ദുബായ്: ദുബായ് ടെന്നീസ് ചാമ്പ്യന്ഷിപ്പില്അമേരിക്കയുടെ വീനസ് വില്ല്യംസ് ജേതാവായി. ഫ്രഞ്ച് താരം അലീസെ കോര്‍നെറ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വീനസ് വില്ല്യംസ് കിരീടം ചൂടിയത്. സ്കോര്‍: 6-3, 6-0. നേരത്തെ സെറീന വില്ല്യംസിനെ കീഴടക്കിയായിരുന്നുകോര്നെറ്റ് ഫൈനലില്‍ പ്രവേശിച്ചത്. എന്നാല്‍ ആ പ്രകടനം വീനസിനെതിരെ പുറത്തെടുക്കാന്‍ കോര്‍നെറ്റിന് കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: