വെല്ലിംഗ്ടണ്‍: ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. ഒന്നാം ഇന്നിംഗ്സില്‍ 246 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യരണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലാന്റിന്റെ ഒരുവിക്കറ്റും സ്വന്തമാക്കി. മൂന്ന് ദിവസവും ഒമ്പത് വിക്കറ്റും ബാക്കിയിരിക്കെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ ന്യൂസിലാന്റിന് 223 റണ്‍സ് കൂടി വേണം. ന്യൂസിലാന്റിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 192 റണ്‍സിനെതിരെ ഇന്ത്യ 438 റണ്‍സെടുത്തു. അജിന്‍ക്യ രഹാനെയുടെ കന്നി സെഞ്ച്വറിയുടെയും 98 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാന്റെയം 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയുടെയും കരുത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 438 റണ്‍സെടുത്തത്.
ന്യൂസിലാന്റിന് വേണ്ടി ട്രെന്റ് ബൗള്‍ട്ട്, ടിം സൗത്തി, നീല്‍ വാഗ്നര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതമെടുത്തു. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ന്യൂസിലാന്റ് രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സ് എന്ന നിലയിലാണ്. ഒരു റണ്‍സെടുത്ത പീറ്റര്‍ ഫുള്‍ട്ടന്റെ വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. സഹീര്‍ഖാനാണ് വിക്കറ്റ്. സ്കോര്‍ ന്യൂസിലാന്റ് 192, 241, ഇന്ത്യ 438.
രണ്ടിന് 100 എന്ന നിലയില്‍ ബാറ്റിംഗ് ഇന്നലെ തുടര്‍ന്ന ഇന്ത്യയ്ക്ക് 141ല്‍ നില്‍ക്കെ നൈറ്റ് വാച്ചമാന് ഇഷാന്ത് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടമായി. 50 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് മൂന്നാം വിക്കറ്റ് സഖ്യം വേര്‍പിരിഞ്ഞത്. തുടര്‍ന്ന് ക്രീസിലെത്തിയ വിരാട് കോലിയെ കൂട്ടുപിടിച്ച് ശിഖാര്‍ ധവാന് മൂന്നാം സെഞ്ച്വറിയിലേക്ക് കുതിച്ചെങ്കിലും രണ്ട് റണ്‍സകലെ ആ പോരാട്ടം അവസാനിച്ചു. 98 റണ്‍സെടുത്ത ധവാനെ സൗത്തിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വാറ്റ്ലിംഗ് പിടികൂടി. അധികം വൈകാതെ റണ്‍സെടുക്കുംമുമ്പ് രോഹിത് ശര്‍മ്മയെ നിഷാം ക്ലീന്‍ ബൗള്‍ഡാക്കി. അഞ്ചിന് 165 എന്ന നിലയില്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുകയായിരുന്ന ഇന്ത്യയെ കോഹ്ലിയും രഹാനെയും ചേര്‍ന്ന് കരകയറ്റി. കീവിസ് ബൗളര്‍മാരെ സശ്രദ്ധം നേരിട്ട കോഹ്ലിയും രഹാനെയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയി. 38 റണ്‍സെടുത്ത കോഹ്ലിയെ വാഗ്നര്‍ റുതര്‍ഫോര്‍ഡിന്റെ കൈകളിലെത്തിച്ചതോടെയാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്. സ്കോര്‍: 6ന് 228.
തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ധോണി, രഹാനെയ്ക്കൊപ്പം ചേര്‍ന്ന് ന്യൂസിലാന്റ് ബൗളര്‍മാരെ അനായാസം നേരിട്ടു. ധോണിയും രഹാനെയും ചേര്‍ന്ന് 120 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സ്കോര്‍ 348-ല്‍ എത്തിയപ്പോള്‍ 68 റണ്‍സെടുത്ത ധോണിയെ വാഗ്നര്‍ വാറ്റ്ലിംഗിന്റെ കൈകളിലെത്തിച്ചു. 86 പന്ത് നേരിട്ട ധോണി ഒമ്പത് ബൗണ്ടറിയും ഒരു സിക്സറും പായിച്ചു. ധോണിക്ക് പകരക്കാരനായി ക്രീസിലെത്തിയ ജഡേജയെയും പിന്നീട് സഹീര്‍ഖാനെയും കൂട്ടിപിടിച്ച് രഹാനെ ഇന്ത്യയെ മികച്ച ലീഡിലേക്ക് നയിച്ചു. ഇതിനിടയില്‍ ടെസ്റ്റിലെ കന്നി സെഞ്ച്വറിയും ഈ മുംബൈക്കാരന് സ്വന്തമാക്കി. 149 പന്തില്‍ 15 ബൗണ്ടറിയുള്പ്പടെയാണ് രഹാനെ മൂന്നക്കത്തിലെത്തിയത്. ഒടുവില്‍ സൗത്തിയുടെ പന്തില്‍ ബൗള്‍ട്ട് പിടിച്ച് പുറത്താകുമ്പോള്‍ 158 പന്തില്‍ 17 ബൗണ്ടറിയും ഒരു സിക്സറും ഉള്‍പ്പടെ 118 റണ്‍സ് നേടിയിരുന്നു.
246 റണ്‍സ് കടവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ന്യൂസിലാന്‍ഡിന് തുടക്കത്തില്‍തന്നെ ഓപ്പണര്‍ പീറ്റര്‍ ഫുള്‍ട്ടനെ നഷ്ടമായി. സഹീര്ഖാന് ഏറിഞ്ഞ രണ്ടാമത്തെ ഓവറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ഫുള്‍ട്ടന്‍ പുറത്തായത്. കളി നിര്‍ത്തുമ്പോള്‍ ഒന്നിന് 24 എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. 18 റണ്‍സോടെ ഹാമിഷ് റുതര്‍ഫോര്‍ഡും നാലു റണ്‍സോടെ കീന്‍ വില്ല്യംസണുമാണ് ക്രീസിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: