ഇന്ത്യന്‍ വെല്‍സ്: പുരുഷ വിഭാഗത്തിലെ ലോക ഒന്നാം നമ്പര്‍ സ്പെയിനിന്റെ റാഫേല്‍ നദാലും റഷ്യന്‍ സുന്ദരി മരിയ ഷറപ്പോവയും ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടില്‍ അടിതെറ്റിവീണു. നിലവിലെ ചാമ്പ്യന്‍ കൂടിയായ നദാലിനെ ഉക്രൈന്റെ അലക്സാണ്ടര്‍ ഡോള്‍ഗോപൊലോവാണ് അട്ടിമറിച്ചത്, സ്കോര്‍: 6-3, 3-6, 7-6. ഷറപ്പോയെ ഇറ്റലിയുടെ സീഡില്ലാ താരം കാമില ജോര്‍ജി 6-3, 4-6, 7-5എന്ന സ്കോറിന് മറിച്ചിട്ടു. അതേസമയം, പുരുഷന്‍മാരിലെ മുന്‍നിരക്കാരായ ബ്രിട്ടന്റെ ആന്‍ഡി മുറെയും സ്വിറ്റ്സര്‍ലന്റിന്റെ റോജര്‍ ഫെഡററും നാലാം റൗണ്ടിലേക്ക് മുന്നേറി. മുറെ ചെക്ക് റിപ്പബ്ലിക്കിന്റെ ടീനേജ് പ്രതിഭ ജിറി വെസലിയെയും (6-7, 6-4, 6-4) ഫെഡറര്‍ റഷ്യന്‍ പ്രതിയോഗി ദിമിത്രി ടര്‍സനോവിനെയും മറികടന്നു (7-6, 7-6).
















