Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സിറ്റിയെ അട്ടിമറിച്ച്‌ വീഗാന്‍ സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2014, 06:56 pm IST
inSports

ലണ്ടന്‍: എഫ്‌എ കാപ്പില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച്‌ വീഗന്‍ അത്ലറ്റിക്‌ സെമിഫൈനലില്‍ പ്രവേശിച്ചു. സിറ്റിയുടെ തട്ടകമായ എത്തിഹാദ്‌ സ്റ്റേഡിയത്തില്‍ ഞായറാഴ്ച രാത്രി നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്കാണ്‌ നിലവിലെ കിരീട ജേതാക്കളായ വീഗന്‍ അത്ലറ്റിക്‌ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്തുവിട്ടത്‌. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ തനിയാവര്‍ത്തനമായ ഫൈനലില്‍ ഇത്തവണയും സിറ്റിക്ക്‌ പരാജയം ഏറ്റുവാങ്ങാനായിരുന്നു വിധി.

കഴിഞ്ഞ വര്‍ഷം വെംബ്ലിയില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സിറ്റി വീഗനോട്‌ കീഴടങ്ങിയത്‌. കഴിഞ്ഞ സെപ്തംബറില്‍ ലീഗ്‌ കപ്പിന്റെ മൂന്നാം റൗണ്ടില്‍ സിറ്റിയോടേറ്റ 5-0ന്റെ പരാജയത്തിനുള്ള മധുരമായ പകരംവീട്ടലും കൂടിയായി വീഗന്റെ ഈ വിജയം. വീഗന്‌ വേണ്ടി ജോര്‍ഡി ഗോമസും ജെയിംസ്‌ പെര്‍ക്കും ഗോളുകള്‍ നേടിയപ്പോള്‍ സിറ്റിയുടെ ആശ്വാസഗോള്‍ സമിര്‍ നസൃയാണ്‌ സ്വന്തമാക്കിയത്‌.

മത്സരത്തില്‍ ആധിപത്യം സിറ്റിക്കായിരുന്നെങ്കിലും അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ സൂപ്പര്‍താരങ്ങളായ സെര്‍ജിയോ അഗ്യൂറോ, നെഗ്രഡോ, നസൃ, സെക്കോ, സില്‍വ തുടങ്ങിയവര്‍ക്ക്‌ കഴിയാതിരുന്നതാണ്‌ തിരിച്ചടിയായത്‌. മത്സരത്തിന്റെ 69 ശതമാനവും പന്ത്‌ കൈവശം വച്ച സിറ്റി 12 ഷോട്ടുകള്‍ ഉതിര്‍ത്തതില്‍ മൂന്നെണ്ണം മാത്രമാണ്‌ ലക്ഷ്യത്തിലേക്ക്‌ വന്നത്‌. അതേസമയം വീഗന്‍ അഞ്ച്‌ ഷോട്ടുകള്‍ പായിച്ചതില്‍ മൂന്നെണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. ഇതില്‍ രണ്ടെണ്ണവും സിറ്റി വലയില്‍ കയറുകയും ചെയ്തു.

മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ വീഗന്റെ ജോര്‍ഡി ഗോമസ്‌ ഇടംകാലുകൊണ്ട്‌ പായിച്ച ഷോട്ട്‌ ക്രോസ്‌ ബാറിന്‌ മുകളിലൂടെ പറന്നു. 25-ാ‍ം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ്‌ വീഗന്‍ ലീഡ്‌ നേടിയത്‌. മാര്‍ക്ക്‌ അന്റോണിയെ സിറ്റിയുടെ മാര്‍ട്ടിന്‍ ഡെമിഷെല്‍സ്‌ ബോക്സിനുള്ളില്‍ വീഴ്‌ത്തിയതിനാണ്‌ പെനാല്‍റ്റി റഫറി പെനാല്‍റ്റി അനുവദിച്ചത്‌. കിക്കെടുത്ത ജോര്‍ഡി ഗോമസ്‌ ലക്ഷ്യം തെറ്റാതെ പന്ത്‌ സിറ്റി വലയിലെത്തിച്ചു. 10 മിനിറ്റിനുശേഷം സിറ്റിയുടെ അഗ്യൂറോയുടെ ഒരു ഷോട്ട്‌ വിഗന്‍ ഗോളി രക്ഷപ്പെടുത്തി. പിന്നീട്‌ രണ്ടാം പകുതി ആരംഭിച്ച്‌ രണ്ട്‌ മിനിറ്റാവുന്നതിന്‌ മുന്നേ വീഗന്‍ ലീഡ്ഡ്‌ ഉയര്‍ത്തി. ജെയിംസ്‌ ആര്‍തര്‍ നല്‍കിയ ക്രോസ്‌ നല്ലൊരു ഇടംകാലന്‍ ഷോട്ടിലൂടെ ജെയിംസ്‌ പെര്‍ക്കാണ്‌ സിറ്റി വലയിലെത്തിച്ചത്‌. രണ്ട്‌ ഗോളുകള്‍ക്ക്‌ പിന്നിലായതോടെ സിറ്റി എതിര്‍ ബോക്സിലേക്ക്‌ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തി. ഒടുവില്‍ 68-ാ‍ം മിനിറ്റില്‍ സിറ്റി ഒരു ഗോള്‍ മടക്കി. സിറ്റിക്ക്‌ അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്നാണ്‌ ഗോള്‍ പിറന്നത്‌. കോര്‍ണര്‍ കിക്കിനൊടുവില്‍ വീഗന്‍ ബോക്സിലേക്ക്‌ വന്നിറങ്ങിയ പന്ത്‌ റിച്ചാര്‍ഡ്സ്‌ തലകൊണ്ട്‌ ചെത്തിയിട്ടുകൊടുത്തത്‌ സമിര്‍ നസൃ ബോക്സിന്‌ പുറത്തുനിന്ന്‌ കനത്തൊരു ഇടംകാലന്‍ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. പിന്നീട്‌ സമനിലക്കായി സിറ്റി താരങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും വീഗന്‍ പ്രതിരോധം കനത്ത കോട്ട കെട്ടി ആക്രമണങ്ങളെയെല്ലാം അതിജീവിച്ചു.

മറ്റ്‌ മത്സരങ്ങളില്‍ ഹള്‍ സിറ്റി 3-0ന്‌ സണ്ടര്‍ലാന്റിനെയും ഷെഫീല്‍ഡ്‌ യുണൈറ്റഡ്‌ 2-0ന്‌ ചാള്‍ട്ടനെയും കീഴടക്കി സെമിയില്‍ പ്രവേശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.