മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലും ശ്രീലങ്കക്ക് വിജയത്തുടക്കം. നേരത്തെ ടെസ്റ്റ്, ട്വന്റി 20 പരമ്പര സ്വന്തമാക്കിയ ശ്രീലങ്ക മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ 13 റണ്‍സിനാണ് വിജയം സ്വന്തമാക്കിയത്. 43 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 40 ഓവറില്‍ 180 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശി 39.2 ഓവറില്‍ 167 റണ്‍സിന് പുറത്താക്കിയാണ് ശ്രീലങ്ക മികച്ച വിജയം സ്വന്തമാക്കിയത്. ഒരു ഘട്ടത്തില്‍ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റ്‌വീഴ്‌ത്തിയ ആഞ്ചലോ മാത്യൂസിന്റെയും രണ്ടെണ്ണം സ്വന്തമാക്കിയ സേനാനായകെയുടെയും മികച്ച ബൗളിംഗാണ് വിജയത്തിലേക്ക് നയിച്ചത്. മൂന്ന് റണ്ണൗട്ടുകളുണ്ടായതും ബംഗ്ലാദേശിന് തിരിച്ചടിയായി. ഒരു ഘട്ടത്തില്‍ 114ന് മൂന്ന് എന്ന നിലയില്‍ നിന്നാണ് 167ന് ബംഗ്ലാദേശ് ഓള്‍ ഔട്ടായത്. 62റണ്‍സെടുത്ത ഷംസുര്‍ റഹ്മാനും 44 റണ്‍സെടുത്ത മൊനിമുള്‍ ഹഖും27 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹിമും മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്നത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കന്‍ സ്കോര്‍ 100 കടത്തിയത് തീസര പെരേരയും സേനാനായകെയും ചേര്‍ന്നാണ്. ഒരുഘട്ടത്തില്‍ 67ന് എട്ട് എന്ന നിലയില്‍ തകര്‍ന്ന ശ്രീലങ്കയെ പുറത്താകാതെ 80 റണ്‍സ് നേടിയ തീസര പെരേരയും 30 റണ്‍സെടുത്ത സേനാനായകെയും ചേര്‍ന്നാണ്. ഇവര്‍ക്ക് പുറമെ 20 റണ്‍സെടുത്ത 20 റണ്‍സെടുത്ത കുശല്‍ പെരേരയും 13 റണ്‍സെടുത്ത ചണ്ഡിമലും മാത്രമാണ് രണ്ടക്കം കടന്നത്. ദില്‍ഷന്‍ മൂന്നു റണ്‍സെടുത്തും സംഗക്കാര എട്ട് റണ്‍സെടുത്തും പുറത്തായി. ബംഗ്ലാദേശിന് വേണ്ടി റൂബല്‍ ഹൊസൈന്‍ ഷക്കിബ് അല്‍ ഹസന്‍, അരാഫത്ത് സുന്നി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.
















