ചിറ്റഗോംഗ്: കുട്ടിക്രിക്കറ്റിന്റെ മുഴുവന്‍ വീറും വാശിയും കണ്ട മത്സരത്തില്‍ ശ്രീലങ്കക്ക് ഉജ്ജ്വല വിജയം. ഫര്‍ഹദ്‌റാസ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് സചിത്ര സേനാനായകെയാണ് ശ്രീലങ്കക്ക് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19.5 ഓവറില്‍ 120 റണ്‍സിന് ഓള്‍ഔട്ടായി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്ക 50 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പരാജയത്തെ അഭിമുഖീകരിച്ചു. എന്നാല്‍ 35 റണ്‍സെടുത്ത സംഗക്കാരയും പുറത്താകാതെ 35 റണ്‍സെടുത്ത തീസര പെരേരയും 12 റണ്‍സെടുത്ത സേനാനായകെയും ചേര്‍ന്ന് മൂന്ന് വിക്കറ്റ് ബാക്കിനില്‍ക്കേ ശ്രീലങ്കയെ വിജയത്തിലേക്ക് നയിച്ചു. ഓപ്പണര്‍ കുശല്‍ പെരേര 21 റണ്‍സെടുത്തു. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര 2-0ന് ശ്രീലങ്ക സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിരയില്‍ 26 റണ്‍സെടുത്ത സബിര്‍ റഹിമാനാണ് ടോപ് സ്കോറര്‍. അനമുള്‍ ഹഖ് 24ഉം മഷ്‌റഫെ മൊര്‍താസ 17ഉം ഷക്കിബ് അലി ഹസ്സന്‍ 12 റണ്‍സുമെടുത്തു. മറ്റുള്ളവരൊന്നും രണ്ടക്കം കടന്നില്ല. ശ്രീലങ്കക്ക് വേണ്ടി മലിംഗ മൂന്നും സേനാനായകെ, കുലശേഖര എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. ശ്രീലങ്കയുടെ തീസര പെരേരയാണ് മാന്‍ ഓഫ് ദി മാച്ച്. നുവാന്‍ കുലശേഖരയാണ് മാന്‍ ഒാഫ് ദി സീരീസ്.
















