Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2014, 09:29 pm IST
inKottayam

കോട്ടയം: കോട്ടയം ജില്ലയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമാധാനപരമായും സുഗമമായും നടത്തുന്നതിന് എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്ന് ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ അജിത് കുമാര്‍ നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റില്‍ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നതായി പാര്‍ട്ടികള്‍ ഉറപ്പുവരുത്തണം. തെരഞ്ഞെടുപ്പ് ചെലവുകളുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥികളുടെ പേരില്‍ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം കര്‍ശനമായി പാലിക്കണം. പ്രചാരണത്തിനായി ഉപയോഗിക്കുന്ന പോസ്റ്ററുകളിലും ബാനറുകളിലും ആകെ എണ്ണവും പ്രിന്ററുടെയും പബ്ലിഷറുടെയും പേരും എണ്ണവും പ്രദര്‍ശിപ്പിച്ചിരിക്കണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ 2014 ഫെബ്രുവരി 28ന് പുറപ്പെടുവച്ച വിജ്ഞാപനപ്രകാരം ഓരോ സ്ഥാനാര്‍ത്ഥിയുടെയും തെരഞ്ഞെടുപ്പ് ചെലവ് പരമാവധി 70 ലക്ഷം രൂപയായി ഉയര്‍ത്തി നിശ്ചയിച്ചിട്ടുണ്ട്. ചെലവ് ഈ പരിധിക്കുളളില്‍ നിര്‍ത്തുന്നതിന് സ്ഥാനാര്‍ഥികളും ബന്ധപ്പെട്ട പാര്‍ട്ടി ഭാരവാഹികളും ശ്രദ്ധിക്കണം. വോട്ടിംഗ് മെഷീനുകള്‍ പരിശോധിക്കുമ്പോള്‍ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പുവരുത്തണം-കളക്ടര്‍ നിര്‍ദേശിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങള്‍ നടത്തുന്ന സ്ഥലവും സമയവും സ്ഥാനാര്‍ഥിയോ പാര്‍ട്ടിയോ സ്ഥലത്തെ പോലീസ് അധികാരികളെ അറിയിക്കേണ്ടതാണെന്ന് പെരുമാറ്റച്ചട്ടം നിഷ്‌കര്‍ഷിക്കുന്നു. ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യാന്‍ പോലീസിന് സൗകര്യമൊരുക്കുന്നതിനുവേണ്ടിയാണിത്.യോഗം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏതെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തിലുണ്ടോ എന്ന് പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ വളരെ മുന്‍കൂട്ടി അനേ്വഷിച്ച് അറിയണം. അത്തരം ഉത്തരവുകള്‍ നിലവിലുണ്ടെങ്കില്‍ അവ കണിശമായി പാലിക്കണം. ഉത്തരവുകളില്‍നിന്ന് ഒഴിവാക്കപ്പെടണമെങ്കില്‍ മുന്‍കൂര്‍ അപേക്ഷ നല്‍കി അനുമതി നേടണം.യോഗങ്ങള്‍ക്ക് ഉച്ചഭാഷിണികളോ മറ്റ് സൗകര്യങ്ങളോ ഉപയോഗിക്കുന്നതിന്പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ബന്ധപ്പെട്ട അധികാരികളോട് മുന്‍കൂര്‍ അനുവാദം വാങ്ങണം. യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമമുണ്ടായാല്‍ സംഘാടകര്‍ പോലീസിന്റെ സഹായം തേടണം.

തെരഞ്ഞെടുപ്പിനോടുബന്ധിച്ച് മീഡിയ മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ അജിത് കുമാര്‍ അധ്യക്ഷനായ കമ്മിറ്റിയില്‍ എ.ഡി.എം ടി.വി. സുഭാഷ്, ഡെപ്യൂട്ടി കളക്ടര്‍(ആര്‍.ആര്‍) ടി.ജി. സജീവ്കുമാര്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ജി. വേണുഗോപാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.ആര്‍. സന്തോഷ് എന്നിവര്‍ അംഗങ്ങളാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം നിലവിലുള്ള മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസറായ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന് വിവരം നല്‍കാം. ഫോണ്‍-0481 2562201. ഈമെയില്‍ ിീറമഹീളളശരലൃാരരസ്യോ@ഴാമശഹ.രീാ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)
India

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

Kerala

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.