Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യക്ക്‌ പാക്‌ ഷോക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2014, 10:04 pm IST
inSports

മിര്‍പൂര്‍: മറ്റൊരു ത്രില്ലര്‍. ഇത്തവണയും തോറ്റവരുടെ വശത്തു നില്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി. ഏഷ്യാ കപ്പ്‌ ക്രിക്കറ്റിലെ സുപ്രധാന മത്സരത്തില്‍ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനോട്‌ ഒരു വിക്കറ്റിന്‌ മുട്ടുകുത്തി ഇന്ത്യ ആരാധകരുടെ ഹൃദയം തകര്‍ത്തു. ടീം ഇന്ത്യ മുന്നില്‍വച്ച 246 റണ്‍സിന്റെ ലക്ഷ്യം 49.4 ഓവറില്‍ പാക്‌ പട മറികടന്നു. 18 പന്തില്‍ പുറത്താകാതെ 34 റണ്‍സ്‌ വാരിയ ഷാഹിദ്‌ അഫ്രീദയുടെ ബാറ്റിങ്ങാണ്‌ പാക്കിസ്ഥാന്‌ ത്രസിപ്പിക്കുന്ന ജയം ഒരുക്കിയത്‌.

അശ്വിന്‍ എറിഞ്ഞ അവസാന ഓവറില്‍ പത്ത്‌ റണ്‍സാണ്‌ പാക്‌ ടീമിനു വേണ്ടിയിരുന്നത്‌. ആദ്യ പന്തില്‍ സയീദ്‌ അജ്മലിനെ (0) അശ്വിന്‍ ബൗള്‍ഡാക്കി. പക്ഷേ, മൂന്നാം പന്ത്‌ എക്സ്ട്രാ കവറിനു മുകളിലൂടെ അഫ്രീദി ഗ്യാലറിയിലെത്തിച്ചു. തൊട്ടടുത്തത്‌ ലോങ്ങ്‌ ഓണിലൂടെ സിക്സറിലേക്ക്‌ പറക്കുമ്പോള്‍ ഇന്ത്യ തലകുനിച്ചു. സ്കോര്‍: ഇന്ത്യ- 8ന്‌ 245. പാക്കിസ്ഥാന്‍- 9ന്‌ 249 (49.4). മുഹമ്മദ്‌ ഹഫീസിന്റെ പ്രകടനവും (75 റണ്‍സ്‌, 2 വിക്കറ്റ്‌) പാക്കിസ്ഥാന്റെ ജയത്തില്‍ നിര്‍ണായകമായി. ഹഫീസ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌. ഇതോടെ ഇന്ത്യയുടെ ഫൈനല്‍ സാധ്യതയില്‍ കരിനിഴല്‍ വീണു. അവസാന മത്സരത്തില്‍ അഫ്ഗാനെതിരെ ബോണസ്‌ പോയിന്റോടെ ജയിക്കുന്നതിനൊപ്പം പാക്കിസ്ഥാന്റെയും ബംഗ്ലാദേശിന്റയും മത്സരഫലങ്ങളെയും ഇന്ത്യ കാത്തിരിക്കേണ്ടിവരും.

ഓപ്പണര്‍മാരായ ഷര്‍ജീദ്‌ ഖാന്‍ (25), അഹമ്മദ്‌ ഷഹ്സാദ്‌ (42) എന്നിവര്‍ സമ്മാനിച്ച നല്ല തുടക്കത്തിനുശേഷം 4ന്‌ 113 എന്ന നിലയില്‍ പാക്കിസ്ഥാന്‍ പരുങ്ങിയതാണ്‌. എന്നാല്‍ ഹഫീസ്‌ അവരെ മുന്നോട്ടു നയിച്ചു. ഷൊയ്ബ്‌ മഹ്സൂദും (38) തരക്കേടില്ലാത്ത സംഭാവന നല്‍കി. അതിനിടെ ഹഫീസിനെ വീഴ്‌ത്തി അശ്വിന്‍ കോഹ്്ല‍ിപ്പടയെ മത്സരത്തില്‍ മടക്കിക്കൊണ്ടുവന്നു.

അഫ്രീദിയും ഉമര്‍ ഗുല്ലും (12) ചേര്‍ന്ന നിമിഷങ്ങളില്‍ പാക്‌ സ്കോര്‍ കുതിച്ചു. രവീന്ദ്ര ജഡേജയും ഭുവനേശ്വര്‍ കുമാറുമായിരുന്നു തല്ലുകൊള്ളികള്‍. അവസാന മൂന്ന്‌ ഓവറില്‍ പാക്കിസ്ഥാന്‌ വേണ്ടത്‌ 17 റണ്‍സ്‌. 48-ാ‍ം ഓവറില്‍ മുഹമ്മദ്‌ ഷാമി വന്നു, വഴങ്ങിയത്‌ നാല്‍ റണ്‍സ്മാത്രം. തൊട്ടുപിന്നാലെ ഭുവനേശ്വര്‍ കുമാര്‍ ഗുല്ലിനെയും മുഹമ്മദ്‌ താഹ (0) കൂടാരം കയറ്റി, ഇന്ത്യ ജയിക്കുമെന്നൊരു തോന്നല്‍. പക്ഷേ, ആഫ്രീദിയെന്ന കൊടുങ്കാറ്റിനെ താങ്ങാന്‍ ഇന്ത്യക്കു കഴിഞ്ഞില്ല.

ആദ്യം ബാറ്റുചെയ്ത കോഹ്ലിയെയും കൂട്ടരേയും പാക്‌ ബൗളര്‍മാര്‍ മൂക്കുകയറിട്ടു. മൂന്നു വിക്കറ്റ്‌ പിഴുത സ്റ്റാര്‍ സ്പിന്നര്‍ അജ്മലും മുഹമ്മദ്‌ ഹഫീസും (2 വിക്കറ്റ്‌) ഷാഹിദ്‌ അഫ്രീദിയും പേസര്‍ മാരായ ജുനൈദ്‌ ഖാനും മുഹമ്മദ്‌ താഹയും (2) ഇന്ത്യയ്‌ക്ക്‌ യാതൊരു സ്വാതന്ത്ര്യവും അനുവദിച്ചില്ല. എങ്കിലും രോഹിത്‌ ശര്‍മ്മ (56), അമ്പാട്ടി റായിഡു (58), രവീന്ദ്ര ജഡേജ (52 നോട്ടൗട്ട്‌) എന്നിവരുടെ ബാറ്റിങ്‌ ടീം ഇന്ത്യയുടെ സ്കോറിന്‌ മാന്യതയുടെ മുഖമേകി. തുടക്കത്തില്‍ രോഹിത്തും മധ്യ ഓവറുകളില്‍ റായിഡുവും അന്ത്യ നിമിഷങ്ങളില്‍ ജഡേജയും ഇന്ത്യയെ കാത്തുരക്ഷിച്ചെന്നു പറയാം. ഓപ്പണര്‍ ശിഖര്‍ ധവാനെ (10) വിക്കറ്റിനു മുന്നില്‍ കുടുക്കി മുഹമ്മദ്‌ ഹഫീസാണ്‌ ഇന്ത്യയെ കടിഞ്ഞാണിടാന്‍ ആരംഭിച്ചത്‌. നായകന്‍ വിരാട്‌ കോഹ്ലിയും (5) പിടിച്ചുനിന്നില്ല. എന്നാല്‍ മറുവശത്ത്‌ രോഹിത്‌ ഉശിരു കാട്ടി. ലോഫ്റ്റും പുള്ളും ഡ്രൈവും ഗ്ലാന്‍സുമൊക്കെ രോഹിത്തിന്റെ ബാറ്റില്‍ നിന്ന്‌ പിറന്നു. ഒടുവില്‍, ഏഴു ബൗണ്ടറികളും രണ്ടു സിക്സറും പായിച്ച രോഹിത്‌ മുഹമ്മദ്‌ താഹയുടെ പന്തില്‍ പുള്ളിന്‌ ശ്രമിച്ച്‌ ഹഫീസിന്റെ കൈയില്‍ കുടുങ്ങി. പിന്നാലെ അജിന്‍ക്യ രഹാനെയും (23) കൂടാരത്തില്‍.

ദിനേശ്‌ കാര്‍ത്തിക്കും (23) റായിഡുവും ചെറുസഖ്യം കെട്ടിപ്പടുത്തു. ആദ്യം സ്പിന്‍ കളിക്കാന്‍ അല്‍പ്പം പ്രയാസപ്പെട്ടങ്കിലും ക്ഷമയോടെ പിടിച്ചു നിന്ന റായിഡു നാലു തവണ പന്ത്‌ അതിര്‍ത്തി കടത്തി; ഒരുവട്ടം ഗ്യാലറിയിലെത്തിച്ചു. റായിഡുവിനെ അജ്മല്‍ തിരിച്ചയയ്‌ക്കുമ്പോഴേക്കും ഇന്ത്യ 200 കടന്നിരുന്നു. ജഡേജയുടെ ഏതാനും ബൗണ്ടറികളും അതില്‍ ഉള്‍പ്പെട്ടു.

റായിഡു മടങ്ങിയ ഓവറില്‍ ജഡേജ അജ്മലിനെ സിക്സറിനു പൊക്കി. അശ്വിന്‍ ഉമര്‍ ഗുല്ലിനെ തുടര്‍ച്ചയായി അതിര്‍ത്തി കടത്തുകയും ചെയ്തു. ഗുല്ലിനെ സിക്സറിനു പറത്താന്‍ ജഡേജയും മറന്നില്ല. അവസാന രണ്ട്‌ ഓവറുകളില്‍ പാക്കിസ്ഥാന്‍ അല്‍പ്പം പിടിമുറുക്കി. അല്ലെങ്കില്‍ ഇന്ത്യ 250നുമേലൊരു സ്കോറിലെത്തുമായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.