ബാര്‍ബഡോസ്: സാമുവല്‍സിന്റെ ഓള്‍ റൗണ്ട് മികവില്‍ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയുടെ ആദ്യ മത്സരത്തില്‍ വിന്‍ഡീസിന് വിജയം. 69 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയും രണ്ട് ഇംഗ്ലണ്ട് താരങ്ങളെ പുറത്താക്കുകയും ചെയ്ത സാമുവല്‍സിന്റെ കരുത്തില്‍ ആദ്യ ഏകദിനത്തില്‍ 27 റണ്‍സിനാണ് വിന്‍ഡീസ് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. പുറത്താകാതെ 47 റണ്‍സ് നേടിയ ബ്രസ്നനാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറര്‍. രവി ബൊപാറ 42 റണ്‍സുമെടുത്തു. സാമുവല്‍സാണ് മാന്‍ ഓഫ് ദി മാച്ച്.
ടോസ് നേടിയ വിന്‍ഡീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഓപ്പണര്‍ാമരായ ഡ്വെയ്ന്‍ സ്മിത്തും ക്രിസ് ഗെയിലും ചേര്‍ന്ന് വിന്‍ഡീസ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 6.2 ഓവറില്‍ ഇരുവരും 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 18 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത സ്മിത്താണ് ആദ്യം മടങ്ങിയത്. പിന്നീട് 87 റണ്‍സിലെത്തിയപ്പോള്‍ 43 റണ്‍സെടുത്ത ഗെയിലും മടങ്ങി. സ്കോര്‍ 112-ല്‍ എത്തിയപ്പോള്‍ മൂന്ന് റണ്‍സെടുത്ത സിമണ്‍സും മടങ്ങി. എന്നാല്‍ നാലാം വിക്കറ്റില്‍ സാമുവല്‍സും റസ്സലും ചേര്‍ന്ന് വിന്‍ഡീസിനെ മികച്ച സ്കോറിലേക്ക് നയിച്ചു. സാമുവല്‍സ് 46 പന്തില്‍ നിന്ന് 10 ഫോറും ഒരു സിക്സറുമടക്കം 69ഉം റസല്‍ 15 പന്തില്‍ നിന്ന് രണ്ട് ഫോറും ഒരു സിക്സറുമടക്കം 24 റണ്‍സെടുത്തും പുറത്താകാതെ നിന്നു.
171 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ കനത്ത തിരിച്ചടി നേരിട്ടു. സ്കോര്‍ബോര്‍ഡില്‍ വെറും 73 റണ്‍സ് മാത്രമുള്ളപ്പോള്‍ ഹെയ്‌ല്സ് (3), റൈറ്റ് (0), ലമ്പ് (18), ബട്ട്ലര്‍ (0), മോര്‍ഗന്‍ (19), സ്റ്റോക്ക്സ് (4) എന്നിവര്‍ കൂടാരം കയറി. പിന്നീട് ബൊപ്പാറയും ബ്രസ്നനും ചേര്‍ന്ന് മുന്നോട്ട് നയിച്ചെങ്കിലും സ്കോര്‍ 101-ല്‍ എത്തിയപ്പോള്‍ 24 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത ബൊപ്പാറയും വീണു. പിന്നീട് ബ്രസ്നന് കൂട്ടായി എത്തിയവര്‍ക്കൊന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ വന്നതോടെ ഇംഗ്ലണ്ട് സ്കോര്‍ 9 വിക്കറ്റിന് 143-ല്‍ ഒതുങ്ങി. വിന്‍ഡീസിന് വേണ്ടി ബദ്‌രി മൂന്നും സാമുവല്‍സ് രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം പോരാട്ടം ഇന്ന് നടക്കും.
















