മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കരുത്തരായ ബാഴ്സലോണ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയപ്പോള്‍ മാഡ്രിഡ് ഡെര്‍ബി സമനിലയില്‍ കലാശിച്ചു. 82-ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളാണ് മാഡ്രിഡ് ഡെര്‍ബിയില്‍ കരുത്തരായ റയല്‍ മാഡ്രിഡിന് അത്ലറ്റികോ മാഡ്രിഡിനെതിരെ സമനില നേടിക്കൊടുത്തത്.
മാഡ്രിഡ് ടീമുകള്‍ തമ്മിലുള്ള വാശിയേറിയ മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ കരിം ബെന്‍സേമയുടെ ഗോളില്‍ ലീഡ് നേടിയശേഷമാണ് റയല്‍ മൂന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോയോട് സമനില വഴങ്ങിയത്. വലതുവിംഗില്‍ നിന്ന് ഏയ്ഞ്ചല്‍ ഡി മരിയ നല്‍കിയ പാസ് ബെന്‍സേമ വലയിലേക്ക് തട്ടിയിടുകയായിരുന്നു. 17-ാം മിനിറ്റില്‍ അത്ലറ്റികോയുടെ റൗള്‍ ഗാര്‍ഷ്യ പായിച്ച ഒരു ലോംഗ് ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്ത് പോയത്. 22-ാം മിനിറ്റില്‍ ഡീഗോ കോസ്റ്റയുടെ ഒരു ശ്രമവും പാഴായി. തൊട്ടുപിന്നാലെ ഡി മരിയയുടെ പാസില്‍ നിന്ന് കരിം ബെന്‍സേമ അത്ലറ്റികോ വല ലക്ഷ്യംവെച്ചെങ്കിലും ഗോളി കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ക്രിസ്റ്റ്യാനോയുടെഒരു ശ്രമവും അത്ലറ്റികോഗോളി വിഫലമാക്കി.
28-ാം മിനിറ്റില്‍ അത്ലറ്റികോ സമനില നേടി. അര്‍ഡ ടുറാന്റെ പാസ് സ്വീകരിച്ച് കൊക്കെ ബോക്സിന്റെ വലതുമൂലയില്‍ നിന്ന് പായിച്ച നല്ലൊരുഷോട്ടാണ് റയല്‍ വലയില്‍ കയറിയത്. പിന്നീട 35-ാം മിനിറ്റില്‍ റയലിന്റെ ക്രിസ്റ്റ്യാനോയുടെ മറ്റൊരു ശ്രമവും ലക്ഷ്യം കാണാതെ പോയി. 42-ാം മിനിറ്റില്‍ അത്ലറ്റികോയുടെ ഡീഗോ കോസ്റ്റയുടെ ഒരു ശ്രമം റയല്‍ ഗോളി ഡീഗോ ലോപ്പസ് വിഫലമാക്കി. എന്നാല്‍ ആദ്യപകുതിയുടെ ഇഞ്ച്വറി സമയത്ത് റയലിനെ ഞെട്ടിച്ച് അത്ലറ്റികോ ലീഡ് നേടി. ഒരു ഫ്രീകിക്കിനൊടുവിലാണ് ഗോള്‍ പിറന്നത്. കൊക്കെ തട്ടിക്കൊടുത്ത കിക്കുമായി ഒന്ന് മുന്നോട്ട് കുതിച്ചശേഷം ക്യാപ്റ്റന്‍ ഗാബി വെടിയുണ്ട കണക്കെ ഉതിര്‍ത്ത തകര്‍പ്പന്‍ ഷോട്ട് മുഴുനീളെ പറന്ന റയല്‍ ഗോളി ഡീഗോ ലോപ്പസിനെയും മറികടന്ന് വലയില്‍ തറച്ചുകയറി. രണ്ടാം പകുതിയിലും ഇരുടീമുകളും തകര്‍പ്പന്‍ മുന്നേറ്റങ്ങള്‍ ഇരു ബോക്സിലേക്കും നയിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ അത്ലറ്റികോയ്‌ക്കോ സമനില പാലിക്കാന്‍ റയലിനോ കഴിഞ്ഞില്ല. ഒടുവില്‍ 82-ാം മിനിറ്റില്‍ റയല്‍ സമനില പിടിച്ചു. ഗരെത്ത് ബെയ്‌ല് നല്‍കിയ പാസില്‍ നിന്ന് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോണ് റയലിന് സമനിലയും വിലപ്പെട്ട ഒരു പോയിന്റും സമ്മാനിച്ചത്. സീസണില്‍ ഇത് റയലിന്റെ നാലാം സമനിലയാണ്.
നൗകാമ്പില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ അല്‍മേറിയയെ തകര്‍ത്തുവിട്ടത്. എട്ടാം മിനിറ്റില്‍ അലക്സിസ് സാഞ്ചസ്, 24-ാം മിനിറ്റില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി, 83-ാം മിനിറ്റില്‍ കാര്‍ലാസ് പ്യുയോള്‍, 89-ാം മിനിറ്റില്‍ സാവി എന്നിവരാണ് ബാഴ്സക്കായി ഗോളുകള്‍ നേടിയത്. അല്‍മേറിയക്കുവേണ്ടി 27-ാം മിനിറ്റില്‍ ട്രുജിലോയാണ് ഒരു ഗോള്‍ മടക്കിയത്. റയല്‍ സോസിദാദിനോടേറ്റ തോല്‍വിയില്‍ നിന്ന് തിരിച്ചുവരാന്‍ ബാഴ്സയ്‌ക്ക് സഹായകരമാവുന്ന ജയമാണിത്. എന്നാല്‍, സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്‌മര്‍ കളിയിലുടനീളം നിറംമങ്ങിപ്പോയതും പ്രതിരോധത്തിലെ പാളിച്ചകളും ചാമ്പ്യന്മാര്‍ക്ക് ആശങ്ക പകരുന്നുണ്ട്. രണ്ട് സുവര്‍ണാവസരങ്ങളാണ് നെയ്‌മര്‍ പാഴാക്കിയത്.
മറ്റ് മത്സരങ്ങളില്‍ സെവിയ 1-0ന് റയല്‍ സോസിഡാഡിനെയും റയോ വയ്യക്കാനോ ഇതേ സ്കോറിന് വലന്‍സിയെയും പരാജയപ്പെടുത്തിയപ്പോള്‍ പോയിന്റ്നിലയില്‍ ഏറ്റവും അവസാനക്കാരായ റയല്‍ ബെറ്റിസ് അഞ്ചാം സ്ഥാനത്തുള്ള വിയ്യറയലിനെ 1-1ന് സമനിലയില്‍ തളച്ചു.
സമനിലയില്‍ കുടുങ്ങിയെങ്കിലും 26 മത്സരങ്ങളില്‍ നിന്ന് 64 പോയിന്റുമായി റയല്‍ മാഡ്രിഡ് തന്നെയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണക്ക് 63 പോയിന്റും മൂന്നാമതുള്ള അത്ലറ്റികോക്ക് 61 പോയിന്റുമാണുള്ളത്.
















