Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മോദി തരംഗം: ഇരുന്നൂറോളം യുവാക്കള്‍ ബിജെപിയില്‍; മലയോരത്ത്‌ ബിജെപിയുടെ മുന്നേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2014, 10:17 pm IST
inKasargod

പരപ്പ: രാജ്യത്ത്‌ അലയടിക്കുന്ന മോദിതരംഗം മലയോര മേഖലകളിലും പ്രതിഫലിക്കുന്നു. പരമ്പരാഗതമായി സിപിഎമ്മിണ്റ്റേയും കോണ്‍ഗ്രസിണ്റ്റേയും കുത്തകയായിരുന്ന പ്രദേശങ്ങളില്‍ നിന്നും യുവാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്‌ ഒഴുകുന്നു. കിനാനൂറ്‍ കരിന്തളം, ബളാല്‍, കോടോംബേളൂറ്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്നായി ബിജെപിയില്‍ ചേര്‍ന്ന ഇരുന്നൂറോളം യുവാക്കള്‍ക്ക്‌ ഇന്നലെ അംഗത്വം നല്‍കി. പരപ്പ ടൗണില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ വെച്ച്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ്‌ അംഗത്വ വിതരണം നടത്തിയത്‌. ഇടത്‌ വലത്‌ മുന്നണികളുടെ ഒത്തുതീര്‍പ്പ്‌ രാഷ്‌ട്രീയം ഉപേക്ഷിച്ച്‌ വരും നാളുകളില്‍ കൂടുതല്‍ ആളുകള്‍ ബിജെപിയിലേക്കെത്തുമെന്ന്‌ സുരേന്ദ്രന്‍ പറഞ്ഞു. മലയോര താലൂക്ക്‌ ഉദ്ഘാടനം ചെയ്യപ്പെട്ടത്‌ രാഷ്‌ട്രീയ നേട്ടമായി കോണ്‍ഗ്രസ്‌ ഉയര്‍ത്തിക്കാണിക്കുന്നതിനിടെയാണ്‌ മലയോരത്തുനിന്നും യുവാക്കള്‍ ബിജെപിയിലേക്ക്‌ സജീവ പ്രവര്‍ത്തനത്തിനായി കടന്നു വരുന്നത്‌. കോണ്‍ഗ്രസിണ്റ്റേയും സിപിഎമ്മിണ്റ്റേയും പ്രവര്‍ത്തകരോ അനുഭാവികളോ ആയിരുന്നവരാണ്‌ ഇവരില്‍ ഭൂരിഭാഗവും. പുതുവോട്ടര്‍മാരും ബിജെപിയില്‍ തന്നെയാണ്‌ പ്രതീക്ഷ വെക്കുന്നത്‌. ഇടത്തോട്‌, പരപ്പ, ബാനം, കായക്കുന്ന്‌ തുടങ്ങി രാഷ്‌ട്രീയ എതിരാളികളുടെ കോട്ടയിലാണ്‌ മോദി തരംഗം വിള്ളല്‍ വീഴ്‌ത്തിയിരിക്കുന്നത്‌. നരേന്ദ്രമോദിയുടെ നായകത്വത്തില്‍ ആകൃഷ്ടരായാണ്‌ തങ്ങള്‍ ബിജെപിയിലെത്തുന്നതെന്ന്‌ യുവാക്കള്‍ പ്രതികരിച്ചു. കേരളത്തിലെ ഇരുമുന്നണികളുടേയും ഒത്തുതീര്‍പ്പ്‌ രാഷ്‌ട്രീയം മടുപ്പിക്കുന്നു. തെരഞ്ഞെടുപ്പ്‌ അടുത്തുകൊണ്ടിരിക്കെ മോദിതരംഗം മലയോരത്ത്‌ കൂടുതല്‍ ദൃശ്യമാവുകയാണ്‌. സിപിഎമ്മിണ്റ്റേയും കോണ്‍ഗ്രസിണ്റ്റേയും ശക്തികേന്ദ്രങ്ങളില്‍ പോലും മോദിക്ക്‌ ആശംസയര്‍പ്പിച്ചുള്ള ഫ്ളക്സുകള്‍ നേരത്തെ തന്നെ ഉയര്‍ന്നു കഴിഞ്ഞു. രാഷ്‌ട്രീയത്തിനുമപ്പുറം ബിജെപിക്ക്‌ ലഭിക്കുന്ന പിന്തുണ പ്രവര്‍ത്തകര്‍ക്ക്‌ ആവേശം പകര്‍ന്നിട്ടുണ്ട്‌. പുതുതായി ചേര്‍ന്നവരെ ആനയിച്ചുകൊണ്ട്‌ പരപ്പ ടൗണില്‍ പ്രകടനം നടന്നു. പ്രമോദ്‌ പരപ്പ, മധു വട്ടിപ്പുന, എ.ചാത്തൂഞ്ഞി, കെ.കെ.നാരായണന്‍, രാമചന്ദ്രന്‍, കുമാരന്‍ വട്ടക്കല്ല്‌, എസ്‌.കെ.ചന്ദ്രന്‍, സുരേഷ്ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

ജനതാദള്‍ പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക്‌

കാഞ്ഞങ്ങാട്‌: അരയിലെ സോഷ്യലിസ്റ്റ്‌ ജനതയുടെ സജീവ പ്രവര്‍ത്തകരായ സോമന്‍ വട്ടത്തോട്‌, പുരുഷോത്തമന്‍ പുതിയ പുരയില്‍ എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇവരെ ബിജെപി ബൂത്ത്‌ പ്രസിഡണ്ട്‌ ടി.കുമാരണ്റ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അംഗത്വം നല്‍കി സ്വീകരിച്ചു. ബൂത്ത്‌ കണ്‍വീനര്‍ കെ.കൃഷ്ണന്‍, ജോയിണ്റ്റ്‌ സെക്രട്ടറി കൃപേഷ്‌ നിരോക്കില്‍, യുവമോര്‍ച്ച ബൂത്ത്‌ പ്രസിഡണ്റ്റ്‌ പി.കെ.രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ വെച്ച്‌ വിവേകാനന്ദ സാംസ്കാരിക കേന്ദ്രം അരയി പാലക്കാല്‍ യൂണിറ്റ്‌ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൃപേഷ്‌ നിരോക്കില്‍ (പ്രസി), എന്‍.മനോജ്‌ (വൈസ്‌ പ്രസിഡണ്ട്‌), സുധീഷ്‌ (സെക്ര), എ.രമേശന്‍ (ജോയിണ്റ്റ്‌ സെക്രട്ടറി), ടി.ഭാസ്ക്കരന്‍ (ട്രഷ) എന്നിവരാണ്‌ ഭാരവാഹികള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

World

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍
India

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

World

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

India

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.