Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 421-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2014, 06:20 pm IST
in Samskriti

സാ ചോക്താ കുണ്ഡലീനാംനാ കുണ്ഡലാകാരവാഹിനീ

പ്രാണിനാം പരമാ ശക്തിഃ സര്‍വ ശക്തിജവ പ്രദാ

വസിഷ്ഠന്‍ തുടര്‍ന്നു: എല്ലാ സിദ്ധികളും സ്ഥലകാലങ്ങളെയും പരിശ്രമത്തെയും മാര്‍ഗത്തെയും ആശ്രയിച്ചിരിക്കുന്നു. ഇതില്‍ പരിശ്രമം തന്നെയാണ്‌ ഏറ്റവും പ്രധാനം. എന്തെങ്കിലും നേടുവാനുള്ള ഉദ്യമങ്ങള്‍ നമ്മുടെ പരിശ്രമത്തിന്റെ ആര്‍ജവമനുസരിച്ചാണ്‌ നടപ്പിലാവുക. സിദ്ധിസാധ്യങ്ങള്‍ക്കായി വിചിത്രങ്ങളായ കര്‍മങ്ങള്‍ ചെയ്യുന്നവരുണ്ട്‌. എന്നാല്‍ അപക്വമതികളായ അത്തരക്കാര്‍ അപകടകാരികളത്രേ. മന്ത്രഗുളിക, മാന്ത്രികവടി, മരതകക്കല്ലുകള്‍, മരുന്നുകള്‍, ആത്മപീഡനങ്ങള്‍, ആഭിചാരക്രിയകള്‍ ഇവയെല്ലാം ഇത്തരം ശ്രമങ്ങളാണ്‌.

ശ്രീശൈലം, മേരു മുതലായ പുണ്യസ്ഥലങ്ങളിലെ താമസംകൊണ്ട്‌ സിദ്ധികള്‍ നേടാമെന്ന തോന്നലും അസംബന്ധമത്രെ.

അതുകൊണ്ട്‌ ശിഖിധ്വജന്റെ കഥയുമായി ബന്ധപ്പെട്ട, സിദ്ധികള്‍ സ്വായത്തമാക്കാന്‍ പോന്ന പ്രാണായാമമാര്‍ഗം ഞാന്‍ പറഞ്ഞു തരാം, ശ്രദ്ധിച്ചാലും. താന്‍ നേടാന്‍ ആഗ്രഹിക്കുന്ന സിദ്ധിക്ക്‌ യോജിക്കാത്ത എല്ലാ ശീലങ്ങളും വാസനകളും സാധകന്‍ ഉപേക്ഷിക്കണം. ശരീരത്തിലെ നവദ്വാരങ്ങളും അടയ്‌ക്കാനും പലവിധ യോഗാസനങ്ങളില്‍ ഇരിക്കാനും അയാള്‍ക്ക്‌ കഴിയണം. ആഹാരം പരിശുദ്ധമായിരിക്കണം. ശാസ്ത്രതത്വങ്ങളുടെ ആന്തരാര്‍ഥത്തെപ്പറ്റി അയാള്‍ ചിന്തിക്കുകയും വേണം. ശരിയായ പ്രവൃത്തികള്‍, പുണ്യവ്യക്തികളുമായുള്ള സഹവാസം എന്നിവ അനിവാര്യം. എല്ലാം സംത്യജിച്ചു സുഖാസനത്തില്‍ അയാള്‍ ഉപവിഷ്ടനാകണം. അങ്ങനെയിരുന്നു ക്രോധലോഭാദികള്‍ ഇല്ലാതെ പ്രാണായാമം പരിശീലിക്കുമ്പോള്‍ പ്രാണന്‍ അയാളുടെ വരുതിയില്‍ നില്‍ക്കുന്നു.

ഭൂമിയുടെ ഭരണാധികാരം മുതല്‍ നിര്‍വാണപദംപോലും പ്രാണവായുവിന്റെ സഞ്ചാരഗതിയലാണ്‌ സാധിതമാകുന്നത്‌. ദേഹത്തിനുള്ളില്‍ അന്ത്രവേഷ്ടിക എന്നൊരു നാഡിയുണ്ട്‌. നൂറുകണക്കിന്‌ മറ്റു നാഡികളുടെ ഉറവിടവും അവയെ സഞ്ചയിപ്പിക്കുന്ന കേന്ദ്രവുമാണത്‌. എല്ലാ ജീവികളിലും മനുഷ്യര്‍, മൃഗങ്ങള്‍, ദേവന്മാര്‍, പുഴുക്കള്‍, മത്സ്യങ്ങള്‍ എന്നുവേണ്ട എല്ലാറ്റിലും അത്‌ നിലകൊള്ളുന്നു. അത്‌ ഉദ്ഭവസ്ഥാനത്ത്‌ ചുരുണ്ടുകൂടിയാണിരിക്കുന്നത്‌. ദേഹത്തിന്റെ എല്ലാ ഭാഗങ്ങളുമായി അരഭാഗം മുതല്‍ ശിരോഗ്രം വരെ അതിനു നേരിട്ട്‌ ബന്ധമുണ്ട്‌. ഈ നാഡിക്കുള്ളിലായി പരമമായ ഒരു ശക്തിവിശേഷം കുടികൊള്ളുന്നു.

‘കുണ്ഡലിനി എന്നാണിതിനു പേര്‌. അതിന്റെ വര്‍ത്തുളമായ രൂപമാണീ നാമത്തിനു കാരണം. എല്ലാ ജീവികളിലെയും പരമശക്തിക്ക്‌ നിദാനമായിരിക്കുന്നത്‌ ഇതാണ്‌. എല്ലാ ശക്തികളെയും ചടുലമാക്കുന്നത്‌ കുണ്ഡലിനിയാണ്‌. ഹൃദയസ്ഥിതമായ പ്രാണന്‍ കുണ്ഡലിനിയില്‍ എത്തുമ്പോള്‍ അവിടെ പ്രകൃതിഘടകങ്ങളെക്കുറിച്ചുള്ള വിവരം ലഭിക്കുകയും തുടര്‍ന്ന്‌ കുണ്ഡലിനി ചടുലമായി ചുരുള്‍ നിവര്‍ന്ന്‌ അവബോധം അങ്കുരിക്കുകയും ചെയ്യുന്നു. മറ്റു ചൈതന്യവാഹികളായ നാഡികള്‍ കുണ്ഡലിനിയുമായി കൂട്ടി ഘടിപ്പിച്ചതുപോലെയാണ്‌ അവയുടെ പ്രവര്‍ത്തനം. ബോധത്തിന്റെയും അറിവിന്റെയും ജ്ഞാനത്തിന്റെയും ബീജമാണ്‌ കുണ്ഡലിനി.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
Varadyam

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

പുതിയ വാര്‍ത്തകള്‍

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.