Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫ്രാന്‍സില്‍ ജനിച്ചു, സെനഗലിന്റെ ചരിത്രമെഴുതി ഇബ്രാഹിം എംബയെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2026, 06:02 am IST
inFootball

മയാമി: ലോകകപ്പില്‍ ഫ്രാന്‍സിനെതിരെ സെനഗല്‍ പരാജയപ്പെട്ട രാത്രിയില്‍, ഒരു യുവാവ് തന്റെ പേര് ലോക ഫുട്‌ബോളിന്റെ ചരിത്രത്തില്‍ കൊത്തിവച്ചു. അത് ഒരു ആശ്വാസഗോള്‍ മാത്രമായിരുന്നില്ല; വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ കഥയില്‍ പ്രധാന അധ്യായമാകാന്‍ പോകുന്ന ഒരു തുടക്കമായിരുന്നു. ലോകകപ്പിന്റെ വേദിയില്‍ ചില ഗോളുകള്‍ വിജയങ്ങള്‍ സമ്മാനിക്കും. ചില ഗോളുകള്‍ ചരിത്രം രചിക്കും. ഫ്രാന്‍സിനെതിരെ സെനഗലിനായി ഇഞ്ചുറി ടൈമില്‍ ഇബ്രാഹിം എംബയെ നേടിയ ഗോള്‍ രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നതാണ്. മത്സരം സെനഗല്‍ തോറ്റു. സ്‌കോര്‍ബോര്‍ഡ് ഫ്രാന്‍സിന്റെ 3-1 വിജയമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ അവസാന വിസിലിന് ശേഷം ഫുട്‌ബോള്‍ ലോകം സംസാരിച്ചത് കിലിയന്‍ എംബാപ്പെയെക്കുറിച്ച് മാത്രമായിരുന്നില്ല; സെനഗലിന്റെ 18-കാരനായ ഇബ്രാഹിം എംബയെയെക്കുറിച്ചുകൂടി ആയിരുന്നു.

പാരീസ് സാന്‍ ഷര്‍മെയ്ന്‍ (പിഎസ്ജി) അക്കാദമിയിലൂടെ വളര്‍ന്ന എംബയെ ഫ്രാന്‍സിന്റെ യുവ ദേശീയ ടീമുകള്‍ക്കായി കളിച്ച താരമാണ്. ഫ്രാന്‍സില്‍ ജനിച്ചെങ്കിലും തന്റെ കുടുംബവേരുകള്‍ പിന്തുടര്‍ന്ന് സെനഗലിനെ പ്രതിനിധീകരിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ആ തീരുമാനം ലോകകപ്പ് വേദിയില്‍ ചരിത്ര നിമിഷമായി മാറി. ഫ്രാന്‍സിനെതിരെ പകരക്കാരനായി ഇറങ്ങിയ എംബയെ അധികസമയത്ത് തിയോ ഹെര്‍ണാണ്ടസിനെ മറികടന്ന് നടത്തിയ അതിവേഗ മുന്നേറ്റത്തിനൊടുവില്‍ ഫ്രഞ്ച് വല കുലുക്കി. 18 വയസ്സും 143 ദിവസവും പ്രായമുള്ളപ്പോള്‍ ലോകകപ്പില്‍ ഗോള്‍ നേടിയതോടെ, നേടിയ ഈ ഗോളിലൂടെ ലോകകപ്പ് ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആഫ്രിക്കന്‍ താരമായി എംബയെ മാറി. 2018 ലോകകപ്പില്‍ ജപ്പാനെതിരെ ഗോള്‍ നേടിയ സെനഗലിന്റെ തന്നെ മൂസ വാഗെയുടെ റിക്കാര്‍ഡാണ് അദ്ദേഹം മറികടന്നത്. അതോടൊപ്പം ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍സ്‌കോറര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനവും സ്വന്തമാക്കി.

ഫുട്‌ബോള്‍ ലോകത്ത് യുവതാരങ്ങള്‍ പലരും ഉയര്‍ന്നുവരാറുണ്ട്. എന്നാല്‍ ദേശീയതയും തിരിച്ചറിവും തമ്മിലുള്ള തെരഞ്ഞെടുപ്പിലൂടെ സ്വന്തം രാജ്യത്തിന്റെ ചരിത്രത്തില്‍ ഇടം നേടുന്നവര്‍ വിരളമാണ്. ഫ്രാന്‍സിന്റെ ഭാവി താരമെന്ന വിശേഷണത്തില്‍ നിന്ന് സെനഗലിന്റെ പ്രതീക്ഷയായി വളര്‍ന്ന എംബയെ ഇപ്പോള്‍ ‘ലയണ്‍സ് ഓഫ് ടെരംഗ’യുടെ പുതിയ മുഖമാണ്.

2025 ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലും പകരക്കാരനായി ഇറങ്ങി നിര്‍ണായക പ്രകടനങ്ങള്‍ കാഴ്ചവെച്ച എംബയെ, സെനഗലിന്റെ ഭാവി ആക്രമണനിരയുടെ നേതാവായാണ് വിലയിരുത്തപ്പെടുന്നത്. സാദിയോ മാനെയും കാലിഡു കുലിബാലിയും ഉള്‍പ്പെടുന്ന പരിചയസമ്പന്നരായ താരങ്ങള്‍ക്കിടയില്‍ പുതിയ തലമുറയുടെ പ്രതീകമായി അദ്ദേഹം മാറിക്കഴിഞ്ഞു.

 

Tags: FIFA World Cup 2026Ibrahim MbayeFrance vs senagal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.