കോട്ടയം: നാഗമ്പടം കൊപ്പുഴക്കടവ് ഇളപ്പുങ്കല്‍ തങ്കമ്മ (75) യെ കൊലപ്പെടുത്തിയ കേസിന്റെ വിധി പറയുന്നത് 25ലേക്ക് മാറ്റി. പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് ജഡ്ജി പി.കെ. ലക്ഷ്മണന്‍ ഇന്നലെ കേസ് പരിഗണിച്ചെങ്കിലും വിധി പറയുന്നതിന് കേസ് മാറ്റി വയ്‌ക്കുകയായിരുന്നു. തങ്കമ്മയുടെ ബന്ധന്ധുകൂടിയായ അരീപ്പറമ്പ് വടക്കേമുറിയില്‍ ഷാജന്‍ മാത്യു (45)വാണ് കേസിലെ പ്രതി. 2013 ജനുവരി 17നാണ് കൊലപാതകം നടന്നത്. മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതിരുന്നതാണ് കൊലപാതകത്തിന് കാരണം.
















