Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ചരിത്രത്തിലെ മാറാലകളും മുഗള്‍ പിന്‍തുടര്‍ച്ചയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2014, 08:46 pm IST
inVicharam

അമേത്തിയിലെ സഞ്ജയ്ഗാന്ധി മാര്‍ഗ്ഗില്‍ മെഡിക്കല്‍ ചൗക്ക്‌ 23-12 നമ്പര്‍ വീട്ടില്‍ താമസിച്ചിരുന്ന ബല്‍റാം സിംഗ്‌ – സുമിത്രാ ദേവി ദമ്പതികളേയും അവരുടെ മകള്‍ 24 വയസ്സുള്ള സുകന്യാ ദേവിയേയും 2006 മുതല്‍ കാണാനില്ല. ഇവര്‍ എവിടെപ്പോയെന്നോ ജീവനോടെയുണ്ടോയെന്നോ ഗ്രാമ വാസികള്‍ക്കറിയില്ല.

2006 ന്‌ ഡിസംബര്‍ മൂന്നിന്‌ അമേത്തിയിലെ വിഐപി ഗസ്റ്റ്‌ ഹൗസില്‍ വിളിച്ചു വരുത്തിയ സുകന്യയെ രാഹുല്‍ ഗാന്ധിയും വിദേശികളായ സുഹൃത്തുക്കളും ചേര്‍ന്ന്‌ ബലാത്സംഗം ചെയ്തുവെന്ന്‌ ഉത്തര്‍ പ്രദേശ്‌ പോലീസിനു മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. മകള്‍ക്ക്‌ ഉണ്ടായ പീഡനം ചൂണ്ടിക്കാണിച്ച്‌ അവര്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ഗിരിജാ വ്യാസിനും പരാതി നല്‍കിയിരുന്നു. ഇതിന്‌ ശേഷമാണ്‌ ഈ കുടുംബത്തെ കാണാതാവുന്നത്‌. അവര്‍ നല്‍കിയ പരാതി പോലും രേഖപ്പെടുത്താന്‍ അമേത്തിയിലെ പോലീസുകാരോ വനിതാക്കമ്മീഷനോ തയ്യാറായില്ല. ഭരണഘടനാ പദവി വഹിക്കുന്ന ദേശീയ വനിതാക്കമ്മീഷന്‍ കോണ്‍ഗ്രസ്‌ പോഷക സംഘടനയെപ്പോലെയാണ്‌ പെരുമാറിയതെന്ന്‌ ഇവരോടൊപ്പം പരാതി നല്‍കാന്‍ പോയ അഭിഭാഷകന്‍ വെളിപ്പെടുത്തുന്നു.

ആരോപണം സത്യമാണെങ്കിലും അല്ലെങ്കിലും പോലീസും വനിതാക്കമ്മീഷനും അന്വേഷണം നടത്താന്‍ എന്തിനാണ്‌ മടി കാണിക്കുന്നത്‌. കേസ്‌ രജിസ്റ്റര്‍ ചെയ്യാന്‍ പോലും അവര്‍ തയ്യാറായിട്ടില്ല. കാണാതായ കുടുംബത്തെക്കുറിച്ചന്വേഷിക്കാനും അവര്‍ തയ്യാറല്ല. ഈ കുടുംബം ഇതിനകം കൊല്ലപ്പെട്ടിരിക്കാമെന്നാണ്‌ അയല്‍വാസികള്‍ കരുതുന്നത്‌.ആരായിരുന്നു രാഹുല്‍ ഗാന്ധിയുടെ കൂടെയുണ്ടായിരുന്നതായി പറയുന്ന വിദേശി സുഹൃത്തുക്കള്‍. എന്തിനാണ്‌ അവര്‍ അമേത്തിയില്‍ വന്നത്‌. ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍ നിരവധിയാണ്‌. ഒരു സാധാരണ പൗരനെതിരെയല്ല ഇത്തരമൊരു ആരോപണമുയരുന്നത്‌. ഭാവി പ്രധാനമന്ത്രിയായി കോണ്‍ഗ്രസ്‌ ചൂണ്ടിക്കാണിക്കുന്നയാള്‍ക്കെതിരെയാണ്‌. തീര്‍ച്ചയായും ഇക്കാര്യത്തില്‍ രാജ്യത്തെ വനിതാ സംഘടനകളും മനുഷ്യാവകാശ സംഘടനകളും ശക്തമായി ഇടപെടേണ്ടതാണ്‌.

2004 ഡിസംബര്‍ 31 ന്‌ ആലപ്പുഴ ജില്ലയിലെ ഒരു റിട്ട.കോളേജ്‌ അധ്യാപകനായ ജോണ്‍.എം.ഇട്ടി ആലപ്പുഴ പോലീസില്‍ ഒരു പരാതി നല്‍കി. കോണ്‍ഗ്രസ്‌ നേതാവായ രാഹുല്‍ ഗാന്ധി ജുവെനിറ്റ അഥവാ വെറോനിക്ക എന്ന പേരുള്ള ഒരു വിദേശ വനിതയുമൊത്ത്‌ മൂന്നു ദിവസം കേരളത്തിലെ ഒരു റിസോര്‍ട്ടില്‍ രഹസ്യമായി താമസിച്ചിരുന്നുവെന്നതായിരുന്നു പരാതിക്കാധാരം. ഇവിടെയും പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തില്ല. സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ആ വനിത രാഹുല്‍ ഗാന്ധിയുടെ ഗേള്‍ഫ്രണ്ട്‌ ആണെന്ന വിശദീകരണം വന്നു. പക്ഷേ പിന്നീട്‌ അവരെപ്പറ്റി വിവരമൊന്നുമില്ല. രാഹുല്‍ ഗാന്ധിയെ സ്വാധീനിക്കാന്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനി രംഗത്തിറക്കിയ കോള്‍ഗേളാണ്‌ അവരെന്നാണ്‌ പിന്നീട്‌ പുറത്തുവരുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്‌. ടുജി സ്പെക്ട്രം ഇടപാടില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയ ടെലികോം കമ്പനികളിലൊന്നാണിത്‌.

1991 നവംബര്‍ 19ന്‌ സ്വിറ്റ്സര്‍ലാന്റില്‍ പുറത്തിറങ്ങിയ ഷ്വെറ്റ്സര്‍ ഇല്ലസ്ട്രിയേറ്റ്‌ എന്ന മാസിക സോണിയ കുടുംബത്തിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലാണ്‌ നടത്തിയത്‌. 1985 ല്‍ സോവിയറ്റ്‌ രഹസ്യാന്വേഷണ ഏജന്‍സിയായ കെജിബി മൈനറായ രാഹുല്‍ ഗാന്ധിയുടെ പേരില്‍ 2.2 ബില്യണ്‍ യുഎസ്‌ ഡോളറിന്റെ നിക്ഷേപം സ്വിസ്‌ ബാങ്കില്‍ നടത്തിയെന്നായിരുന്നു മാസിക വെളിപ്പെടുത്തിയത്‌. സോണിയയായിരുന്നു അക്കൗണ്ടിന്റെ കസ്റ്റോഡിയന്‍. ഈ വെളിപ്പെടുത്തലിനെക്കുറിച്ച്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ സുബ്രഹ്മണ്യന്‍ സ്വാമിയടക്കം പലരും കോടതിയെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല.

ഒരു സുതാര്യ ജനാധിപത്യക്രമമാണ്‌ ഇന്ത്യയില്‍ നിലവിലുള്ളതെന്ന്‌ അഭിമാനപൂര്‍വ്വം അവകാശപ്പെടാന്‍ നമുക്ക്‌ അര്‍ഹതയില്ല. കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെയായി രാജ്യത്തിന്റെ ഭരണാധികാരം തങ്ങളുടെ പാരമ്പര്യ അവകാശമാണെന്നാണ്‌ ഒരു കുടുംബം കരുതുന്നത്‌. നെഹ്‌റു-ഗാന്ധി നാമങ്ങള്‍ ഉപയോഗപ്പെടുത്തി ഈ കുടുംബം യഥാര്‍ത്ഥത്തില്‍ അര്‍ഹമായതിലും എത്രയോ ഇരട്ടി കൊള്ളയടിച്ചുകഴിഞ്ഞു. ഇന്ത്യയുടെ ഭരണാധികാരിയാവാന്‍ ഈ കുടുംബവും കോണ്‍ഗ്രസ്‌ പാര്‍ട്ടിയും ഉയര്‍ത്തിക്കാണിക്കുന്ന രാഹുലിന്‌ എന്ത്‌ യോഗ്യതയാണുള്ളത്‌. ഈ ചോദ്യമാണ്‌ ഇപ്പോള്‍ ഇന്ത്യന്‍ ഇലക്ട്‌റേറ്റ്‌ ചോദിക്കുന്നത്‌. തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിനെ ഏറെ ഭയപ്പെടുത്തുന്നതും ഈ ചോദ്യമാണ്‌. യഥാര്‍ത്ഥത്തില്‍ ഈ കുടുംബം അവകാശപ്പെടുന്ന നെഹ്‌റു-ഗാന്ധി പാരമ്പര്യം എന്തെങ്കിലും കഴമ്പുള്ളതാണോ.

1857 ലെ ഒന്നാം സ്വാതന്ത്യ സമര കാലഘട്ടത്തില്‍ ദല്‍ഹിയിലെ ഒരു പോലീസുകാരനായിരുന്നു മുഗള്‍ വംശജനായ ഖിയാസുദ്ദീന്‍ ഖാസി.57 ലെ കലാപം പരാജയപ്പെടുകയും ബഹദൂര്‍ ഷാ സഫര്‍ ഉല്‍പ്പെടെയുള്ളവര്‍ തടവിലാകുകയും ചെയ്തതോടെ ദല്‍ഹി പൂര്‍ണ്ണമായും ബ്രിട്ടീഷുകാരുടെ കയ്യിലമര്‍ന്നു. മുഗള്‍ വംശജരെയും പോലീസുകാരെയും ബ്രിട്ടീഷ്‌ പട്ടാളം വേട്ടയാടി. ദല്‍ഹി സിംഹാസനത്തിന്‌ പിന്നീട്‌ മുഗള്‍ വംശജരാരും അവകാശവാദം ഉന്നയിക്കാനുണ്ടാകരുതെന്നതായിരുന്നു ബ്രിട്ടീഷ്‌ തന്ത്രം. പ്രാണ രക്ഷാര്‍ത്ഥം ഖിയാസുദ്ദീന്‍ പേരുമാറ്റി. ഗംഗാധര്‍ നെഹ്‌റു എന്ന പേര്‌ സ്വീകരിച്ചു.
അദ്ദേഹമാണ്‌ ജവഹര്‍ലാലിന്റെ പിതാവായ മോട്ടിലാല്‍ നെഹ്രുവിന്റെ പിതാവ്‌. ചെങ്കോട്ടക്കു സമീപത്തു കൂടി കടന്നു പോകുന്ന നെഹര്‍ കനാലിന്റെ സമീപത്ത്‌ വസിക്കുന്നയാള്‍ എന്ന അര്‍ത്ഥമാണ്‌ നെഹ്രു എന്ന വാക്കു സ്വീകരിക്കുമ്പോള്‍ ഖിയാസുദ്ദീന്റെ മനസ്സിലുണ്ടായിരുന്നത്‌. പിന്നീട്‌ ഈ വാക്ക്‌ അദ്ദേഹം തന്റെ കുടുംബപ്പേരായി സ്വീകരിക്കുകയായിരുന്നു. എന്‍സൈക്ലോപീഡിയ ഓഫ്‌ ഇന്ത്യന്‍ വാര്‍ ഓഫ്‌ ഇന്‍ഡിപെന്‍ഡന്‍സ്‌ എന്ന പുസ്തകത്തില്‍ എം.കെ സിങ്ങ്‌ ഇതെക്കുറിച്ച്‌ വിശദമായി വിവരിക്കുന്നുണ്ട്‌. എന്നാല്‍ പിന്നീട്‌ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം സമര്‍ത്ഥമായി ഇത്‌ മറച്ചു വച്ചു. ഗംഗാധര്‍ നെഹ്‌റു പിന്നീട്‌ ദല്‍ഹിയില്‍ നിന്ന്‌ അലഹാബാദിലേക്ക്‌ താമസം മാറ്റുകയും ചെയ്തു. താന്‍ മുഗള്‍ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണെന്ന സത്യം ജവഹര്‍ലാലിനറിയാമായിരുന്നു. മകള്‍ ഇന്ദിരാഗാന്ധിക്കുമറിയാമായിരുന്നു. പാരമ്പര്യവും ജനിച്ച ഗോത്രവും ഒരു മനുഷ്യന്റെ മഹത്വത്തിനോ കഴിവിനോ ഒരു തരത്തിലും മാനദണ്ഡമാക്കാവുന്നതല്ല. എന്നാല്‍ അത്‌ മനപ്പൂര്‍വ്വം മറച്ചുവെച്ച്‌ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്‌ തെറ്റ്‌ തന്നെയാണ്‌. മുഗള്‍ പാരമ്പര്യമാണ്‌ തനിക്കുള്ളതെന്ന്‌ അറിഞ്ഞാല്‍ ഇന്ത്യന്‍ ജനത തന്നെയും പിന്‍തലമുറയേയും ബഹിഷ്കരിക്കുമെന്ന്‌ ജവഹര്‍ലാല്‍ ഭയപ്പെട്ടിരിക്കണം. പ്രത്യേകിച്ചും ദേശീയ ബോധം വളരെ ശക്തമായിരുന്ന സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍.

മുന്‍ വിദേശകാര്യ മന്ത്രിയായ നട്‌വര്‍ സിംഗ്‌ തന്റെ പ്രൊഫൈല്‍ആന്റ്ലെറ്റേഴ്സ്‌ എന്ന പുസ്തകത്തില്‍ ഇന്ദിരയുടെ മുഗള്‍ വംശതാത്പര്യത്തെപ്പറ്റി വിവരിക്കുന്നുണ്ട്‌. 1968 ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ചു.വിദേശകാര്യ വകുപ്പിന്റെ ചുമതലയുള്ള ഐഎഫ്‌എസ്‌ ഓഫീസര്‍ എന്ന നിലക്ക്‌ നട്‌വര്‍സിംഗും സംഘത്തിലുണ്ടായിരുന്നു. അഫ്ഗാനിലെത്തിയ ഇന്ദിര ആദ്യം ചെയ്തത്‌ ബാബറുടെ ശവകുടീരം സന്ദര്‍ശിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന നട്‌വര്‍ സിംഗിനോട്‌ അവര്‍ പറഞ്ഞത്‌ ഇന്ന്‌ ഞാന്‍ ചരിത്രത്തിലെ മാറാലകള്‍ മാറ്റി യാഥാര്‍ത്ഥ്യത്തിനടുത്തെത്തിയിരിക്കുന്നുവെന്നാണ്‌.

മുഗള്‍ രാജവംശത്തിന്റെ ചരിത്രം നെഹ്രുവിന്‌ ഏറെ പ്രിയംകരമായിരുന്നു. അക്ബര്‍ ആണ്‌ തന്നെ ഏറെ സ്വാധീനിച്ച ഭരണാധികാരിയെന്ന്‌ ജവഹര്‍ലാല്‍ തന്റെ ചരിത്ര പുസ്തകങ്ങളില്‍ ആവര്‍ത്തിക്കുന്നുണ്ട്‌. ഇന്ത്യയെക്കുറിച്ചും അതിന്റെ സാംസ്കാരിക പൈതൃകത്തെക്കുറിച്ചുമുള്ള ജവഹര്‍ലാലിന്റെ ചിന്തകളേയും വിലയിരുത്തലുകളേയും മുഗള്‍ നോസ്‌റാറാള്‍ജിയ ഏറെ സ്വാധീനിച്ചിട്ടുണ്ട്‌. ഗാന്ധിജിയോടും സര്‍ദാര്‍ പട്ടേലിനോടും സുഭാഷ്‌ ചന്ദ്ര ബോസിനോടും ഇക്കാര്യങ്ങളില്‍ ജവഹര്‍ലാലിന്‌ പ്രകടമായ അഭിപ്രായ വ്യത്യാസമുണ്ടാകാന്‍ കാരണവും രഹസ്യമായി കൊണ്ടുനടന്ന ഈ മുഗള്‍ മിഥ്യാഭിമാനമായിരുന്നു. മൂന്നു നൂറ്റാണ്ടിലേറെക്കാലം ഈ രാജ്യം ഭരിച്ച മുഗള്‍ രാജവംശത്തില്‍ പെട്ടയാളാണ്‌ താനെന്ന്‌ അദ്ദേഹം സ്വയം വിശ്വസിച്ചിരുന്നു. എന്നാല്‍ പരസ്യമായി അത്‌ തുറന്നു സമ്മതിക്കാന്‍ ഭയപ്പെടുകയും ചെയ്തു. അച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ എന്ന പേരില്‍ പ്രസിദ്ധമായ ഇന്ദിരക്കുള്ള കത്തുകളിലും വിശ്വ ചരിത്രാവലോകനം എന്ന നെഹ്‌റുസ്കൂളിന്റെ ചരിത്ര പാഠത്തിലും ഇത്‌ വ്യക്തമാണ്‌. ബ്രിട്ടീഷ്‌ കൊളോണിയലിസത്തില്‍ നിന്ന്‌ ഇന്ത്യ 1947 ല്‍ സ്വതന്ത്രമായെങ്കിലും മധ്യകാല മുഗള്‍ സാമ്രാജ്യത്വത്തിന്റെ പിന്‍തുടര്‍ച്ചക്കാരനാണെന്ന്‌ സ്വയം അഭിമാനിച്ചിരുന്ന ഒരാളുടെ കൈകളിലേക്കാണ്‌ രാജ്യത്തിന്റെ ഭരണം എത്തിപ്പെട്ടത്‌ എന്നതാണ്‌ ദുര്യോഗമായത്‌. കൊള്ളയടിയും സ്ത്രീ വേട്ടയും അവകാശമായി കണ്ടിരുന്ന തീര്‍ത്തും സംസ്കാരശൂന്യമായ ഒരു രാജവംശത്തിന്റെ പിന്തുടര്‍ച്ചയാണ്‌ സ്വാതന്ത്ര്യത്തിനുശേഷം ഏറ്റവുമധികം കാലം രാജ്യത്തിന്റെ ഭരണം കയ്യാളിയിരുന്ന ഈ കുടുംബത്തിന്റെ അബോധമനസ്സിനെ നയിച്ചിരുന്നത്‌.

ടി.എസ്‌. നീലാംബരന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

കഥ: വില്‍പ്പനയ്‌ക്ക്

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.