കൊല്‍ക്കത്ത: ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങിന് ടീമിലേക്ക് തിരിച്ചു വരവ് നടത്താന്‍ കഴിയുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.
കളിയുടെ രണ്ട് തലങ്ങളിലും ഭാജിക്ക് ഗംഭീര തിരിച്ച് വരവ് നടത്താന്‍ കഴിയുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുന്‍ നിര സ്പിന്നര്‍മാരിലൊരാളാണ് ഹര്‍ഭജനെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടു.
ധോണിയുടെ അഭിപ്രായം മറികടന്നു കൊണ്ട് ഹര്‍ഭജന് ടീമില്‍ ഇടം നല്‍കാത്തതില്‍ സിലക്ടര്‍മാരെ ഗാംഗുലി വിമര്‍ശിച്ചു. ഹര്‍ഭജനെ തിരഞ്ഞെടുക്കുന്നതിനെ പറ്റി സിലക്ടര്‍മാര്‍ കൂടുതലൊന്നും ആലോചിക്കാറില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും ഗാംഗുലി പറഞ്ഞു.
ടെസ്റ്റില്‍ 2013 മാര്‍ച്ചിലാണ് ഹര്‍ഭജന്‍ അവസാനമായി കളിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ അന്നത്തെ മത്സരത്തിലും രഞ്ജി ട്രോഫിയിലെ ആറ് മത്സരങ്ങളിലുമായി 26.60 ശരാശരിയില്‍ 23 വിക്കറ്റുകളാണ് ഭാജി അന്ന് സ്വന്തമാക്കിയത്.
ഹര്‍ഭജന്‍ സിംഗിനും പ്രഗ്യാന്‍ ഓജയ്‌ക്കും പകരമായി ലെഗ് സ്പിന്നര്‍ അമിത് മിശ്രയെ ഏഷ്യ കപ്പിലും ട്വന്റി-20 ലോകകപ്പിലും ഉള്‍പ്പെടുത്തിയതിനോടും മുന്‍ ക്യാപ്റ്റന് തൃപ്തിയില്ല. ഒരു ശരാശരി സ്പിന്നര്‍ മാത്രമായ മിശ്രയുടെ പന്തുകളില്‍ ബാറ്റ്‌സ്മാന്‍ സ്‌ക്കോര്‍ ചെയ്യുന്നത് പിടിച്ച് നിര്‍ത്താന്‍ കഠിനകരമായിരിക്കുമെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.
മിശ്രയുടെ പന്ത് വളരെ വേഗത കുറവുള്ളതാണ് അതുകൊണ്ട് തന്നെ ബാറ്റ്‌സ്മാന് പന്ത് പഠിക്കാന്‍ എളുപ്പമാണെന്നും ഗാംഗുലി പറയുന്നു. കഴിഞ്ഞ ഒക്ടോബറില്‍ നാഗ്പൂരില്‍ നടന്ന മത്സരത്തില്‍ മിശ്രയുടെ പന്തുകള്‍ ഷെയ്ന്‍ വാട്്‌സണ്‍ മികച്ച രീതിയില്‍ നേരിടുന്നത് ഏവരും കണ്ടതാണ്.
മിശ്രയുടെ ഫീല്‍ഡിംഗിനെയും ഗാംഗുലി കുറ്റപ്പെടുത്തി. ഈ കാരണങ്ങളാല്‍ തന്നെ ഭാജിയേയും ഓജയേയും ടീമിന് പുറത്താക്കിയത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഗാംഗുലി വ്യക്തമാക്കി.
















