Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഏഷ്യാ കപ്പ്‌ ക്രിക്കറ്റ്‌: ശ്രീലങ്ക ഫൈനലില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2014, 11:25 pm IST
inSports

മിര്‍പൂര്‍: മുന്‍ചാമ്പ്യന്മാരായ ശ്രീലങ്ക ഏഷ്യാകപ്പ്‌ ക്രിക്കറ്റ്‌ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. അഫ്ഗാനിസ്ഥാനെ 124 റണ്‍സിന്‌ പരാജയപ്പെടുത്തി തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കിയാണ്‌ ശ്രീലങ്ക ഫൈനലില്‍ സ്ഥാനം പിടിച്ചത്‌. ആദ്യം ബാറ്റ്‌ ചെയ്ത ശ്രീലങ്ക 50 ഓവറില്‍ 6 വിക്കറ്റ്‌ നഷ്ടത്തില്‍ 253 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 38.4 ഓവറില്‍ 124 റണ്‍സിന്‌ ഓള്‍ ഔട്ടായി.

നേരത്തെ ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ശ്രീലങ്ക 76 റണ്‍സെടുത്ത കുമാര്‍ സംഗക്കാരയുടെയും പുറത്താകാതെ 45 റണ്‍സെടുത്ത ആഞ്ചലോ മാത്യൂസിന്റെയും 33 റണ്‍സെടുത്ത കുശല്‍ പെരേരയുടെയും 26 റണ്‍സെടുത്ത ചണ്ഡിമലിന്റെയും ബാറ്റിംഗിന്റെ കരുത്തിലാണ്‌ 253 റണ്‍സെന്ന ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്‌. ഒരുഘട്ടത്തില്‍ 3ന്‌ 83 റണ്‍സ്‌ എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട ലങ്കയെ സംഗക്കാരയും ചണ്ഡിമലും ചേര്‍ന്ന്‌ നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 74 റണ്‍സാണ്‌ കരകയറ്റിയത്‌. സ്കോര്‍ 157-ല്‍ നില്‍ക്കേ ചണ്ഡിമലും 158-ല്‍ നില്‍ക്കേ സംഗക്കാരയും മടങ്ങി. സ്കോര്‍ 184-ല്‍ എത്തിയപ്പോള്‍ 17 റണ്‍സെടുത്ത ഡി സില്‍വയും മടങ്ങിയെങ്കിലും ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസും 19 റണ്‍സെടുത്ത്‌ പുറത്താകാതെനിന്ന തീസര പെരേരയും ചേര്‍ന്ന്‌ സ്കോര്‍ 253-ല്‍ എത്തിച്ചു. സംഗക്കാരയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‌ ബംഗ്ലാദേശിനെതിരെ നടത്തിയ പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. നാല്‌ പേര്‍ മാത്രമാണ്‌ അഫ്ഗാന്‍ നിരയില്‍ രണ്ടക്കം കടന്നത്‌. 43 പന്തുകളില്‍ നിന്ന്‌ മൂന്ന്‌ ബൗണ്ടറികളും ഒരു സിക്സറുമടക്കം 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ മുഹമ്മദ്‌ നബിയാണ്‌ ടോപ്‌ സ്കോറര്‍. അസ്ഗര്‍ സ്റ്റാനിക്സായി (27), നൂര്‍ അലി സദ്‌റാന്‍ (21), നജിബുള്ള (11) എന്നിവരാണ്‌ രണ്ടക്കം കടന്ന മറ്റ്‌ അഫ്ഗാന്‍ താരങ്ങള്‍. ശ്രീലങ്കക്ക്‌ വേണ്ടി തീസര പെരര, അജാന്ത മെന്‍ഡിസ്‌ എന്നിവര്‍ മൂന്നുവീതവും ലക്മല്‍, ചതുരംഗഡി സില്‍വ എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും വീഴ്‌ത്തി.

ഇന്ന്‌ ധാക്കയില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യജയം തേടി ആതിഥേയരായ ബംഗ്ലാദേശ്‌ ഇറങ്ങും. കരുത്തരായ പാക്കിസ്ഥാനാണ്‌ ബംഗ്ലാദേശിന്റെ എതിരാളികള്‍. നേരത്തെ ഇന്ത്യയോടും അഫ്ഗാനിസ്ഥാനോടും പരാജയപ്പെട്ട കഴിഞ്ഞ ഏഷ്യാ കാപ്പിലെ ഫൈനലിസ്റ്റുകളായ ബംഗ്ലാദേശ്‌ ഇന്ന്‌ ജീവന്മരണപോരാട്ടത്തിനാണ്‌ ഇറങ്ങുന്നത്‌. ഇന്ന്‌ വിജയിച്ചാല്‍ പാക്കിസ്ഥാന്‍ ഫൈനലിലെത്തും. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന പാക്കിസ്ഥാന്‌ തന്നെയാണ്‌ ഇന്നത്തെ പോരാട്ടത്തില്‍ വിജയസാധ്യത. ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട്‌ പരാജയപ്പെട്ട പാക്കിസ്ഥാന്‍ ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും പരാജയപ്പെടുത്തിയാണ്‌ ഫൈനല്‍ പ്രവേശം സജീവമാക്കിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.