ബാര്‍ബഡോസ്: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പര വിന്‍ഡീസ് സ്വന്തമാക്കി. രണ്ടാം മത്സരത്തില്‍ അഞ്ച് വിക്കറ്റിന് വിജയിച്ചാണ് വിന്‍ഡീസ് മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 152 റണ്‍സെടുത്തു. 43 പന്തുകളില്‍ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്സറുമടക്കം 67 റണ്‍സെടുത്ത ബട്ട്ലറാണ് ഇംഗ്ലീഷ് നിരയിലെ ടോപ്സ്കോറര്‍. ബട്ട്ലര്‍ക്ക് പുറമെ രണ്ടുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 40 റണ്‍സെടുത്ത ഹെയ്‌ല്‌സും 14 റണ്‍സെടുത്ത ബൊപാറയും. ഇംഗ്ലണ്ടിന് വേണ്ടി മോയിന്‍ അലിയും സ്റ്റീഫന്‍ പാരിയും അരങ്ങേറ്റം നടത്തി. നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയ കൃഷ്മര്‍ സാന്റോക്കിയും രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയ ബ്രാവോയുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. സാന്റോക്കിയാണ് മാന്‍ ഓഫ് ദി മാച്ച്.
153 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 36 റണ്‍സെടുത്ത ക്രിസ് ഗെയിലിന്റെയും 30 റണ്‍സെടുത്ത സ്മിത്തിന്റെയും 28 റണ്‍സെടുത്ത മര്‍ലോണ്‍ സാമുവല്‍സിന്റെയും പുറത്താകാതെ 30 റണ്‍സെടുത്ത ഡാരന്‍ സമിയുടെയും മികച്ച ബാറ്റിംഗിന്റെ കരുത്തില്‍ 7 പന്തുകള്‍ ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 155 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനുവേണ്ടി ബ്രസ്നന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി. പരമ്പരയിലെ അവസാന പോരാട്ടം ഇന്ന് നടക്കും.
















