ദുബായ്: തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ ഗ്രൂപ്പ് സിയില്‍ നിന്ന് ദക്ഷിണാഫ്രിക്കയും ഗ്രൂപ്പ് ഡിയില്‍ നിന്ന് ശ്രീലങ്കയും ചാമ്പ്യന്മാരായി അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഗ്രൂപ്പി സിയില്‍ രണ്ടാം സ്ഥാനക്കാരായി വെസ്റ്റിന്‍ഡീസും ഗ്രൂപ്പ് ഡിയില്‍ നിന്ന് ഇംഗ്ലണ്ടും അവസാന എട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്.
അബുദാബിയില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ യുവനിര 7 വിക്കറ്റിന് സിംബാബ്വെയെ തോല്‍പ്പിച്ചപ്പോള്‍ ശ്രീലങ്ക എട്ട് വിക്കറ്റിന് യുഎഇയെ കീഴടക്കി. വെസ്റ്റിന്‍ഡീസ് കാനഡയെ 63 റണ്‍സിനും ഇംഗ്ലണ്ട് 115 റണ്‍സിന് ന്യൂസിലാന്റ് യുവ നിരയെയും പരാജയപ്പെടുത്തി.
ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 198 റണ്‍സിന് പുറത്തായി. 55 റണ്‍സെടുത്ത ജോംഗ്വെയാണ് ടോപ്സ്കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 39 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. 120 റണ്‍സ് നേടി പുറത്താകാതെ നിന്ന എയ്ഡന്‍ മര്ക്ക്റാമും 53 റണ്‍സ് നേടി പുറത്താകാതെ നിന്ന യാസീന്‍ വാലിയും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കക്ക് മികച്ച വിജയം സമ്മാനിച്ചത്.
ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ യുഎഇ 47.5 ഓവറില്‍ 205 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക പുറത്താകാതെ 113 റണ്‍സ് നേടിയ ഹഷന്‍ ഡുമിന്ഡുവും 45 റണ്‍സ് നേടിയ കുശല്‍ മെന്‍ഡിസും 34 റണ്‍സ് നേടി പുറത്താകാതെ നിന്ന ഹഷന്‍ രാമനായകെയും ചേര്‍ന്നാണ് 41 പന്തുകള്‍ ബാക്കിനില്‍ക്കേ വിജയത്തിലേക്ക് നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: