കെദിരി: ഇന്തോനേഷ്യയില്‍ ഉണ്ടായ അഗ്നി പര്‍വ്വത സ്ഫോടനത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. രാജ്യത്തെ പ്രധാന വ്യവസായ കേന്ദ്രമായ സുരബയ്യക്കു സമീപത്തെ കെലുദ് പര്‍വ്വത നിരയിലെ അഗ്നി പര്‍വതമാണ് പൊട്ടിത്തെറിച്ചത്. ജാവ ദ്വീപിലാണ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്.
200 കിലോമീറ്ററിനപ്പുറം വരെ കേള്‍ക്കാവുന്ന ശബ്ദത്തോടെയാണ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുമൂലമുണ്ടായ ശക്തമായ പുകപടലങ്ങളും ചാരവും മൂലം മൂന്നു വിമാനത്താവളങ്ങള്‍ അടച്ചു. 30കി മി വരെ ഈ പുകപടലങ്ങള്‍ വ്യാപിച്ചു.
സ്ഫോടനത്തെ തുടര്‍ന്ന് ഒരു ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചു. ലാവാ പ്രവാഹം തുടരുകയാണ്. ഈ മാസം ആദ്യം സുമാദ്രയിലെ റൗണ്ട് സിനാബുങ് എന്ന അഗ്നി പര്‍വതം പൊട്ടിത്തെറിച്ച് പതിനൊന്നു പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: