Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പെലെ വരവറിയിച്ച കപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2014, 08:20 pm IST
inSports

ആറാമത്‌ ലോകകപ്പ്‌ ഫുട്ബോളിന്റെ ആതിഥേയര്‍ സ്വീഡനായിരുന്നു. തൊട്ടുമുന്‍പ്‌ നടന്ന ലോകകപ്പിന്‌ സമാനമായി 16 ടീമുകളാണ്‌ ഫൈനല്‍ റൗണ്ടില്‍ കൊമ്പുകോര്‍ക്കാനെത്തിയത്‌. ആതിഥേയരായ സ്വീഡനും നിലവിലെ ചാമ്പ്യന്മാരായ പശ്ചിമ ജര്‍മ്മനിയും നേരിട്ട്‌ യോഗ്യത നേടി. അവശേഷിച്ച 14 ടീമുകള്‍ യോഗ്യതാ റൗണ്ട്‌ കളിച്ച്‌ സ്വീഡനിലേക്ക്‌ ടിക്കേറ്റ്ടുത്തു.

ആതിഥേയര്‍ക്കും നിലവിലെ ജേതാക്കള്‍ക്കും പുറമെ അര്‍ജന്റീന, ആസ്ട്രിയ, ബ്രസീല്‍, ചെക്കോസ്ലോവാക്യ, ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌, ഹംഗറി, മെക്സിക്കോ, വടക്കന്‍ അയര്‍ലന്റ്‌, പരാഗ്വെ, സ്കോട്ട്ലാന്റ്‌, സോവിയറ്റ്‌ യൂണിയന്‍, വെയ്‌ല്സ്‌, യൂഗോസ്ലാവ്യ എന്നീ രാജ്യങ്ങളാണ്‌ ഫൈനല്‍ റൗണ്ടില്‍ മാറ്റുരച്ചത്‌. ജൂണ്‍ 8 മുതല്‍ 29 വരെ സ്വീഡനിലെ 12 നഗരങ്ങളിലെ 12 സ്റ്റേഡിയങ്ങളിലായാണ്‌ പോരാട്ടങ്ങള്‍ അരങ്ങേറിയത്‌. 35 മത്സരങ്ങളില്‍ നിന്നായി മൂന്നു ഹാട്രിക്കുകള്‍ ഉള്‍പ്പെടെ 126 ഗോളുകള്‍ ഇത്തവണ പിറന്നു.

ലോകഫുട്ബോളിന്റെ ചക്രവര്‍ത്തിപദം അലങ്കരിച്ച പെലെ എന്ന ഇതിഹാസ താരത്തിന്റെ പിറവിയും ഈ ലോകകപ്പിലൂടെയായിരുന്നു. മൂന്ന്‌ ബഹുമതികളാണ്‌ തന്റെ കന്നി ലോകകപ്പില്‍ പെലെ സ്വന്തമാക്കിയത്‌. ലോകകപ്പില്‍ ഗോള്‍നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരം, ഹാട്രിക്‌ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം, ഫൈനലില്‍ ഗോള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്നീ പെരുമകള്‍ വന്നചേരുമ്പോള്‍ പെലെക്ക്‌ 18 വയസ്സുപോലും തികഞ്ഞിട്ടുണ്ടായിരുന്നില്ല. ഗ്രൂപ്പിലെ ആദ്യ രണ്ട്‌ മത്സരങ്ങളിലും പെലെ പുറത്തിരുന്നു. ഒടുവില്‍ ജൂണ്‍ 15ന്‌ സോവിയറ്റ്‌ യൂണിയനെതിരെ ആ കുഞ്ഞു പ്രതിഭ അരങ്ങേറി. ഈ മത്സരത്തില്‍ ഗോളടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വാവ നേടിയ രണ്ടാം ഗോളിന്‌ വഴിയൊരുക്കാന്‍ പെലെക്ക്‌ സാധിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ വെയ്‌ല്‌സിനെതിരെ പെലെ തന്റെ ആദ്യ ലോകകപ്പ്‌ ഗോള്‍ കുറിക്കുകതന്നെ ചെയ്തു.

തൊട്ടുമുന്‍പത്തേതില്‍ നിന്ന്‌ വ്യത്യസ്തമായിരുന്നു ഈ ലോകകപ്പിന്റെ മത്സരഘടന. 1954-ല്‍ യോഗ്യത നേടിയ 16 ടീമുകളെ നാല്‌ ഗ്രൂപ്പുകളായി തിരിച്ചു. ഇതില്‍ രണ്ട്‌ സീഡഡ്‌ ടീമുകളും രണ്ട്‌ സീഡ്‌ ചെയ്യപ്പെടാത്ത ടീമുകളുമായിരുന്നു ഉള്‍പ്പെട്ടിരുന്നത്‌. ഗ്രൂപ്പ്‌ ഘട്ടത്തില്‍ സീഡ്‌ ചെയ്യപ്പെട്ടവ സീഡില്ലാത്ത ടീമുകളോട്‌ മാത്രമാണ്‌ ഏറ്റുമുട്ടിയത്‌. ഓരോ ടീമിനും രണ്ട്‌ മത്സരങ്ങള്‍ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. എന്നാല്‍ സ്വീഡനില്‍ എത്തിയപ്പോള്‍ ഓരോ ഗ്രൂപ്പിലെയും നാല്‌ ടീമുകള്‍ തമ്മില്‍ പരസ്പ്പരം ഏറ്റുമുട്ടണം എന്നതായിരുന്നു വ്യവസ്ഥ. നാല്‌ ഗ്രൂപ്പുകളിലെയും ആദ്യ രണ്ട്‌ സ്ഥാനക്കാര്‍ നോക്കൗട്ട്‌ റൗണ്ടിലേക്ക്‌ യോഗ്യത നേടും.

ഗ്രൂപ്പ്‌ ഒന്നില്‍ പശ്ചിമജര്‍മ്മനി, വടക്കന്‍ അയര്‍ലന്റ്‌, ചെക്കോസ്ലോവാക്യ, അര്‍ജന്റീന, ഗ്രൂപ്പ്‌ രണ്ടില്‍ ഫ്രാന്‍സ്‌, യൂഗോസ്ലാവ്യ, പരാഗ്വെ, സ്കോട്ട്ലാന്റ്‌, ഗ്രൂപ്പ്‌ മൂന്നില്‍ സ്വീഡന്‍, വെയ്‌ല്സ്‌, ഹംഗറി, മെക്സിക്കോ, ഗ്രൂപ്പ്‌ നാലില്‍ ബ്രസീല്‍, സോവിയറ്റ്‌ യൂണിയന്‍, ഇംഗ്ലണ്ട്‌, ആസ്ട്രിയ എന്നീ ടീമുകള്‍ അണിനിരന്നു. ഈ ലോകകപ്പിലാണ്‌ ആദ്യത്തെ ഗോള്‍രഹിത സമനിലയും പിറന്നത്‌. ജൂണ്‍ 11ന്‌ നടന്ന ബ്രസീല്‍-ഇംഗ്ലണ്ട്‌ മുഖാമുഖത്തിലായിരുന്നത്‌.

ഗ്രൂപ്പ്‌ ഒന്നില്‍ നിന്ന്‌ പശ്ചിമ ജര്‍മ്മനിയും വടക്കന്‍ അയര്‍ലന്റും ഗ്രൂപ്പ്‌ രണ്ടില്‍ നിന്ന്‌ ഫ്രാന്‍സും യൂഗോസ്ലാവ്യയും ഗ്രൂപ്പ്‌ മൂന്നില്‍ നിന്ന്‌ സ്വീഡനും വെയ്‌ല്‌സും, ഗ്രൂപ്പ്‌ നാലില്‍ നിന്ന്‌ ബ്രസീലും സോവിയറ്റ്‌ യൂണിയനും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

ക്വാര്‍ട്ടറില്‍ ഫ്രാന്‍സ്‌ 4-0ന്‌ വടക്കന്‍ അയര്‍ലന്റിനെയും സ്വീഡന്‍ 2-0ന്‌ സോവിയറ്റ്‌ യൂണിയനെയും ബ്രസീല്‍ 1-0ന്‌ വെയ്‌ല്‌സിനെയും പശ്ചിമ ജര്‍മ്മനി 1-0ന്‌ യൂഗോസ്ലാവിയയെയും കീഴടക്കി സെമിയില്‍ കടന്നു. ജൂണ്‍ 24ന്‌ നടന്ന സെമിഫൈനലില്‍ ഫ്രാന്‍സിനെ രണ്ടിനെതിരെ അഞ്ച്‌ ഗോളുകള്‍ക്ക്‌ തകര്‍ത്ത്‌ ബ്രസീലും പശ്ചിമജര്‍മ്മനിയെ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ തുരത്തി സ്വീഡനും ഫൈനല്‍ ഉറപ്പിച്ചു. ഫ്രാന്‍സിനെതിരെയായിരുന്നു പെലെയുടെ ഹാട്രിക്ക്‌. 52, 64, 75 മിനിറ്റുകളിലായിരുന്നു പെലെ ഫ്രഞ്ച്‌ വലകുലുക്കിയത്‌. ജൂണ്‍ 29ന്‌ നടന്ന ലൂസേഴ്സ്‌ ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയെ മൂന്നിനെതിരെ ആറ്‌ ഗോളുകള്‍ക്ക്‌ നിലംപരിശാക്കി ഫ്രാന്‍സ്‌ മൂന്നാം സ്ഥാനം നേടി. ഫൈനലില്‍ ആതിഥേയരായ സ്വീഡനെ രണ്ടിനെതിരെ അഞ്ച്‌ ഗോളുകള്‍ക്ക്‌ കീഴടക്കി ചരിത്രത്തിലാദ്യമായി ബ്രസീല്‍ യൂള്‍റിമെ കാപ്പില്‍ മുത്തമിട്ടു. നാലാം മിനിറ്റില്‍ നില്‍സ്‌ ലീഢോം നേടിയ ഗോളിന്‌ മുന്നിട്ടുനിന്നശേഷമാണ്‌ സ്വീഡന്‍ തോല്‍വി വഴങ്ങിയത്‌. ബ്രസീലിന്‌ വേണ്ടി 9, 32 മിനിറ്റുകളില്‍ വാവയും, 55, 90 മിനിറ്റുകളില്‍ പെലെയും 68-ാ‍ം മിനിറ്റില്‍ മരിയോ സഗല്ലോയും ഗോളുകള്‍ നേടിയപ്പോള്‍ സ്വീഡന്റെ രണ്ടാം ഗോള്‍ നേടിയത്‌ 80-ാ‍ം മിനിറ്റില്‍ സിമണ്‍സനാണ്‌. ഫൈനലില്‍ ഗോള്‍ നേടുമ്പോള്‍ പെലെയുടെ പ്രായം 17 വയസ്സും 249 ദിവസുമായിരുന്നു.

ഈ ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള സ്വര്‍ണ്ണ പ്പന്ത്‌ ബ്രസീലിയന്‍ പ്ലേമേക്കര്‍ ദിദി (വാള്‍ഡിര്‍ പെരേര) സ്വന്തമാക്കി. മികച്ച രണ്ടാമത്തെ താരത്തിനുള്ള വെള്ളിപ്പന്ത്‌ പെലെയും വെങ്കലപ്പന്ത്‌ സ്വീഡിഷ്‌ താരം ജസ്റ്റ്‌ ഫൊണ്ടെയ്നും കരസ്ഥമാക്കി. ടോപ്സ്കോറര്‍ക്കുള്ള സ്വര്‍ണ്ണ പാദുകവും രണ്ട്‌ ഹാട്രിക്ക്‌ ഉള്‍പ്പെടെ 13 ഗോളുകള്‍ നേടിയ ഫൊണ്ടെയ്ന്‍ പോക്കറ്റിലാക്കി. ആറ്‌ മത്സരങ്ങളില്‍ നിന്നാണ്‌ ഫൊണ്ടെയ്ന്‍ ഇത്രയും ഗോളുകള്‍ നേടിയത്‌. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡ്‌ ഇന്നും ഫൊണ്ടെയ്ന്റെ കൈയില്‍ ഭദ്രമാണ്‌. ആറ്‌ ഗോളുകളോടെ പെലെയും പശ്ചിമ ജര്‍മ്മനിയുടെ ഹെല്‍മറ്റ്‌ റാനും രജത പാദുകവും അഞ്ച്‌ ഗോളുകളോടെ ബ്രസീലിന്റെ വാവയും വടക്കന്‍ അയര്‍ലന്റിന്റെ പീറ്റര്‍ മക്പാര്‍ലാന്റ്‌ വെങ്കല പാദുകവും പങ്കിട്ടു. ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ നേടിയത്‌ വടക്കന്‍ അയര്‍ലന്റിന്റെ ഹാരി ഗ്രെഗാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.