ന്യൂദല്‍ഹി: സഹീര്‍ഖാന്റെ നല്ല കാലം കഴിഞ്ഞെന്ന് മുന്‍ ഇന്ത്യന്‍ താരവും ബോളിംഗ് കോച്ചുമായ വെങ്കിടേഷ് പ്രസാദ്. സാങ്കേതികത്വത്തില്‍ സഹീര്‍ മികവ് കാട്ടുന്നുണ്ടെങ്കിലും നീണ്ട മത്സരങ്ങളില്‍ നന്നായി മല്ലിടേണ്ട ഗതികേടാണ് സഹീറിന്.
സഹീറിന് നന്നായി സീം ചെയ്യിക്കാനുള്ള കഴിവുണ്ട്. എന്നാല്‍ പ്രായമാണ് അദ്ദേഹത്തിന് വെല്ലുവിളിയായി നില്‍ക്കുന്ന ഒരു ഘടകമെന്നാണ് താന്‍ കരുതുന്നതെന്ന് പ്രസാദ് ചൂണ്ടിക്കാട്ടി.
പതിനാല് വര്‍ഷമായി അദ്ദേഹം കളിക്കുന്നു. അത് ഒരു ചെറിയ കാര്യമല്ല- പ്രസാദ് പറഞ്ഞു.
ബോളിംഗിലെ ആദ്യ സ്‌പെല്ലുകളില്‍ അദ്ദേഹം ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കിലും ഫീല്‍ഡിംഗിലും ബാറ്റിംഗിലും അദ്ദേഹം അത്ര മികവ് പുലര്‍ത്തുന്നില്ലെന്നും സഹീര്‍ വ്യക്തമാക്കി.
















