപ്പുറം ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണുന്നതില്‍ നെഹ്രു പരാജയപ്പെട്ടു. ജനാധിപത്യ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ ഷോമാനായി നെഹ്‌റു മാറി എന്നത്‌ മാത്രമാണ്‌ ഇതു കൊണ്ടുണ്ടായ നേട്ടം. ഇത്‌ കൊളോണിയല്‍ ശക്തികളുടെ ഒരു തന്ത്രമായിരുന്നു. ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളിലെല്ലാം ദേശീയതയെ ദുര്‍ബ്ബലപ്പെടുത്താന്‍ അവര്‍ ഇത്തരം ഷോമാന്‍മാരെ സൃഷ്ടിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ശക്തമായ മത രാഷ്‌ട്രീയം (പ്രീണനം), മഹത്വവത്കരിക്കപ്പെട്ട ജാതി രാഷ്‌ട്രീയം, കാശ്മീരില്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ ശക്തമായ വിഘടനവാദം, ഭിന്ന സ്വത്വ വാദം, അകക്കാമ്പില്ലാത്ത നെഹ്രുവിയന്‍ സോഷ്യലിസ്റ്റ്‌ വാദം ഇവയെല്ലാം ഈ സ്കൂളിന്റെ സംഭാവനകളാണെന്ന്‌ ആന്‍ഡേഴ്സണ്‍ വിലയിരുത്തുന്നു. ഇതുവഴി ഇന്ത്യന്‍ ദേശീയ -നവോത്ഥാന മുന്നേറ്റങ്ങള്‍ സൃഷ്ടിച്ച സദ്ഫലങ്ങളെ റദ്ദ്‌ ചെയ്യുകയായിരുന്നു നെഹ്‌റു. പകരം സൃഷ്ടിച്ചതാവട്ടെ ബ്രിട്ടനും സോവിയറ്റ്‌ യൂണിയനും യുഎസും ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ ശക്തികളില്‍ നിന്ന്‌ കടംകൊണ്ട പൊള്ളയായ ചില ആശയവാദങ്ങളും. ഇതുവഴി നേട്ടമുണ്ടായത്‌ നെഹ്രുവിനും അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ക്കും മാത്രമാണ്‌.

നെഹ്‌റു വിശ്വപൗരന്റെ പരിപ്രേക്ഷ്യത്തോടെ അന്താരാഷ്‌ട്ര വേദികളില്‍ അവതരിപ്പിക്കപ്പെട്ടു. ആഭ്യന്തരമായി കോണ്‍ഗ്രസ്‌ നേതൃത്വത്തിലുണ്ടായിരുന്ന ദേശീയ നേതാക്കളാകട്ടെ പിന്തിരിപ്പന്‍മാരും സങ്കുചിത ദേശീയ വാദികളുമായി മുദ്രയടിക്കപ്പെട്ടു. സ്വാതന്ത്ര്യ സമരകാലഘട്ടത്തില്‍ കോണ്‍ഗ്രസ്‌ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളില്‍ നിന്നുള്ള പിന്‍മടക്കമായിരുന്നു ഇത്‌. അന്താരാഷ്‌ട്ര വേദികളിലും മാധ്യമങ്ങളിലും നിന്ന്‌ ലഭിച്ച പിന്‍തുണയും പ്രതിഛായയും ഉപയോഗപ്പെടുത്തി കോണ്‍ഗ്രസ്‌ നേതൃത്വത്തിലും ഇന്ത്യന്‍ രാഷ്‌ട്രീയത്തിലും നെഹ്‌റു തന്റെ അപ്രമാദിത്വം ഉറപ്പിക്കുകയായിരുന്നു. മഹാത്മാ ഗാന്ധിയുടേയും സര്‍ദാര്‍ പട്ടേലിന്റെയും മരണം നെഹ്‌റുവിന്റെ പദ്ധതികളെ എളുപ്പത്തിലാക്കുകയും ചെയ്തു.

കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ നെഹ്രു എങ്ങനെയാണ്‌ ജനാധിപത്യം ഇല്ലാതാക്കിയതെന്ന്‌ രജനി കോത്താരി വിവരിക്കുന്നു. പിന്നീട്‌ സോണിയ വരെയുള്ള കോണ്‍ഗ്രസ്‌ നേതൃത്വം സ്വീകരിച്ചതും ഇതേ ശൈലി തന്നെയായിരുന്നു. സര്‍ദാര്‍ പട്ടേലുമായി അതിരൂക്ഷമായ അഭിപ്രായ വ്യത്യാസമായിരുന്നു നെഹ്‌റുവിനുണ്ടായിരുന്നത്‌. വിശ്വപൗരനായി നെഹ്രു അന്താരാഷ്‌ട്ര വേദികളില്‍ തിളങ്ങുമ്പോഴും ഇന്ത്യന്‍ ജനതയുടെയും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടേയും മനസ്സില്‍ സര്‍ദാര്‍ പട്ടേലിനായിരുന്നു സ്ഥാനം. ഇത്‌ നെഹ്‌റുവിനെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചിരുന്നത്‌.

1948 ലെ കോണ്‍ഗ്രസ്‌ സംഘടനാ തെരഞ്ഞടുപ്പില്‍ സര്‍ദാര്‍ പട്ടേലിന്റെ അനമതിയോടെ പുരുഷോത്തം ദാസ്‌ ഠണ്ഡനെ പാര്‍ട്ടി അധ്യക്ഷനാക്കാനാണ്‌ പ്രവര്‍ത്തക സമിതി തീരുമാനിച്ചത്‌. എന്നാല്‍ ഠണ്ഡന്റെ പേര്‌ നെഹ്‌റുവിന്‌ സ്വീകാര്യമായിരുന്നില്ല. ഠണ്ഡന്‍ പ്രസിഡന്റാവുന്നത്‌ തന്റെ പ്രധാനമന്ത്രിക്കസേരക്ക്‌ ഭീഷണി ആകുമെന്ന്‌ നെഹ്‌റു കണക്കുകൂട്ടി. ഠണ്ഡനു കീഴില്‍ പാര്‍ട്ടിയില്‍ തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഠണ്ഡന്‍ തെരഞ്ഞടുക്കപ്പെട്ടാല്‍ താന്‍ രാജി വക്കുമെന്നും നെഹ്‌റു കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി യോഗത്തില്‍ ഭീഷണി മുഴക്കി. ഠണ്ഡനെതിരെ നെഹ്‌റു ഉന്നയിച്ച വാദങ്ങളായിരുന്നു ഏറെ വിചിത്രം. വിഭജനത്തെ തുടര്‍ന്ന്‌ പാക്കിസ്ഥാനില്‍ നിന്ന്‌ അഭയാര്‍ത്ഥികളായി ദല്‍ഹിയില്‍ എത്തിയ ഹിന്ദുക്കളുടെ യോഗത്തില്‍ പങ്കെടുത്തു എന്നതായിരുന്നു ഠണ്ഡനെതിരായ ആരോപണം. പട്ടേല്‍ ഉള്‍പ്പെടെയുള്ള നേതൃത്വം ഇതിന്‌ ഠണ്ഡനെ പിന്തുണച്ചപ്പോള്‍ നെഹ്‌റു മാത്രം എതിര്‍ക്കുകയായിരുന്നു. മുസ്ലീം ജനവിഭാഗം കോണ്‍ഗ്രസിനെതിരാകും എന്നായിരുന്നു നെഹ്‌റുവിന്റെ വാദം. പെറി ആന്‍ഡേഴ്സണ്‍ വിലയിരുത്തിയത്‌ പോലെ നെഹ്രു അതിനകം പ്രകടന രാഷ്‌ട്രീയത്തിന്റെ ആളായി മാറിക്കഴിഞ്ഞിരുന്നു. ഠണ്ഡനെ ഒഴിവാക്കാന്‍ വിസമ്മതിച്ചതോടെ നെഹ്രു ജെ.ബി കൃപലാനിയെ തന്റെ സ്ഥാനാര്‍ത്ഥിയാക്കി മത്സരത്തിനൊരുങ്ങി. 1092 വോട്ടുകള്‍ക്കെതിരെ 1306 വോട്ടുകള്‍ നേടി ഠണ്ഡന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷനായി തെരഞ്ഞടുക്കപ്പെട്ടു. പിറ്റേന്ന്‌ സര്‍ദാര്‍ പട്ടേലിനെ കാണാനെത്തിയ രാജാജിയോട്‌ പട്ടേല്‍ ചോദിച്ചത്‌ നെഹ്രുവിന്റെ രാജിയുമായാണോ വന്നിട്ടുള്ളത്‌ എന്നാണ്‌.
പട്ടേലിനറിയാമായിരുന്നു നെഹ്രു രാജിവെക്കില്ലെന്ന്‌. സര്‍ദാര്‍ പട്ടേലിന്റെ മരണം നെഹ്‌റുവിന്‌ കാര്യങ്ങള്‍ എളുപ്പമാക്കിത്തീര്‍ത്തു. ഠണ്ഡന്‍ നാലു വര്‍ഷം കോണ്‍ഗ്രസ്‌ പ്രസിഡന്റായി തുടര്‍ന്നെങ്കിലും പ്രധാനമന്ത്രിയില്‍ നിന്നും തുടര്‍ച്ചയായ അവഹേളനങ്ങള്‍ ഏറ്റുവാങ്ങിയാണ്‌ രാഷ്‌ട്രീയം അവസാനിപ്പിച്ചത്‌.

1950 ലെ പാര്‍ലമെന്റ്‌ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷനെ കാഴ്ചക്കാരനാക്കി മാറ്റി നെഹ്‌റു ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ്‌ നേതൃയോഗത്തില്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തതനുസരിച്ച്‌ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന എസ്‌. കെ .സിന്‍ഹ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള അധികാരം നെഹ്‌റുവിന്‌ നല്‍കണമെന്ന്‌ ആവശ്യപ്പെടുകയായിരുന്നു. അതോടെ പാര്‍ട്ടി നേതൃത്വം വെറും കാഴ്ചക്കാരായി മാറി. പിന്നീട്‌ ഇതുവരെയുള്ള എല്ലാ പൊതുതെരഞ്ഞടുപ്പുകളിലും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത്‌ നെഹ്‌റു കുടുംബമാണ്‌. ഇക്കുറിയും മാറ്റമൊന്നുമില്ല. നെഹ്‌റു കുടുംബത്തിനു പുറത്തുനിന്ന്‌ കോണ്‍ഗ്രസിന്റെ പരമോന്നത നേതൃസ്ഥാനത്തേക്ക്‌ ഉയര്‍ന്നുവന്ന എല്ലാവരും പിന്നീട്‌ ഠണ്ഡനേക്കാള്‍ ക്രൂരമായി അവഹേളിക്കപ്പെട്ടിട്ടുണ്ട്‌. സീതാറാം കേസരിയെ സോണിയയും അനുചരവൃന്ദവും അപമാനിച്ച്‌ ഇറക്കി വിട്ടത്‌ മറക്കാറായിട്ടില്ല.
മുന്‍പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മൃതദേഹം എഐസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന്‌ വക്കാന്‍പോലും സോണിയ അനുമതി നല്‍കിയില്ല. മുന്‍ പ്രധാനമന്ത്രിയുടെ മൃതദേഹവുമായെത്തിയ ആംബുലന്‍സും വാഹനവ്യൂഹവും സുരക്ഷാ ഭടന്‍മാരുള്‍പ്പെടെ ആയിരത്തോളം ആളുകളും അരമണിക്കൂര്‍ നേരം എഐസിസി ഓഫീസിനു മുന്നില്‍ കാത്തുനിന്നു. ഒടുവില്‍ എന്‍എസ്ജിക്ക്‌ കിട്ടിയ അറിയിപ്പ്‌ മൃതദേഹം ഓഫീസില്‍ പൊതുദര്‍ശനത്തിന്‌ വക്കുന്നതില്‍ താത്പര്യമില്ല എന്നതായിരുന്നു. റാവു മന്ത്രിസഭയില്‍ അംഗമായിരുന്ന മന്‍മോഹന്‍സിംഗ്‌ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ്‌ ഇതുസംഭവിച്ചത്‌ എന്നും ഓര്‍ക്കണം. പട്ടേലിന്റെ മരണശേഷം തിരുവായ്‌ക്ക്‌ എതിര്‍ വാക്കില്ല എന്ന അവസ്ഥയിലേക്ക്‌ ഇന്ത്യന്‍ ജാനധിപത്യത്തെ മാറ്റിയെടുക്കാന്‍ നെഹ്രുവിനും പിന്‍തലമുറക്കും കഴിഞ്ഞു. നെഹ്‌റുവിനെ ജനാധിപത്യവാദിയെന്നു വിശേഷിപ്പിക്കുന്നത്‌ കുറഞ്ഞ പക്ഷം ചരിത്രത്തോട്‌ ചെയ്യുന്ന അനീതിയാണ്‌.

ടി.എസ്‌. നീലാംബരന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

പുതിയ വാര്‍ത്തകള്‍

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.